എൽഡിഎഫ് സ്ഥാനാർഥിക്കും കോവിഡ്; തൊടുപുഴയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തിരിച്ചടി
തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വീണ്ടും തൊടുപുഴയിലെ പ്രചരണ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാവുകയാണ് കോവിഡ്. മണ്ഡലത്തിൽ പ്രധാന പോരാട്ടം നടക്കുന്ന ഇരു മുന്നണികളിലെയും സ്ഥാനാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. എൽഡിഎഫ് സ്ഥാനാർഥി കെ.ഐ ആന്റണിക്കാണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ യുഡിഎഫ് സ്ഥാനാർഥി പി.ജെ ജോസഫിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രചരണ പരിപാടികൾ അവസാനിപ്പിച്ച് കെ.ഐ ആന്റണി ക്വറന്റൈനിൽ പ്രവേശിച്ചു. കേരളാ കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി അംഗമായ ആന്റണി, കേരള കോണ്‍ഗ്രസ് എം പിളര്‍ന്നപ്പോള്‍ ജോസ് പക്ഷത്തോടൊപ്പം നിന്ന കെ.ഐ ആന്റണി പാർട്ടയിലെ മുതിർന്ന നേതാക്കളിൽ ഒരാൾകൂടിയാണ്.
ഇന്നാലെ വരെ പ്രചരണ രംഗത്ത് സജീവമായിരുന്നു കെ.ഐ ആന്റണി. ഓശാൻ ഞായറായിരുന്ന ഇന്നലെ തൊടുപുഴ ടൗൺ പള്ളിയിൽ ഓശാന തിരുനാൾ കുർബാനയിൽ സംബന്ധിച്ച ശേഷം അദ്ദേഹം നഗരസഭ പ്രദേശങ്ങളിലും, മുട്ടം, കരിങ്കുന്നം മേഖലകളിലെ കുടുംബയോഗങ്ങളിലും പങ്കെടുത്തു. ഇനി പ്രവർത്തകരായിരിക്കും പ്രചരണവുമായി മുന്നോട്ട് പോവുക.
സൂയസ് കനാലിൽ വഴി മുടക്കിയ എവർ ഗിവൺ കപ്പൽ വീണ്ടും ചലിച്ച് തുടങ്ങി, ചിത്രങ്ങൾ കാണാം
കഴിഞ്ഞ മാസമാണ് പി.ജെ ജോസഫിന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രിയിലും വീട്ടിലുമായി വിശ്രമം പൂർത്തിയാക്കി രോഗമുക്തി നേടിയ ശേഷമാണ് ജോസഫ് പ്രചരണ രംഗത്തേക്ക് എത്തിയത്. കേരള കോൺഗ്രസ് പ്രവർത്തകരും യുഡിഎഫ് പ്രവർത്തകരുമായിരുന്നു പി.ജെ ജോസഫ് കളത്തിലെത്തുന്നതുവരെ പ്രചരണം നടത്തിയിരുന്നത്.
തൂവെള്ളയിൽ തിളങ്ങി ഭാനുശ്രീ- ചിത്രങ്ങൾ കാണാം