മുതിരപ്പുഴയാറിന്റെ തീരത്ത് ശരീരഭാഗം കണ്ടെത്തിയ സംഭവം; സമീപ ദിവസങ്ങളില്‍ കാണാതായവരുടേതെന്ന് സംശയം
അടിമാലി: കുഞ്ചിത്തണ്ണിയില്‍ മുതിരപ്പുഴയാറിന്റെ തീരത്ത് ശരീരഭാഗംകണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം സമീപ ദിവസങ്ങളില്‍ കാണാതായ രണ്ടുപേരിലേക്കാണ് നീങ്ങുന്നത്.ആറ്റുകാട് സ്വദേശിനി വിജിയിലേക്കും പാറത്തോട് സ്വദേശിനി സന്ധ്യയിലേക്കുംമാണ് ഏവരും ഉറ്റുനോക്കുന്നത്. ശരീരഭാഗം കണ്ടെത്തിയെന്ന വാര്‍ത്ത കുടുംബാങ്ങളിലും ആശങ്കയുളവാക്കിയിരിക്കുകയാണ്.
കഴിഞ്ഞമാസം 29-ാം തീയതി മരുന്നുവാങ്ങാനെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ സന്ധ്യ ഉച്ചകഴിഞ്ഞ് 2 മണിവരെ അടിമാലിയില്‍ ഉണ്ടായിരുന്നതായി വെള്ളത്തൂവല്‍ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പലയിടത്തുനിന്നായി ശേഖരിച്ച സി സി ടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഈ വിവരം വ്യക്തമായിട്ടുള്ളത്. ബന്ധുവീടുകളിലും ചെന്നെത്താന്‍ സാധ്യതയുള്ള എല്ലാസ്ഥലങ്ങളിലും തിരഞ്ഞെങ്കിലും ഇവരെയും കണ്ടെത്താനായിട്ടില്ല.

എന്നാല്‍ വിജി ആത്മഹത്യ ചെയ്യാനായുള്ള സാധ്യതകളാണ് കുടുതലെന്നാണ് പ്രദേശവാസികളും പോലീസും പറയുന്നത് കഴിഞ്ഞമാസം 9-ന് വിജി കുത്തൊഴുക്കുള്ള പുഴയിലേക്ക് ഇറങ്ങുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ ബിജിയുടെ ശരീരം ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. നിലവില്‍ പുഴയുടെ തീരത്തു നിന്നും കണ്ടെടുത്ത ശരീരഭാഗം മൂര്‍ച്ചയുള്ള കത്തികൊണ്ട് മുറിച്ചിരിക്കുന്നതുപ്പോലെയാണ്.ഇത് സംഭവത്തില്‍ കൂടുതല്‍ ദുരൂഹതകള്‍ സൃഷ്ടിക്കുന്നു. ഡി എന്‍ എ ഫലംകൂടി പുറത്തു വരുന്നതോടെ മാ്ത്രമേ മരിച്ചത് കാണാതാ യുവതികളാണോ എന്ന കാര്യത്തിലും വ്യക്തവരും.












Click it and Unblock the Notifications