ഇടുക്കിയിൽ കുരമാനിനെ വേട്ടയാടിയ നായാട്ടുകാരന്‍ പിടിയില്‍: പിടിച്ചെടുത്തത് പാകം ചെയ്ത ഇറച്ചിയും
അടിമാലി: മാമലക്കണ്ടം ഇളംപ്ലാശേരി ഭാഗത്ത് ആഞ്ഞിലി മുട്ടില്‍ ഉറുമാന്‍ എന്നുവിളിക്കുന്ന സുരേന്ദ്രനാണ് കൂരംമാനിനെ വേട്ടയാടിയ സംഭവത്തില്‍ വനപാലകരുടെ പിടിയിലായത്. ഇയാളുടെ വീട്ടില്‍ കാട്ടിറച്ചി സൂക്ഷിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ പരിശോധിക്കുവാന്‍ എത്തിയപ്പോള്‍ സുരേന്ദ്രന്‍ ഓടി രക്ഷപെട്ടു.
എന്നാല്‍ വീടുവളഞ്ഞവനപാലകര്‍വനിതാ ട്രൈബല്‍ വാച്ചര്‍ മാരുടെയും പഞ്ചായത്ത് മെമ്പറുടെയും സാന്നിത്യത്തില്‍ വീട്ടില്‍ പരിശോധന നടത്തിയപ്പോള്‍ ഇയാളുടെ ഭാര്യ രമണി കൂര മാനിന്റെ ഇറച്ചി പാകം ചെയ്യുന്നതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൂരമാനിന്റെ അവശിഷ്ടവും നാടന്‍ തോക്കും തിരകളും വെടിമരുന്നും കേബിള്‍ കുരുക്കുകളും വീട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

സുരേന്ദ്രന്റെ ഭാര്യ രമണിയെ ചോദ്യം ചെയതതോടെ തന്റെ ഭര്‍ത്താവ് സുരേന്ദ്രനും മകളുടെ ഭര്‍ത്താവ് ഷാജിയും ചേര്‍ന്ന് കാട്ടില്‍ നിന്നും തോക്ക് ഉപയോഗിച്ച ഒരു കൂരമാനിനെ വെടിവെച്ചു കൊന്നുകൊണ്ടുവന്നു വൃത്തിയാക്കി ഇറച്ചിയാക്കി പാചകം ചെയ്യാന്‍ ഏല്‍പ്പിക്കുക ആയിരുന്നു എന്ന് മൊഴിനല്‍കുകയും ചെയ്തു. പിന്നീട് നടത്തി തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. വാളറ ഡെപ്യുട്ടി ഇന്‍ചാര്‍ജ് ടി. വി. മുരളി ട്രൈബല്‍ വാച്ചര്‍ ശ്രീജാമോള്‍ ബീറ്റ്‌ഫോറസ്റ്റ് ഓഫീസറന്‍ മാരായ ചാര്‍ളി വര്‍ഗീസ്, അഷ്റഫ് ടി. എ അരുണ്‍ രാജ് ജിജോ തോമസ് നൗഷാദ് സീനിയര്‍ ഫോറസ്റ്റ് ഓഫീസര്‍ പി. എ സുനി, ഫോറസ്‌ററ് വാച്ചര്‍ അലി കുഞ്ഞ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത് .
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications