ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയം തകര്‍ത്ത പന്നിയാര്‍കുട്ടി ഭീതിയില്‍ തന്നെ: ഇടവിട്ട് പെയ്യുന്ന മഴ ഭീഷണി

  • By Desk
Google Oneindia Malayalam News

വെള്ളത്തൂവല്‍: പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്ന പന്നിയാറുകൂട്ടി എന്ന ഗ്രാമം ഇന്നും ദുരന്ത ഭീതിയിലാണ്. കാര്‍മേഘം പന്നിയാര്‍കുട്ടിയുടെ ആകാശങ്ങളില്‍ എത്തിയാല്‍ പിന്നെ ഇവിടുത്തുകാര്‍ക്ക് ഉറക്കമില്ല എന്നുവേണം പറയാന്‍. ഇടവിട്ടു പെയ്യുന്ന മഴയില്‍ മലയിടിച്ചിലുണ്ടായ പന്നിയാറുകൂട്ടിയില്‍ വീണ്ടും മണ്ണിടിയുന്നതാണ് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നത്.

പ്രായപൂർത്തിയാകാത്ത മകളുടെ വിവാഹം മുടങ്ങി; മകൻ പിതാവിനെ തലയ്ക്കടിച്ചു കൊന്നുപ്രായപൂർത്തിയാകാത്ത മകളുടെ വിവാഹം മുടങ്ങി; മകൻ പിതാവിനെ തലയ്ക്കടിച്ചു കൊന്നു

കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ പന്നിയാര്‍കുട്ടി തലക്കുളം മേഖലില്‍ വീണ്ടും ഉരുള്‍പൊട്ടലും ഉണ്ടായി. ഏക്കറ് കണക്കിന് കൃഷിനാശവും സംഭവിച്ചു. കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിനാണ് പ്രളയത്തില്‍ വന്‍ മലയിടിഞ്ഞ് കുടിയേറ്റ ഗ്രാമമായ പന്നിയാറുകുട്ടി പാടേ തകര്‍ന്നത്.600 അടിയോളം ഉയരരത്തിലുള്ള മലയിടിഞ്ഞ് പന്നിയാര്‍ പുഴയിലേയ്ക്ക് പതിക്കുകയും ശക്തമായ വെള്ളപ്പാച്ചിലില്‍ സമീപത്തുണ്ടായിരുന്ന ആറ് വീടുകളും, പതിമൂന്ന് കടകളും നശിക്കുകയും ചെയ്തിരുന്നു.

panniyarkuttypostflood-

ഒരു ഗ്രാമം തന്നെ പൂര്‍ണമായും തകര്‍ന്നുപോയ വിവരം പുറംലോകം അറിഞ്ഞതും വൈകിയാണ്. മലയിടിച്ചില്‍ ഉണ്ടായതിനുശേഷം അടിമാലി- രാജാക്കാട് റോഡില്‍ ഗതാഗതവും പൂര്‍ണ്ണമായി നിലച്ചിരുന്നു. ഇതിന് ശേഷം താല്‍ക്കാലികമായി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ചെറിയ ചാറ്റല്‍ മഴയുണ്ടായാല്‍പോലും ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. പ്രളയത്തില്‍ നിന്നും കരകയറുന്നതിനിടയിലും ഇടക്കിടെയുണ്ടാകുന്ന മഴ പന്നിയാര്‍കുട്ടിയിലെ ജനജീവിതത്തെ വളരെയധികം ബാധിക്കുന്നു.

Idukki
English summary
panniyarkutti under threat after heavy natural calamity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X