ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇടുക്കിയില്‍ നിയന്ത്രണം കടുപ്പിച്ചു; വ്യാപര സ്ഥാപനങ്ങളുടെ സമയം കുറച്ചു, തോട്ടങ്ങളിലും നിയന്ത്രണം

Google Oneindia Malayalam News

ഇടുക്കി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ ഏലപ്പാറ, പീരുമേട്, കൊക്കയാര്‍, വണ്ടിപ്പെരിയാര്‍, കുമളി, വെള്ളിയാമറ്റം, മണക്കാട്, വണ്ണപ്പുറം, ഇടവെട്ടി, അറക്കുളം, കരിങ്കുന്നം, കരിമണ്ണൂര്‍, കുടയത്തൂര്‍, ഉടുമ്പന്നൂര്‍, മുട്ടം, രാജകുമാരി, ബൈസണ്‍വാലി, ഉടുമ്പഞ്ചോല, വണ്ടന്‍മേട്, ഇടുക്കി-കഞ്ഞിക്കുഴി എന്നീ പഞ്ചായത്തുകളില്‍ നിയന്ത്രണം കടുപ്പിക്കാന്‍ തീരുമാനം. വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചു മണിവരെയാക്കി ചുരുക്കാനും ജില്ലാ കലക്ടര്‍ എച്ച് ദിനേശന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പഞ്ചായത്ത് പ്രതിനിധികളുടേയും പോലീസിന്റേയും ആരോഗ്യവകുപ്പിന്റേയും ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് തീരുമാനം.

k

മെയ് രണ്ടു മുതല്‍ ഒന്‍പതുവരെ ജില്ലയിലെ പഞ്ചായത്തുകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലായിരുന്ന പഞ്ചായത്തുകളിലെ പ്രവര്‍ത്തനം അവലോകനം ചെയ്യുന്നതിനാണ് യോഗം വിളിച്ചത്. കണ്ടെയ്‌മെന്റ് സോണിലുള്ള തോട്ടങ്ങളിലെ മുഴുവന്‍ പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കാനും യോഗം തീരുമാനിച്ചു. അത്യാവശ്യ കാര്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുത്. പുറത്തിറങ്ങാന്‍ വേണ്ടി ഓരോ അവശ്യ സാധനം ഓരോ പ്രാവശ്യം വാങ്ങാം എന്നത് രീതി തുടരരുത്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ ജില്ലാ ദുരന്ത നിവാരണ സമിതിയെ അറിയിക്കണം. സന്നദ്ധപ്രവര്‍ത്തകരുടെ സുഗമമായ സഞ്ചാരത്തിന് പോലീസ് പാസ് നല്‍കും.

5 അംഗങ്ങളുള്ള ജോസ് പക്ഷത്തിന് ഒരു മന്ത്രി; ഏകാംഗ പാര്‍ട്ടികള്‍ക്കും മന്ത്രി സ്ഥാനം... ഗണേഷ് മന്ത്രിയായേക്കും5 അംഗങ്ങളുള്ള ജോസ് പക്ഷത്തിന് ഒരു മന്ത്രി; ഏകാംഗ പാര്‍ട്ടികള്‍ക്കും മന്ത്രി സ്ഥാനം... ഗണേഷ് മന്ത്രിയായേക്കും

പഞ്ചായത്തുകള്‍ വാതില്‍പ്പടി വിതരണം പ്രോത്സാഹിപ്പിക്കണം. കോവിഡ് പോസീറ്റീവായവരും പ്രഥമ സമ്പര്‍ക്കത്തില്‍ വന്നവരും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും, അസിസ്റ്റന്റ് ഡയറക്ടറും പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും വാര്‍ഡ് അംഗവും യോഗം ചേര്‍ന്ന് വാര്‍ഡ് തല സമിതിയുടെ പ്രവര്‍ത്തനം വിലയിരുത്തണം. സന്നദ്ധപ്രവര്‍ത്തകരുടെ സഹകരണത്തോടെ വീടിനുള്ളിലെ കോവിഡ് മാനദണ്ഡ പാലനത്തിലും ബോധവല്‍ക്കരണം നടത്തണം. റൂം ക്വാറന്റൈന് സൗകര്യമില്ലാത്തവരെ ഡിസിസിയിലേക്ക് മാറ്റുന്നതിനും നടപടി ഉണ്ടാകണം.

പരിശോധനാ കിറ്റിന്റെ ക്ഷാമം മൂലം രോഗ സാധ്യതയുള്ളവരെ മാത്രം പരിശോധിച്ചതാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വര്‍ദ്ധിക്കാന്‍ കാരണമെന്ന് പഞ്ചായത്ത് അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പഞ്ചായത്തുകള്‍ക്ക് പരിശോധനാ കിറ്റ് മുന്‍ഗണനാടിസ്ഥാനത്തില്‍ നല്‍കാന്‍ കലക്ടര്‍ ഡിഎംഒയോട് നിര്‍ദ്ദേശിച്ചു. സമൂഹ അടുക്കളയില്‍ പാചകം ചെയ്യുന്നവരും ഭക്ഷണം വിതരണം ചെയ്യുന്നവരും രോഗമില്ലാത്തവരെന്നു ഉറപ്പുവരുത്തണം. കോവിഡ് ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കുന്നതിന് പൊതുശ്മശാനധികൃതര്‍ ഫീസ് ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ജില്ലാ കലക്ടര്‍ പഞ്ചായത്ത് അധികൃര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Idukki
English summary
More Restriction to implements Some Panchayat Idukki District
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X