ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഐ വീഴും; എംഎം മണി 1109 വോട്ടില്‍ നിന്ന് കുതിക്കും, ഒരിടത്ത് പ്രവചനാതീതം- ഇടുക്കി വിലയിരുത്തല്‍

Google Oneindia Malayalam News

ഇടുക്കി: എംഎം മണിയുടേയും പിജെ ജോസഫിന്റെ സാന്നിധ്യം കൊണ്ടുതന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്ന മല്‍സരമാണ് ഇടുക്കി ജില്ലയില്‍. അഞ്ച് സീറ്റേയുള്ളൂ എങ്കിലും കേരള കോണ്‍ഗ്രസിന്റെ കളംമാറ്റം മുതല്‍ ഏറ്റവും ഒടുവില്‍ രാഹുല്‍ ഗാന്ധിക്കെതിരായ ജോയ്‌സ് ജോര്‍ജിന്റെ വിവാദ പരാമര്‍ശം വരെ ചര്‍ച്ചയാണ് ഇടുക്കിയില്‍. 2016ല്‍ മൂന്ന് സീറ്റുകളാണ് ഇടതുപക്ഷം പിടിച്ചത്. യുഡിഎഫിന് കിട്ടിയത് തൊടുപുഴയും ഇടുക്കിയും മാത്രം. എന്നാല്‍ ഇത്തവണ എല്‍ഡിഎഫിന് അവരുടെ ഒരു സീറ്റ് നഷ്ടമാകുമെന്നാണ് മാധ്യമം പത്രത്തിന്റെ വിലയിരുത്തല്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

ഖുഷ്ബുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അമിത് ഷായും; റോഡ് ഷോ ചിത്രങ്ങൾ

ഭൂരിപക്ഷം കുറഞ്ഞാലും ജോസഫ്

ഭൂരിപക്ഷം കുറഞ്ഞാലും ജോസഫ്

തൊടുപുഴ കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫിന്റെ തട്ടകമാണ്. 2016ല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ച സ്ഥാനാര്‍ഥി ജോസഫ് ആയിരുന്നു. ആ തിളക്കം ഇത്തവണ നിലനിര്‍ത്താന്‍ സാധിക്കില്ല എന്നാണ് വിലയിരുത്തല്‍. എങ്കിലും ജോസഫിനെ പരാജയപ്പെടുത്താന്‍ കെഐ ആന്റണിക്ക് കഴിയില്ല എന്നും മാധ്യമം വിലയിരുത്തുന്നു.

1109ല്‍ നിന്ന് മണി ഉയരും

1109ല്‍ നിന്ന് മണി ഉയരും

2016ല്‍ 1109 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് സിപിഎം നേതാവ് എംഎം മണി ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിന്ന് ജയിച്ചത്. ഇക്കുറി മണി തോല്‍ക്കുമെന്ന് ചില സര്‍വ്വെകള്‍ പ്രവചിച്ചിരുന്നു. എന്നാല്‍ സിപിഎം പറയുന്നത് റെക്കോഡ് ഭൂരിപക്ഷം കിട്ടുമെന്നാണ്. മണിക്ക് തന്നെയാണ് സാധ്യത എന്ന് മാധ്യവും പറയുന്നു.

എസ് രാജേന്ദ്രന്റെ പിന്‍ഗാമി

എസ് രാജേന്ദ്രന്റെ പിന്‍ഗാമി

ദേവികുളം മണ്ഡലം ഏറെ കാലമായി ഇടതുപക്ഷത്തിനൊപ്പമാണ്. ഇത്തവണ ഇവിടെ എല്‍ഡിഎഫിനും യുഡിഎഫിനും പുതുമുഖങ്ങള്‍ മല്‍സരിക്കുന്നു. എ രാജയും ഡി കുമാറും. തോട്ടം തൊഴിലാളികള്‍ക്ക് ഏറെ സാന്നിധ്യമുള്ള ദേവികുളം മണ്ഡലത്തില്‍ ഇടതുപക്ഷത്തിനാണ് നേരിയ മുന്‍തൂക്കമത്രെ.

