പെരിയാറിലെ മുങ്ങി മരണം: വിവേകിനും ദ്രോണയ്ക്കും മലയോര മണ്ണിന്റെ യാത്രമൊഴി, വെള്ളക്കെട്ടില്‍ മുങ്ങി!!
പെരിയാറിലെ മുങ്ങി മരണം: വിവേകിനും ദ്രോണയ്ക്കും മലയോര മണ്ണിന്റെ യാത്രമൊഴി, മരണം സംഭഴിച്ചത് വെള്ളക്കെട്ടില്‍ നിന്ന് രക്ഷിച്ച ശേഷം!!
ചെറുതോണി: ഏറ്റവും ഒടുവില്‍ ഇടുക്കി ജില്ലയിലുണ്ടായ മുങ്ങിമരണമായിരുന്നു 8 വയസ്സുള്ള ദ്രോണയുടെയും 13 വയസുള്ള വിവേകിന്റെയും ഞായാറാഴ്ച വൈകുന്നേരം പെരിയാറിലെ കയത്തില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. ചെറുതോണി അശോക കവലയില്‍ വാടകക്കായിരുന്നു ഇരുവരുടെയും കുടുംബങ്ങള്‍ താമസിച്ചിരുന്നത്. ഇരുവരെയും വീടുകളിലേക്ക് കൊണ്ടു വന്നപ്പോള്‍ കണ്ണീരോടെ ഒരു നാടു മുഴുവന്‍ യാത്രമൊഴി നല്‍കി.
ചെറുതോണി അശോക കവലയില്‍ കുന്നേല്‍ ഷാനിന്റെ മകനാണ് മരിച്ച ദ്രോണ, തുടിങ്കല്‍ ജിജിയുടെ മകനാണ് മരിച്ച വിവേക്. പതിവായി വീട്ടുകാര്‍ക്കൊപ്പം കുട്ടികള്‍ ഇവിടെ കുളിക്കാന്‍ പോകുന്നതാണ്. അപകട ദിവസം ദ്രോണയുടെ അമ്മ മഞ്ജുവിനൊപ്പമാണ് കുട്ടികള്‍ കുളിക്കാനായി പോയത്. വിവേകിന്റെ അമ്മ മായ അന്ന് ഇവര്‍ക്കൊപ്പം പോയിരുന്നില്ല. ഷാനിന്റെ ജേഷ്ഠന്റെ മകന്‍ നവനീതും ഇരു കുടുംബങ്ങളും താമസിച്ചുകൊണ്ടിരുന്ന വീടിന്റെ ഉടമസ്ഥന്റെ മകന്‍ ശ്രീക്കുട്ടനും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

കുട്ടികള്‍ കളിക്കുന്നതിനിടയിലാണ് അപകടത്തില്‍പെട്ടത്. പെട്ടന്ന് എല്ലാവരും ആഴമുള്ള വെള്ളകെട്ടില്‍ താഴുന്നത് കണ്ട് കരക്കു നില്‍ക്കുകയായിരുന്ന ശ്രീക്കുട്ടന്‍ മഞ്ജുവിനെയും നവനീതിനെയും കയ്യില്‍പിടിച്ചു വലിച്ച കയറ്റുകയായിരുന്നു. എന്നാല്‍ ദ്രോണയും വിവേകും വെള്ളത്തില്‍ അകപ്പെട്ടു പോകുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും കരക്കു കയറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇരുവരും മരണപെടുകയായിരുന്നു.












Click it and Unblock the Notifications