ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ക്കെതിരെ പോക്‌സോ; നടുറോഡില്‍ 'തല്ലുമാല'

Google Oneindia Malayalam News

അടിമാലി: ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ അതേ ബസില്‍ യാത്ര ചെയ്ത വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി. സംഭവത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ കൊല്ലം അഞ്ചല്‍ സ്വദേശി സുധാകരന്‍ നായരുടെ പേരില്‍ അടിമാലി പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളും ഡ്രൈവറും അടിമാലിയിലെ ഒരു ഹോട്ടല്‍ തൊഴിലാളികളും തമ്മില്‍ കയ്യാങ്കളിയുണ്ടായി. വിദ്യാര്‍ത്ഥികള്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റെങ്കിലും കേസ് ഒത്തു തീര്‍പ്പായി.

1

ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. അടിമാലി പഴയ കോടതിപടിയിലാണ് സംഭവം. കൊല്ലത്ത് നിന്ന് രണ്ട് ബസുകളിലായി 90ഓളം വിദ്യാര്‍ത്ഥികളാണ് മൂന്നാര്‍ സന്ദര്‍ശനത്തിനായി എത്തിയത്. യാത്രയ്ക്കിടെ ഒരു ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ ഇറങ്ങിയപ്പോള്‍ ഡ്രൈവര്‍ വാഹനത്തിലിരുന്ന് മദ്യപിക്കുന്നത് ഒരു പെണ്‍കുട്ടി കണ്ടു. കുട്ടി ഇത് ചോദ്യം ചെയ്തു. ഡ്രൈവര്‍ പിന്നീട് ക്ഷമ പറഞ്ഞതോടെ കുട്ടി പിന്‍വാങ്ങി.

2

മുഖ്യമന്ത്രി ആര്?; ഹിമാചലിൽ കോൺഗ്രസിന് അടുത്ത വെല്ലുവിളി..കളത്തിൽ 3 പേർമുഖ്യമന്ത്രി ആര്?; ഹിമാചലിൽ കോൺഗ്രസിന് അടുത്ത വെല്ലുവിളി..കളത്തിൽ 3 പേർ

കുട്ടികള്‍ ഭക്ഷണം കഴിച്ച് തിരിച്ചെത്തിയതിന് ശേഷം ഈ പെണ്‍കുട്ടിയും സുഹൃത്തുക്കളും ബസിന്റെ മുമ്പില്‍വച്ച് സെല്‍ഫി എടുത്തു. ഇത് ചോദ്യം ചെയ്ത ഡ്രൈവര്‍ പെണ്‍കുട്ടിയുടെ ദേഹത്ത് പിടിച്ചു തള്ളി. വിഷയം പെണ്‍കുട്ടി സഹപാഠികളോടും അധ്യാപകരോടും പറഞ്ഞു. ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റമുണ്ടായി.

3

ഗുജറാത്തിലും ബിജെപിയെ തുണച്ച് ഒവൈസി; ന്യൂനപക്ഷ മേഖലയിൽ കോൺഗ്രസിന് പണികൊടുത്ത് ആപ്പുംഗുജറാത്തിലും ബിജെപിയെ തുണച്ച് ഒവൈസി; ന്യൂനപക്ഷ മേഖലയിൽ കോൺഗ്രസിന് പണികൊടുത്ത് ആപ്പും

ഈ സംഭവത്തിനിടെ ഡ്രൈവറെ രക്ഷിക്കാനിറങ്ങിയ ഹോട്ടല്‍ ഉടമയെ വിദ്യാര്‍ത്ഥികള്‍ ആളറിയാതെ മര്‍ദ്ദിച്ചു. ഇത് കണ്ട് ഹോട്ടലിലെ ജീവനക്കാര്‍ സംഘത്തോടെ എത്തി ആണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചു. കുട്ടികള്‍ രാത്രിയില്‍ അടിമാലിയിലെ താലൂക്ക് ആശുപത്രിയില്‍ എത്തി ചികിത്സ തേടി.

4

Karunya Plus KN 449 Result: നിങ്ങളുടെ കൂട്ടത്തിലുണ്ടോ ആ ഭാഗ്യവാന്‍, 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനംKarunya Plus KN 449 Result: നിങ്ങളുടെ കൂട്ടത്തിലുണ്ടോ ആ ഭാഗ്യവാന്‍, 80 ലക്ഷത്തിന്റെ ഒന്നാം സമ്മാനം

എന്നാല്‍ ബുധനാഴ്ച പുലര്‍ച്ചയോടെ മര്‍ദ്ദനകേസ് ഒത്തു തീര്‍പ്പായി. എന്നാല്‍ പെണ്‍കുട്ടി ഡ്രൈവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. മൊഴി നല്‍കുകയും ചെയ്തു. കേസെടുത്തതോടെ ഡ്രൈവര്‍ അടിമാലിയില്‍ നിന്ന് രക്ഷപ്പെട്ടു. പിന്നാലെ കുട്ടികളെ മറ്റൊരു വാഹനത്തില്‍ സ്വദേശത്ത് അയച്ചു.

Idukki
English summary
POCSO against tourist bus driver for misbehaving with student in adimali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X