Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊട്ടക്കമ്പൂര്‍ ഭൂമിക്കേസ് രേഖകൾ ഹാജരാക്കിയില്ല: ജോയ്സ് ജോര്‍ജ് എം പി പെട്ടു, എംപിക്ക് നോട്ടീസ്

മൂന്നാര്‍: കൊട്ടക്കമ്പൂര്‍ ഭൂമിക്കേസില്‍ ജോയ്സ് ജോര്‍ജ് എം.പിക്ക് കളക്ടറുടെ നോട്ടീസ്. കേസുമായി ബന്ധപ്പെട്ട രേഖകളുമായി ജനുവരി പത്താം തീയതി നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ദേവികുളം സബ് കളക്ടര്‍ രേണു രാജാണ് എം പിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് മുൻപാകെ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജോയ്സ് ജോര്‍ജ് മുൻപ് പരാതി നല്‍കിയിരുന്നു.

joicegeorge-15


പല തവണ നോട്ടീസ് അയച്ചിട്ടും രേഖകളുമായി ജോയ്സ് ജോര്‍ജ് ഹാജരായിരുന്നില്ല, ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കൃത്യമായ രേഖകള്‍ ഹാജരാക്കാനും എംപി തയ്യാറായിരുന്നില്ല. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. ദേവികുളം മുന്‍ സബ് കളക്ടറായിരുന്ന വി ആര്‍ പ്രേം കുമാറാണ് ജോയ്സ് ജോര്‍ജിൻ്റെയും ബന്ധുക്കളുടെയും കൊട്ടക്കമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയത്.

kottakkampoor11

ഇതിനെതിരെ ജോയ്സ് ജോര്‍ജ് ജില്ലാ കളക്ടറെ സമീപിക്കുകയായിരുന്നു. എന്നാൽ പ്രേം കുമാര്‍ പട്ടയം റദ്ദാക്കിയത് വേണ്ട വിധത്തിലുള്ള നടപടി ക്രമങ്ങള്‍ പാലിച്ചല്ലെന്ന് കളക്ടര്‍ കണ്ടെത്തി. അതേസമയം പട്ടയം റദ്ദാക്കിയ പ്രേം കുമാറിന്റെ നടപടി കളക്ടര്‍ റദ്ദാക്കിയിരുന്നില്ല. പകരം പട്ടയം റദ്ദാക്കിയ നടപടി പുനഃപരിശോധിക്കാനായി കളക്ടര്‍ സബ് കളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

എന്നാല്‍ ഇതിനു പിന്നാലെ ജോയ്സ് ജോര്‍ജ് കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് പരാതി നല്‍കി. കളക്ടര്‍ ഈ വിഷയത്തില്‍ കൈക്കൊണ്ട നിലപാടിൻ്റെ അടിസ്ഥാനത്തില്‍ സബ് കളക്ടറുടെ നടപടി റദ്ദാക്കണം എന്നായിരുന്നു പരാതിയിലെ ആവശ്യം. തുടര്‍ന്ന് വീണ്ടും ഈ വിഷയം പരിശോധിക്കാന്‍ സബ് കളക്ടര്‍ക്ക് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കുകയായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് ദേവികുളത്തെ പുതിയ സബ് കളക്ടര്‍ രേണു രാജ് ജോയ്സ് ജോര്‍ജിനോടു നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.രേഖകളുമായി ജനുവരി പത്തിന് രാവിലെ പതിനൊന്നു മണിക്ക് നേരിട്ട് ഹാജരാകാനാണ് നോട്ടീസിലെ ആവശ്യം. എം പിക്ക് നോട്ടീസ് അയച്ചതിനൊപ്പം എം പിയുടെ കുടുംബാംഗങ്ങളായ അഞ്ചു പേര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+