Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്: അലര്‍ട്ട് ജൂണ്‍ 14 മുതല്‍ 18വരെ, ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും!

തൊടുപുഴ: കാലവര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ജൂണ്‍ 14 മുതല്‍ 18 വരെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര നിയന്ത്രിക്കുവാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പ്പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് അനുവദിക്കാതിരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി.

കുട്ടികള്‍ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴിവാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. നിലവില്‍ മണ്ണിടിച്ചിലുണ്ടായിട്ടുള്ള പ്രദേശങ്ങളിലെക്കുള്ള യാത്ര ഒഴിവാക്കുക,തുടങ്ങിയ നിര്‍ദ്ദേശങ്ങളും ജില്ലാഭരണകൂടം നല്‍കി. മഴക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രത തുടരണമെന്ന് കലക്ടര്‍ നിര്‍ദ്ദേശിച്ചു.

orangealertinidukki

അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് റവന്യൂ, ഫോറസ്റ്റ്, ഫയര്‍ ആന്റ് റസ്‌ക്യൂ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിക്കണം. താലൂക്ക് തലത്തില്‍ റവന്യൂ , ഫോറസ്റ്റ്, കെഎസ്ഇബി, ഫയര്‍ ആന്റ് റസ്‌ക്യൂ, കൃഷി, പഞ്ചായത്ത് തുടങ്ങി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം വിളിച്ച് നടപടികള്‍ ത്വരിതപ്പെടുത്താനും തഹസീല്‍ദാര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ചിന്നക്കനാല്‍ കെ.ഡി.എച്ച്, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിരട്ടി, പള്ളിവാസല്‍, ബൈസണ്‍വാലി, കൊട്ടക്കാമ്പൂര്‍, വട്ടവട, കുഞ്ചിത്തണ്ണി എന്നീ വില്ലേജുകളിലെ അപകട സാധ്യതയുള്ള സ്ഥലങ്ങളിലെ കെട്ടിടങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് ദേവികുളം സബ് ഡിവിഷണല്‍ ഓഫീസിന് നിര്‍ദ്ദേശം നല്‍കി. ജില്ല കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം വിവിധ ഇടങ്ങളില്‍ അപകടാവസ്ഥയിലുള്ള മരങ്ങളുടെ കമ്പുകള്‍ നീക്കം ചെയ്തു വരികയാണ്.രണ്ടു ദിവസമായി മഴക്ക് നേരിയ രീതിയില്‍ ശമനമുള്ളത് ജനങ്ങള്‍ക്ക് ഏറെ ആശ്വസമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+