തെരഞ്ഞെടുപ്പ്: ഏപ്രില്‍ 13 മുതല്‍ ഇടുക്കിയില്‍ റോഡുകള്‍ വെട്ടിപൊളിക്കുന്നതിന് നിരോധനം...
ചെറുതോണി: ഏപ്രില്‍ 13 മുതല്‍ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതും റോഡ് വെട്ടിപ്പൊളിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്താന്‍ ജില്ലാകലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ബിഎസ്എന്‍എല്‍, കെഎസ്ഇബി ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനിച്ചു. സ്വകാര്യ കമ്പനികളുടെ കേബിള്‍ അറ്റകുറ്റപ്പണിമൂലം ബിഎസ്എന്‍എല്ലിന്റെ കേബിള്‍ ശൃംഖലക്ക് തകരാര്‍ സംഭവിക്കുന്നെന്നും ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.
ലോക്സഭ തിരഞ്ഞെടുപ്പ്; സംസ്ഥാനത്ത് അഞ്ചു കോടി രൂപ പിടിച്ചെടുത്ത് തെരഞ്ഞെടുപ്പ് കമ്മിഷൻ; മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ കൂടുതൽ സേന
കെഎസ്ഇബിയുടെ വൈദ്യുതി എത്താത്തിടത്ത് അനെര്‍ട്ട് മുഖേന വൈദ്യുതി എത്തിക്കാനും യോഗത്തില്‍ തീരുമാനമായി. ഇടുക്കി ലോക്സഭാ മണ്ഡലം തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാകലക്ടര്‍ എച്ച്. ദിനേശന്റെ നേതൃത്വത്തിലുള്ള സംഘം വോട്ടെണ്ണല്‍ കേന്ദ്രമായ പൈനാവ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ സന്ദര്‍ശിച്ചു.
സ്ട്രോങ്റൂമും വോട്ടെണ്ണല്‍ കേന്ദ്രത്തിലൊരുക്കേണ്ട സൗകര്യങ്ങള്‍ സുരക്ഷ എന്നിവയെക്കുറിച്ചും പോലീസും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുമായി ജില്ലാകലക്ടര്‍ ചര്‍ച്ച നടത്തി. വോട്ടെടുപ്പ്, വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ബി.എസ്.എന്‍.എല്‍ മൊബൈല്‍ സിഗ്നല്‍ .