ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടിയില്‍ തിരച്ചില്‍ 15 ദിവസം പിന്നിട്ടു, ഇനി കണ്ടെത്താനുള്ളത് 5 പേരെ
രാജമല: ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടിയില്‍ തിരച്ചില്‍ 15 ദിവസം പിന്നിട്ടു. ശേഷിക്കുന്ന അഞ്ചുപേര്‍ക്കുള്ള തിരിച്ചിലാണ് നടന്നു വരുന്നത്. ഉരുള്‍പൊട്ടലുണ്ടായിടത്തു നിന്നും കിലോമീറ്ററുകള്‍ ദൂരെയുള്ള ഭൂതക്കുഴിയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു തിരച്ചില്‍. പുഴയോരം കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലില്‍ ഇന്ന് ആരെയും കണ്ടെത്താനായില്ല. ഭൂതക്കുഴിപ്രദേശത്തെ വനമേഖലയിലൂടെ മുകളില്‍ ദുരന്തമുണ്ടായിരുന്ന പ്രദേശംവരെയായിരുന്നു തിരച്ചില്‍. മഞ്ഞുമൂടിയ അന്തരീക്ഷമായിരുന്നു ഇന്ന്് പെട്ടിമുടിയില്‍. പതിവിലും നേരത്തെ തിരച്ചില്‍ അവസാനിപ്പിച്ചു.
പ്രദേശവാസികളെ കൂടുതലായി തിരച്ചില്‍ പങ്കെടുപ്പിച്ചായിരുന്നു പതിനഞ്ചാംദിനത്തില്‍ പരിശോധന നടത്തിയത്. ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നലെയും തുടര്‍ന്നു. റഡാര്‍ സംവിധാനം കഴിഞ്ഞ ദിവസങ്ങളില്‍ ഉപയോഗിച്ചിരുന്നെങ്കിലും ദുരന്തപ്രദേശത്തു നിന്നും ആരുടെയും മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല.
കണ്ടെയിന്മെന്റ് സോണ്‍: കാസര്‍കോട് ബാങ്കുകള്‍ക്കും ഓഫീസുകള്‍ക്കും ഇളവില്ല, തുറക്കണം!!
കാടിനെക്കുറിച്ച് വ്യക്തമായി അറിയാവുന്ന വനംവകുപ്പ് ജീവനക്കാര്‍ പ്രദേശവാസികള്‍, പോലീസ്, ഫയര്‍ഫോഴ്സ്, എന്‍.ഡി.ആര്‍.എഫ് എന്നിവയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയായിരുന്നു പതിനഞ്ചാം ദിനത്തില്‍ തിരച്ചില്‍ നടന്നത്. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യവും ഇന്നലെ തിരച്ചിന് ഉണ്ടായിരുന്നു. തിരച്ചില്‍ നാളെയും തുടരും.
'മികച്ച രീതിയിൽ പ്രവർത്തിക്കുന്ന വിമാനത്താവളത്തെ വിൽക്കുന്നതിൽ ദുരൂഹത; ഒറ്റക്കെട്ടായി എതിർക്കണം'
സിയാദ് വധക്കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ ആരോപണം തള്ളി ജി സുധാകരന്
അസമിൽ ബിജെപി വിയർക്കും; അണിയറയിലെ വമ്പൻ സഖ്യം, കോൺഗ്രസിന്റെ കണക്ക് കൂട്ടലുകൾ ഇങ്ങനെ\