ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാലിന്യവും പണമാക്കി ഒരു ഗ്രാമപഞ്ചായത്ത് നെടുംകണ്ടത്തെ മാതൃകയാക്കാം കേരളക്കരക്ക്

  • By Desk
Google Oneindia Malayalam News

നെടുംകണ്ടം: മാലിന്യം നാടിന് ശാപമാകുമ്പോള്‍ അതേ മാലിന്യത്തില്‍ നിന്ന് വരുമാനവും കെണ്ടത്തുകയാണ് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്. മാലിന്യം സംസ്‌കരിച്ച് ടാറിംഗ് കമ്പനികള്‍ക്ക് വില്‍പന നടത്തിയും, ജൈവവളം നിര്‍മിച്ചു നല്‍കിയുമാണ് പഞ്ചായത്ത് മാലിന്യത്തില്‍ നിന്ന് വരുമാനം കണ്ടെത്തുന്നത്. കൂടാതെ മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പ്ലാന്റിന്റെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.

പ്രതിദിനം ഒരു ടണ്‍ മാലിന്യമാണ് സംസ്‌കരിക്കുന്നത്. ആറു മാസംകൊണ്ട് തന്നെ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്ന് മാത്രം ഒരു ലക്ഷം രൂപ വരുമാനം ലഭിച്ചതായും, വരുമാനത്തിലുപരി മാലിന്യ സംസ്‌കരണത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും പഞ്ചായത്ത് സെക്രട്ടറി പി.വി ബിജു പറഞ്ഞു. ജൈവമാലിന്യത്തില്‍ നിന്ന് ജൈവവളം നിര്‍മിച്ച് മിതമായ നിരക്കില്‍ കര്‍ഷകര്‍ക്ക് വിതരണവും ചെയ്യുന്നുണ്ട്്. നിലവില്‍ 8000 കിലോ ജൈവവളം, 10,000 കിലോ പ്ലാസ്റ്റിക് മാലിന്യവും വില്പനക്കായി സൂക്ഷിച്ചിരിക്കുകയാണ്. കേന്ദ്ര ഗ്രാമവികസന വകുപ്പിന്റെ ഗോവര്‍ധന്‍ പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തിയായ വൈദ്യുത ഉത്പാദന യൂണിറ്റില്‍ അടുത്ത മാസം മുതല്‍ വൈദ്യുതി ഉത്പാദനവും ആരംഭിക്കും.

nedumkandamwasteplant-


മാലിന്യമുക്ത നെടുങ്കണ്ടം പദ്ധതിയുടെ ഭാഗമായി ഓരോ വാര്‍ഡിലെയും ഹരിത കര്‍മ്മസേനാംഗങ്ങള്‍ വീടുകള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, സ്‌കൂളുകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും മാലിന്യം ശേഖരിച്ച് പ്ലാസ്റ്റിക്- ഖര-ജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ബേഡ്മെട്ടിലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റിലെത്തിച്ച് സംസ്‌കരിക്കുകയാണ്. സംസ്‌കരിച്ചെടുക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ടാറിംഗിനായി ക്ലീന്‍ കേരള കമ്പനി വഴി ടാറിങ് കമ്പനികള്‍ക്ക് വില്‍പന നടത്തിയാണ് വരുമാനം കണ്ടെത്തുന്നത്്.

Idukki
English summary
Nedunkadam on an idea to earn cash from waste
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X