ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സേറയെ ആര്യ ഒറ്റയ്ക്ക് ആക്കിയില്ല; നാട്ടിലേക്ക് തിരിച്ചപ്പോൾ ഒപ്പം കൂട്ടി; വിമാനത്തിൽ തടഞ്ഞു

Google Oneindia Malayalam News

കീവ്: യുക്രൈനിൽ നിന്നുള്ള നായയെ കേരളത്തിൽ എത്തിക്കുന്നതിൽ പ്രതിസന്ധി. ചാർട്ടേഡ് വിമാനത്തിൽ ആണ് നായയെ കയറ്റില്ലെന്ന് എയർ ഏഷ്യ കമ്പനി അറിയിച്ചു. റഷ്യ യുക്രൈൻ യുദ്ധം എട്ടാം ദിവസം എത്തി നിൽക്കുകയാണ്. പ്രതിസന്ധിക്ക് പിന്നാലെ യുക്രൈനിൽ നിന്ന് മടങ്ങാൻ പല വിദ്യാർഥികളും നിർബന്ധമായിരുന്നു. എന്നാൽ, വേറിട്ട അനുഭവമാണ് മടങ്ങാൻ തയ്യാറായ ആര്യയ്ക്ക് ലഭിച്ചത്.

റഷ്യയുടെ ആഘാതം യുക്രൈനിൽ വലിയ ദുരന്തമായി മാറി. പിന്നാലെ നാട്ടിലേക്കായി എല്ലാരും തിരിച്ചു. എന്നാൽ തന്റെ നായ്ക്കുട്ടിയെയും കൊണ്ടാണ് ആര്യ ഡൽഹിയിലേക്ക് തിരിച്ചത്. സൈബീരിയന്‍ ഹസ്‌കി ഇനത്തിൽപ്പെട്ട നായയാണ് ആര്യയുടെ ഒറ്റ കൂട്ട്.

dog

ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയാണ് ആര്യ. കീവിലെ വെനീസിയ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ രണ്ടാംവര്‍ഷ വിദ്യാർഥിനിയാണ് ആര്യ ആൽഡ്രിൻ. യുദ്ധ ഭൂമിയിൽ തന്റെ നായക്കുട്ടിയെ ഉപേക്ഷിക്കാൻ ആര്യ തയ്യാറായിരുന്നില്ല. ഫെബ്രുവരി 27 - ന് ആര്യ നാട്ടിലേക്ക് തിരിച്ചിരുന്നു. ഒപ്പം തന്റെ വളർത്തുനായ സേറയെയും ഒപ്പം കൂട്ടി. കീവിൽ നിന്നും യാത്ര തുടങ്ങി. റൊമാനിയയിലേക്കാണ് യാ ആദ്യഘട്ട യാത്ര. യാത്രയ്ക്ക് പുറപ്പെട്ടപ്പോൾ ആര്യയുടെ മടിയിൽ സേറയും ഉണ്ടായിരുന്നു.

ആര്യ ജീവനുതുല്യം സ്നേഹിക്കുന്ന നായക്കുട്ടിയെ യുദ്ധത്തിന് വിട്ടു കൊടുക്കാൻ ആര്യ തയ്യാറായില്ല. അതിർത്തി കടന്ന് 12 മണിക്കൂർ ശേഷമാണ് യാത്ര അവസാനിച്ചത്. ആര്യയും സുഹൃത്തുക്കളും നായ സേറയ്ക്ക് ഒപ്പമുണ്ടായിരുന്നു. അതേസമയം, അതിർത്തി കടക്കുന്നതിലേക്കായി ആര്യയ്ക്ക് പട്ടാളക്കാരിൽ നിന്നും അനുവാദം കിട്ടിയിരുന്നില്ല .

 യുക്രൈനിൽ നിന്ന് എത്തുന്നവർക്ക് കേരളത്തിൽ മികച്ച ചികിത്സ; വിദഗ്ധ സേവനം ലഭ്യമാക്കും - വീണാ ജോര്‍ജ് യുക്രൈനിൽ നിന്ന് എത്തുന്നവർക്ക് കേരളത്തിൽ മികച്ച ചികിത്സ; വിദഗ്ധ സേവനം ലഭ്യമാക്കും - വീണാ ജോര്‍ജ്

Recommended Video

cmsvideo
Russian army struggling to take over Kyiv and karkhiv, running out of food and fuel

എന്നാൽ, കുറച്ചു നേരത്തെ പ്രതിസന്ധിക്ക് ശേഷം സേറയെ ആര്യയ്ക്കൊപ്പം പട്ടാളം പോകാൻ അനുവദിച്ചു. ആര്യയ്ക്കൊപ്പം സേറയെയും ഇന്ത്യയിലെ എത്താൻ അനുവദിച്ചത് മഹേഷ് എന്ന സൈനികനാണ്. വെറും അഞ്ചു മാസം മാത്രമാണ് ആര്യയുടെ വളർത്തു നായ സേറയുടെ പ്രായം.

Idukki
English summary
ukraine russia crisis: The dog was not put on flight; idukki native arya opens up her experience
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X