പൊന്മുടിയിലെ സമാന്തരപാലം :തുടര്‍ നടപടി വൈകുന്നു..... നിര്‍മ്മാണം സാധ്യത പഠത്തില്‍ ഒതുങ്ങി!!!
പൊന്‍മുടി: പൊന്മുടി തൂക്കുപാലത്തിന് സമീപം സമാന്തര പാലം നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുതിയ പാലം നിര്‍മ്മിക്കുന്നതിന് ലക്ഷങ്ങള്‍ മുടക്കി സാധ്യതാ പഠനം നടത്തിയിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപം.
ദിവസേന നൂറുകണക്കിന് വിനോദ സഞ്ചാരികളെത്തുന്ന പൊന്മുടി തൂക്കുപാലത്തില്‍ കൂടി വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കില്ല. കാറടക്കമുള്ള ചെറിയ വാഹനങ്ങള്‍ മാത്രമാണ് നിലവില്‍ വീതികുറഞ്ഞ ചെറിയ പാലത്തിലൂടെ കടന്നുപോകുന്നത്. എന്നാല്‍ ട്രാവലര്‍ അടക്കമുള്ള വലിയ വാഹനങ്ങളില്‍ ഇവിടെ എത്തുന്ന സഞ്ചാരികള്‍ കിലോമീറ്ററുകള്‍ ചുറ്റി സഞ്ചരിച്ച് കുളത്തുറകുഴി വഴിയാണ് തൂക്കുപാലത്തില്‍ എത്തുന്നത്.

കുത്തിറക്കവും കൊടുംവളവുകളും നിറഞ്ഞ കുളത്തുറക്കുഴി റോഡില്‍ നിരവധി അപകടങ്ങളും മരണങ്ങളും ഉണ്ടായിട്ടുള്ള സാഹചര്യത്തിലാണ് പൊന്മുടി തൂക്കുപാലത്തിന് സമീപം പുതിയ പാലം നിര്‍മ്മിച്ച് റോഡ് ഗതാഗതം ഇതുവഴിയാക്കണമെന്ന ആവശ്യം ശക്തമായത.് പി ഡബ്ല്യൂഡി മൂന്ന് ലക്ഷത്തോളം രൂപാ മുതല്‍മുടക്കി സോയില്‍ ടെസ്റ്റ് അടക്കമുള്ള സാധ്യതാ പഠനങ്ങള്‍ നടത്തുകയും ചെയ്തു. എന്നാല്‍ ഇതിന് ശേഷം യാതൊരുവിധ തുടര്‍ നടപടികളും ഇല്ലാത്ത അവസ്ഥയാണ്.
റോഡിന്റെ ശോചനീയാവസ്ഥ മൂലം പൊന്മുടി ഡാംകെട്ടുവഴിയുള്ള സര്‍വ്വീസുകളും നിര്‍ത്തിയിരിക്കുകയാണ്. കൊന്നത്തടി അടക്കമുള്ള പ്രദേശത്തെ യാത്രക്കാരും വിദ്യാര്‍ത്ഥികളും കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച് പന്നിയാറുകൂട്ടിയില്‍ എത്തി ഇവിടെ നിന്നുമാണ് രാജാക്കാട് അടിമാലി ഭാഗങ്ങളിലേക്ക് പോകുന്നത്. പൊന്മുടിയില്‍ പുതിയ പാലം നിര്‍മ്മിച്ച് റോഡ് ഗതാഗതം തുറന്നു നല്‍കുന്നതോടെ ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം ശാശ്വത പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് പ്രദേശവാസികളുടെ വാദം.












Click it and Unblock the Notifications