സിറിയക് തോമസിന് സാധ്യത

സിറിയക് തോമസിന് സാധ്യത

ഇഎസ് ബിജിമോള്‍ ഏറെ കാലം ജയിച്ചുവന്നിരുന്ന മണ്ഡലമാണ് പീരുമേട്. സിപിഐക്ക് വേണ്ടി ഇത്തവണ ബിജിമോള്‍ ഇല്ല. പകരം വാഴൂര്‍ സോമനാണ് കളത്തില്‍. സിറിയക് തോമസിനെ വീണ്ടുമിറക്കിയ കോണ്‍ഗ്രസിന് ഇവിടെ ജയിക്കാന്‍ സാധിക്കുമെന്നാണ് മാധ്യമം വിലയിരുത്തല്‍.

കുറഞ്ഞ ഭൂരിപക്ഷം

കുറഞ്ഞ ഭൂരിപക്ഷം

2016ല്‍ ഏറ്റവും കുഞ്ഞ വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയം നിര്‍ണയിച്ച മണ്ഡലങ്ങളിലൊന്നാണ് ഇടുക്കി ജില്ലയിലെ പീരുമേട് മണ്ഡലം. 314 വോട്ടിന്റെ ഭൂരിപക്ഷമാണ് ബിജിമോള്‍ക്ക് കിട്ടിയത്. ഇത്തവണ ഈ ഭൂരിപക്ഷം മറികടക്കാന്‍ സിറിയക് തോമസിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

പ്രവചിക്കാനാകാതെ ഇടുക്കി

പ്രവചിക്കാനാകാതെ ഇടുക്കി

ഇടുക്കി ജില്ലയില്‍ പ്രവചിക്കാന്‍ സാധിക്കാത്ത മല്‍സരം നടക്കുന്ന മണ്ഡലമാണ് ഇടുക്കി. 2016ലെ സ്ഥാനാര്‍ഥികള്‍ തന്നെയാണ് ഇത്തവണയും ഇവിടെ ഏറ്റുമുട്ടുന്നത്. പക്ഷേ, രണ്ടു പേരും മുന്നണി മാറി എന്ന് മാത്രം. മുന്നണി മാറിയാലും തന്നെ ജനങ്ങള്‍ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് കേരള കോണ്‍ഗ്രസ് നേതാവ് റോഷി അഗസ്റ്റിന്‍.

രണ്ടാംഘട്ടത്തില്‍ കുതിച്ച ഫ്രാന്‍സിസ്

രണ്ടാംഘട്ടത്തില്‍ കുതിച്ച ഫ്രാന്‍സിസ്

ഇത്തവണ പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ മുന്നിട്ട് നിന്നിരുന്നത് റോഷി അഗസ്റ്റിന്‍ തന്നെയായിരുന്നു. എന്നാല്‍ പിന്നീട് ഫ്രാന്‍സിസ് ജോര്‍ജ് മുന്നേറുന്നതാണ് കണ്ടത്. അതുകൊണ്ടുതന്നെ ഇടുക്കിയില്‍ ആര് എന്ന് ചോദിച്ചാല്‍ പറയാന്‍ സാധിക്കാത്ത വിധമാണ് കാര്യങ്ങള്‍. ഇരുവരും വിജയ പ്രതീക്ഷ ഒട്ടും കൈവിട്ടിട്ടുമില്ല. വലിയ ഭൂരിപക്ഷം ഇരുവരും പ്രതീക്ഷിക്കുന്നുമില്ല.

കെടി ജലീലും പിവി അന്‍വറും തോല്‍ക്കുമോ? മലപ്പുറത്ത് മറുചോദ്യമില്ല; 13 ഇടത്ത് യുഡിഎഫ് എന്ന് വിലയിരുത്തല്‍കെടി ജലീലും പിവി അന്‍വറും തോല്‍ക്കുമോ? മലപ്പുറത്ത് മറുചോദ്യമില്ല; 13 ഇടത്ത് യുഡിഎഫ് എന്ന് വിലയിരുത്തല്‍

പികെ ഫിറോസിന്റെ കിടിലന്‍ നീക്കം; താനൂരില്‍ അന്തംവിട്ട് എല്‍ഡിഎഫ്... 'എല്ലാ വാദങ്ങളും പൊളിച്ചടുക്കി'പികെ ഫിറോസിന്റെ കിടിലന്‍ നീക്കം; താനൂരില്‍ അന്തംവിട്ട് എല്‍ഡിഎഫ്... 'എല്ലാ വാദങ്ങളും പൊളിച്ചടുക്കി'

സ്റ്റൈലിഷായി പായൽ രാജ്പുത്, പുതിയ ചിത്രങ്ങൾ കാണാം

Idukki
English summary
Two-Two possibility in Idukki District; But one seat can not be predict in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X