മരിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു; നാദിര്‍ഷ ബലമായി കൈഞരമ്പ് മുറിച്ചതാണ്, യുവതിയുടെ മൊഴി
ഇടുക്കി: മറയൂര്‍ കാന്തല്ലൂരില്‍ കമിതാക്കള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ട്വിസ്റ്റ്. തനിക്ക് മരിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നുവെന്നും യുവാവ് ബലം പ്രയോഗിച്ച് തന്റെ കൈ ഞരമ്പ് മുറിക്കുകയായിരുന്നുവെന്നുമാണ് യുവതിയുടെ മൊഴി. സംഭവത്തില്‍ പോലീസ് കൊലപാതക ശ്രമത്തിന് കേസെടുത്തു. യുവതിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.
പെരുമ്പാവൂര്‍ സ്വദേശി നാദിര്‍ഷ(30)യും മറയൂര്‍ സ്വദേശി നിഖില(26)യും ഏറെ കാലമായി പ്രണയത്തിലായിരുന്നു. വ്യാഴാഴ്ചയാണ് ഇവര്‍ കാന്തല്ലൂരിലെ വ്യൂ പോയന്റില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഈ സംഭവത്തില്‍ യുവതി നല്‍കിയ മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കൈ മുറിച്ച ശേഷം കൊക്കയിലേക്ക് ചാടി മരിക്കുകയായിരുന്നുവത്രെ യുവാവ്. യുവതിയെ കൈ ഞരമ്പ് മുറിച്ച് അവശയായ നിലയിലാണ് വിനോദ സഞ്ചാരികളും നാട്ടുകാരും കണ്ടെത്തിയത്. യുവതി നല്‍കിയ മൊഴി പ്രകാരം പരിശോധന നടത്തിയപ്പോള്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇന്നലെ വൈകീട്ടോടെയാണ് യുവതി പോലീസിനോടും ബന്ധുക്കളോടും എന്താണ് സംഭവിച്ചത് എന്ന് വിശദീകരിച്ചത്.

തനിക്ക് മരിക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു എന്നാണ് യുവതി പറയുന്നത്. നാദിര്‍ഷ ബലം പ്രയോഗിച്ച് തന്റെ ഞരമ്പ് മുറിക്കുകയായിരുന്നുവെന്നും യുവതി പറയുന്നു. രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു ഇരുവരും. വ്യാഴാഴ്ച രാവിലെ മറയൂരിലെത്തിയ നാദിര്‍ഷ യുവതിയെ വിളിച്ചു സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു. ഏറെ നേരം സംസാരിച്ച ശേഷമാണ് ഒരുമിച്ച് മരിക്കണമെന്ന് യുവാവ് പറഞ്ഞതത്രെ. മരിക്കാന്‍ പോകുന്നുവെന്ന് കാണിച്ച് യുവാവ് മൊബൈലില്‍ വീഡിയോ ചിത്രീകരിച്ചു. എന്നാല്‍ തനിക്ക് ആത്മഹത്യ ചെയ്യാന്‍ താല്‍പ്പര്യമില്ലായിരുന്നുവെന്ന് യുവതി പറയുന്നു.
തേയിലതോട്ടത്തില്‍ ചയ കുടിക്കാന്‍ ഇറങ്ങിയതാണോ; വൈറലായി ഗൗരി കിഷന്റെ പുതിയ ഫോട്ടോഷൂട്ട്
Recommended Video
നാദിര്‍ഷയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയപ്പോള്‍ മൊബൈലില്‍ ചിത്രീകരിച്ച് സഹോദരിക്ക് അയച്ചുകൊടുത്തു. സഹോദരി ഫോണ്‍ ചെയ്ത വേളയില്‍ യുവാവ് ദേഷ്യപ്പെട്ടത്രെ. പിന്നീടാണ് യുവതിയുടെ കൈ ബലമായി മുറിച്ചത്. ബോധരഹിതയായി വീണെന്നും ബോധം വീണ്ടെടുത്തപ്പോള്‍ യുവാവ് കൈ ഞരമ്പ് മുറിച്ച് സമീപത്ത് ഇരിക്കുന്നുണ്ടായിരുന്നുവെന്നും മൊഴിയില്‍ പറയുന്നു. യുവതി ഈ വേളയില്‍ ഓടി രക്ഷപ്പെട്ടു. യുവാവ് കൊക്കയിലേക്ക് ചാടുകയും ചെയ്തുവെന്നാണ് മൊഴി. വിശദമായ അന്വേഷണം ആവശ്യമാണ് എന്ന നിലപാടിലാണ് പോലീസ്. യുവതിയുടെ മൊഴി സംബന്ധിച്ച് പരിശോധിക്കേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. യുവതിയെ കണ്ടെത്തിയ സ്ഥലത്തും ഇവര്‍ പോയി എന്ന് പറയുന്ന സ്ഥലങ്ങളിലും വിദഗ്ധ സംഘം തെളിവെടുപ്പ് നടത്തി.












Click it and Unblock the Notifications