ഇടുക്കിയില്‍ വിനോദ സഞ്ചാര മേഖല ഉണര്‍ന്നു, പ്രശ്നമൊഴിഞ്ഞ് നേരമില്ല, നാട്ടുകാരുമായി പ്രശ്നങ്ങള്‍
തൊടുപുഴ: കൊവിഡ് ഒക്കെ വിട്ടുമാറി വിനോദ സഞ്ചാര മേഖല ഉണര്‍ന്നിരിക്കുകയാണ്. എന്നാല്‍ പ്രശ്നങ്ങളും ഒരു വശത്ത് സജീവമാകുന്നുണ്ട്. നൂറുകണക്കിന് സഞ്ചാരികള്‍ ഇടുക്കിയിലേക്ക് ഒഴുകുന്നുണ്ട്. ഇത് വലിയ നേട്ടമാണ്. കൊവിഡിന് മുമ്പുള്ള അത്ര ആളുകള്‍ ഇപ്പോഴും എത്തിയിട്ടില്ല. സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ട്. പ്രധാന പ്രശ്നം ആഭ്യന്തര സഞ്ചാരികള്‍ മാത്രമാണ് വരുന്നതെന്നാണ്. പക്ഷേ നാട്ടുകാരികളും സഞ്ചാരികളും തമ്മിലുള്ള പ്രശ്നങ്ങളാണ് ജില്ലയിലുള്ളത്. ഇത് ടൂറിസത്തിന് ഗുണകരമല്ലെന്ന തോന്നല്‍ ജില്ലയില്‍ ഉണ്ടാക്കാന്‍ കാരണാകുമെന്ന് ഉറപ്പാണ്. ഒന്നിലധികം പ്രശ്നങ്ങളാണ് ഉണ്ടാവുന്നത്. അതുപോലെ നല്ല കാര്യങ്ങളും ജില്ലയില്‍ നടക്കുന്നുണ്ട്.

മൂന്നാറിലാണ് സംഘര്ഷങ്ങളിലൊന്നുണ്ടായത്. ശനിയാവ്ച്ച ടോപ്സ്റ്റേഷനിലായിരുന്നു പ്രശ്നങ്ങളാണ്. ഡിസംബറില്‍ കൊല്ലത്ത് നിന്നെത്തിയ അഞ്ച് പേര് അടങ്ങിയ ഡോക്ടര്‍മാരുടെ സംഘം എല്ലുപെട്ടിയില് ആക്രമിക്കപ്പെട്ടത് പിന്നാലെ വന്ന ട്രാക്ടറിന് സൈഡ് കൊടുത്തില്ല എന്ന കാരണം പറഞ്ഞായിരുന്നു. ട്രാക്ടര്‍ കുറുകെയിട്ട് ഇവരുടെ കാര്‍ തടഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇവരെ മര്‍ദിക്കാന്‍ നാട്ടുകാരും ചേരുകയായിരുന്നു. ഒടുവില്‍ പരാതി കൊടുക്കാന്‍ പോലും നില്‍ക്കാതെ സഞ്ചാരികള്‍ മൂന്നാര്‍ വിട്ടു. സംഭവമറിഞ്ഞ് പോലീസ് എത്തിയപ്പോഴും പ്രശ്നം തന്നെയായിരുന്നു. മാട്ടുപ്പെട്ടി ഫോട്ടോ പോയിന്റ് ഭാഗത്ത് റെഡി ഫോട്ടോ എടുക്കുന്നവര്‍ വാഹനം മാര്‍ഗതടസ്സം സൃഷ്ടിച്ച് റോഡില്‍ ഇട്ടിരിക്കുന്നത് ചോദ്യം ചെയ്ത പോലീസിനെ ഇവര്‍ ആക്രമിക്കാന്‍ ശ്രമിച്ചു.
കൂടുതല്‍ പോലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. ഈ സംഭവത്തില്‍ പതിനാറ് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സാമ്പാറിനെ ചൊല്ലി വരെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു ജില്ലയില്‍. ഹൈറേഞ്ചിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രത്തില്‍ വരെ പ്രശ്നങ്ങളെത്തി. പ്രഭാത ഭക്ഷണത്തിന് വില ചോദിച്ച ശേഷമാണ് ഇവര്‍ ഹോട്ടലില്‍ കയറിയത്. പക്ഷേ ബില്ലില്‍ സാമ്പാറിന്റെ വില നൂറ് രൂപയായിരുന്നു. 17 പേര് അടങ്ങുന്ന സംഘം ഇത് കണ്ട് ഞെട്ടി. ഇതോടെ തര്‍ക്കമായി. ഹോട്ടല്‍ ഉടമയും സഞ്ചാരികളും പോലീസിനെ വിളിക്കുകയും ചെയ്തു. ഇതിനിടെ ചര്‍ച്ചകളും തുടങ്ങി. റിസോര്‍ട്ട് അസോസിയേഷന് ഭാരവാഹികള്‍ അടക്കം ഈ വിഷയത്തില്‍ ഇടപെട്ടു.
ഹോട്ടലുടമയുടെ ദൃശ്യങ്ങള്‍ സഞ്ചാരികള്‍ പകര്‍ത്തിയിരുന്നു. തര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്നും ഭക്ഷണത്തിന്റെ ബില്‍ അടയ്ക്കണമെന്നും തീരുമാനമായി. ഒടുവില്‍ സഞ്ചാരികള്‍ പ്രധാന സ്ഥലത്തേക്ക് മടങ്ങുകയും ചെയ്തു. അതേസമയം നല്ല കാര്യങ്ങളും ഇതിനിടയില്‍ നടക്കുന്നുണ്ട്. രാമക്കല്‍മേടിലെ റിസോര്‍ട്ടിലെത്തിയ ദക്ഷിണ കൊറിയക്കാരന് കിം ജിന്നിന് അത്തരമൊരു കഥ പറയാനുണ്ട്. ഇയാള്‍ പ്രത്യേക സാഹചര്യത്തില്‍ റിസോര്‍ട്ടില്‍ കുടുങ്ങി പോവുകയായിരുന്നു. റിസോര്‍ട്ട് ഉടമ അയ്യാകുന്നേല് വിനായകനോട് വിഷയം പറഞ്ഞു.
തിരികെ ചെന്നിട്ട് പണം നല്‍കാമെന്നും പറഞ്ഞു. രണ്ട് ദിവസം തങ്ങാനുള്ള പണം മാത്രമായിരുന്നു ഇയാളുടെ കൈവശമുണ്ടായിരുന്നു. റിസോര്‍ട്ട് ഉടമയാണ് ഇയാളെ ഒപ്പം കൂട്ടി സ്ഥലമെല്ലാം കാണിച്ചത്. ഇയാള്‍ മലയാളവും പഠിച്ചു. ഒരു മാസത്തോളം കിം രാമക്കല്മേട്ടിലുണ്ടായിരുന്നു. നാട്ടിലേക്ക് മടങ്ങിയെങ്കിലും ഇപ്പോഴും റിസോര്‍ട്ട് ഉടമയെ വിളിക്കാറുണ്ട്.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications