ഇടുക്കിക്ക് ഇന്ന് അശ്വാസം; പുതിയ കൊവിഡ് കേസുകളില്ല, ജില്ലയില്‍ 39 പ്രവാസികള്‍ മടങ്ങിയെത്തി
തൊടുപുഴ: ഇടുക്കി ജില്ലയ്ക്ക് ഇന്ന് അശ്വാസത്തിന്റെ ദിവസം. ജില്ലയില്‍ ഇന്ന് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ ഇടുക്കിയില്‍ 26 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം, കേരളത്തില്‍ ഇന്ന് 83 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, പാലക്കാട് ജിലയില്‍ നിന്നുള്ള 13 പേര്‍ക്കും, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, കോട്ടയം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതിനിടെ, ഇടുക്കി സ്വദേശികളായ 39 പ്രവാസികള്‍ കൂടി ജൂണ്‍ 9, 10 ദിവസങ്ങളില്‍ നാട്ടിലെത്തി. ഏഴ് രാജ്യങ്ങളില്‍ നിന്നായി പതിനാറ് വനിതകളും 23 പുരുഷന്‍മാരുമാണ് നാട്ടിലെത്തിയത്. ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഇവരെ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലും നിരീക്ഷണത്തിലാക്കി.
അബുദാബിയില്‍ നിന്ന് അറുപത് വയസ് കഴിഞ്ഞ ഒരു പുരുഷനും അഞ്ച് വനിതകളുമടക്കം ആറ് പേരാണെത്തിയത്. ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. ദുബായില്‍ നിന്ന് ഒരു വനിതയും എട്ട് പുരുഷന്‍മാരുമടക്കം ഒമ്പത് പേരാണെത്തിയത്. ഒരാളെ വീതം തൊടുപുഴയിലും അടിമാലിയിലും ഉള്ള കോവിഡ് കെയര്‍ സെന്ററുകളിലും ബാക്കിയുള്ളവരെ വീടുകളിലും നിരീക്ഷണത്തിലാക്കി. കുവൈറ്റില്‍ നിന്ന് അഞ്ച് പുരുഷന്‍മാരും ഒരു സ്ത്രീയുമടക്കം എട്ട് പേരാണെത്തിയത്. ഇതില്‍ ഏഴ് പേരെ വീടുകളിലും ഒരാളെ തൊടുപുഴയിലെ കോവിഡ് കെയര്‍ സെന്ററിലും നിരീക്ഷണത്തിലാക്കി.
ലണ്ടനില്‍ നിന്ന് കൊച്ചി വഴി അഞ്ച് പുരുഷന്‍മാരാണെത്തിയത്. ഇവരെ ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം നെടുമ്പാശ്ശേരിയിലെ സ്വകാര്യ ഹോട്ടലില്‍ തയ്യാറാക്കിയ ക്വാറന്റൈന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു.
ജിദ്ദയില്‍ നിന്ന് അഞ്ച് വനിതകളും രണ്ട് പുരുഷന്‍മാരുമടക്കം ഏഴ് പേരാണെത്തിയത്. ഇവരില്‍ രണ്ട് പേരെ എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലെ ബന്ധുവീടുകളിലും ബാക്കിയുള്ളവരെ അവരുടെ വീടുകളിലും നിരീക്ഷണത്തിലാക്കി. ഒമാനില്‍ നിന്ന് രണ്ട് വനിതകളും ഒരു പുരുഷനുമടക്കം മൂന്ന് പേരാണെത്തിയത്. ഇവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി.












Click it and Unblock the Notifications