ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യൂണിഫോം ധരിച്ചില്ല; ഓട്ടോ ഡ്രൈവറെ തൂക്കിയെടുത്ത് അറസ്റ്റ് ചെയ്തു പോലീസ്, ജാമ്യമില്ലാ വകുപ്പ്

Google Oneindia Malayalam News

തൊടുപുഴ: ഓട്ടോ ഡ്രൈവറോട് പോലീസിന്റെ ക്രൂരത. യൂണിഫോം ധരിക്കാത്തതിന്റെ പേരിലുണ്ടായ വിഷയത്തില്‍ ഡ്രൈവറെ പോലീസ് കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപണം. വണ്ടിപ്പെരിയാറിലെ ഓട്ടോ ഡ്രൈവറായ റഫീഖിനെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവങ്ങളുടെ തുടക്കം. യാത്രക്കാരെ ഇറക്കാന്‍ ഓട്ടോ പാര്‍ക്ക് ചെയ്യവെ എസ്‌ഐയുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം റഫീഖിനെ കൈകാണിച്ചു. യൂണിഫോം ധരിക്കാത്തതിന് പെറ്റിയടക്കാന്‍ ആവശ്യപ്പെട്ടു.

ഗ്ലാമറസായി നടി ഹിമ ശങ്കർ ചിത്രങ്ങൾ കാണാം

k

എന്തിനാണ് യുഎന്‍ കുവൈത്തിന് പണം കൊടുക്കുന്നത്? ലോകം നടുങ്ങിയ നിമിഷം!! 5130 കോടി ഡോളര്‍എന്തിനാണ് യുഎന്‍ കുവൈത്തിന് പണം കൊടുക്കുന്നത്? ലോകം നടുങ്ങിയ നിമിഷം!! 5130 കോടി ഡോളര്‍

കോടതിയില്‍ പിഴയടയ്ക്കാമെന്നും ലോക്ക്ഡൗണ്‍ കാരണം കൈയ്യില്‍ പണമില്ലെന്നുമായിരന്നു ഓട്ടോ ഡ്രൈവറുടെ മറുപടി. നാട്ടുകാര്‍ കൂടിയതോടെ ഓട്ടോയുമായി സ്‌റ്റേഷനിലേക്ക് വരാന്‍ റഫീഖിനോട് എസ്‌ഐ ആവശ്യപ്പെട്ടു. പിഴയടയ്ക്കാമെന്ന് പറഞ്ഞല്ലോ, ഇനി എന്തിനാണ് സ്‌റ്റേഷനിലേക്ക് വരുന്നത് എന്നായി റഫീഖ്. ഇതോടെ എസ്‌ഐ ക്ഷുഭിതനായി. റഫീഖിനെ പോലീസ് ആക്രമിക്കാന്‍ ശ്രമിച്ചെന്നും നാട്ടുകാര്‍ പറയുന്നു.

ദുല്‍ഖര്‍ സല്‍മാന് ജന്മദിനാശംസകള്‍; കുഞ്ഞിക്കയുടെ ഏറ്റവും പുതിയ അടിപൊളി ചിത്രങ്ങള്‍ കാണാം

ഈ വേളയിലാണ് സിഐ സുനില്‍കുമാര്‍ അതുവഴി വന്നത്. എസ്‌ഐ അദ്ദേഹത്തോട് കാര്യങ്ങള്‍ വിശദീകരിച്ചു. തുടര്‍ന്ന് റഫീഖിനെ ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു. ഓട്ടോ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചു എന്നാരോപണമുണ്ട്. റഫീഖിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുകയാണിപ്പോള്‍. റഫീഖിനെതിരെ മുമ്പും കേസുകളുണ്ടെന്നും വാഹനം റോഡിന്റെ നടുവില്‍ നിര്‍ത്തിയതാണ് ചോദ്യം ചെയ്തതെന്നും പോലീസ് പറയുന്നു.

Recommended Video

cmsvideo
Keralites supports Gauri Nandha and criticize police | Oneindia Malayalam

Idukki
English summary
Police Registered Unbailable case against Auto Driver in Vandipperiyar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X