ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി ആര്‍ക്കൊപ്പം? കണക്കുകൂട്ടി മുന്നണികള്‍, സ്ഥിതി പ്രവചനാതീതം!!

  • By Desk
Google Oneindia Malayalam News

തൊടുപുഴ: അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്ന പോരാട്ടംതന്നെയാണ് ഇടുക്കിയില്‍ ഇക്കുറി വീണ്ടും ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഇക്കുറി ഇടുക്കി ലോക്‌സഭ മണ്ഡലം ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് വോട്ടെണ്ണലിനുശേഷം മാത്രമേ അറിയാന്‍ സാധിക്കൂ. കോണ്‍ഗ്രസിനും എല്‍ഡിഎഫിനും ഒരുപോലെ സ്വാധീനമുള്ള ഇടുക്കി മണ്ഡലത്തില്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യമല്ല ഇപ്പോള്‍ നിലകൊള്ളുന്നത്.

<strong>മമ്മൂട്ടിയോ മോഹന്‍ലാലോ ആരാകും പിണറായി? പോസ്റ്ററിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകന്‍</strong>മമ്മൂട്ടിയോ മോഹന്‍ലാലോ ആരാകും പിണറായി? പോസ്റ്ററിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി സംവിധായകന്‍

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും സഭയുടെ എതിര്‍പ്പും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്വാധീനവും ഒത്തുവന്നപ്പോള്‍ ജോയ്സ് ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കി അവതരിപ്പിച്ചതിലൂടെ സമര്‍ഥമായ രാഷ്ട്രീയകരുനീക്കമായിരുന്നു 2014ല്‍ ഇടതുപക്ഷം നടത്തിയത്. കോണ്‍ഗ്രസ് കുടുംബ പശ്ചാത്തലത്തലമുള്ള ജോയ്സ് ജോര്‍ജിനെ സ്വതന്ത്രസ്ഥാനാര്‍ഥിയായി ഇടതുപക്ഷം അവതരിപ്പിച്ചു.

joicegeorge-

ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണ കൂടി ലഭിച്ചപ്പോള്‍ അരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജോയ്‌സ് ജോര്‍ജ് പാര്‍ലമെന്റിലെത്തി.എന്നാല്‍ അഞ്ചുവര്‍ഷത്തിനിപ്പുറം ഇടുക്കിയില്‍ തിരഞ്ഞെടുപ്പിലെ ചര്‍ച്ചാവിഷയങ്ങളും മാറിക്കഴിഞ്ഞു.

deenkuryakkose-1

തൊടുപുഴ, ദേവികുളം, ഇടുക്കി, ഉടുമ്പന്‍ചോല, പീരുമേട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ക്കൊപ്പം എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ എന്നീ നിയമസഭാ മണ്ഡലങ്ങളും ചേര്‍ന്നതാണ് ഇടുക്കി ലോക്സഭാ മണ്ഡലം.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോതമംഗലം, മൂവാറ്റുപുഴ, പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം മണ്ഡലങ്ങളില്‍ ഇടതുമുന്നണി വിജയിച്ചു. തൊടുപുഴയിലും ഇടുക്കിയിലും മാത്രമാണ് യു ഡി എഫിന് വിജയിക്കാനായത്. എന്നിരുന്നാലും മത്സരം കടുപ്പമാകും എന്നത് ഉറപ്പാണ്.

Idukki
English summary
lok sabha election calculations about idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X