വാഗമണ്ണില്‍ സാഹസികത വേറെ ലെവലാകും: 3500 അടി ഉയരത്തില്‍ ചില്ലുപാലം, ഉദ്ഘാടനം ഇന്ന്
ഇടുക്കി: അഡ്വഞ്ചര്‍ ടൂറിസത്തിന് പുതിയ മാനം നല്‍കി ഇടുക്കിയിലെ വാഗമണ്‍. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം ഇവിടെ ബുധനാഴ്ച്ച വിനോദ സഞ്ചാരികള്‍ക്കായി തുറക്കാന്‍ പോവുകയാണ്. അതായത് വിദേശ രാജ്യങ്ങളില്‍ മാത്രം നമ്മള്‍ കാണുന്ന ചില്ലുപാലത്തിനായി ഇനി ഇടുക്കിയിലെ വാഗമണ്ണിലുള്ള കോലാഹലമേട്ടില്‍ എത്തിയാല്‍ മാത്രം മതി. നാളെ വൈകീട്ട് അഞ്ചിന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ചില്ലുപാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നു.
അതിന് ശേഷം പാലം വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് നല്‍കും. മൂന്ന് കോടി രൂപ ചെലവില്‍ ഡിടിപിസിയുടെ നേതൃത്വത്തില്‍ സ്വകാര്യ പങ്കാളിത്തതോടെയാണ് ചില്ലുപാലം നിര്‍മിച്ചിരിക്കുന്നത്. അതേസമയം 3500 അടി ഉയരത്തിലുള്ള ചില്ലുപാലത്തിന്റെ നീളം നാല്‍പ്പത് മീറ്ററാണ്. കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി ഒരുപോലെ ആസ്വദിക്കാവുന്ന സാഹസികതയാണ് ഈ ചില്ലുപാലത്തിലെ ലഭിക്കുക.

ഒരേ സമയം പതിനഞ്ച് പേര്‍ക്ക് കയറാവുന്ന പാലത്തില്‍, അഞ്ച് മുതല്‍ പരമാവധി മിനുട്ട് വരെ നില്‍ക്കാന്‍ അനുവദിക്കും. എല്ലാ പ്രായക്കാര്‍ക്കും 500 രൂപയാണ് ഫീസ്. തിരക്ക് നിയന്ത്രിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടാവും. പാര്‍ക്കില്‍ ആകാശ ഊഞ്ഞാല്‍, സ്‌കൈ സൈക്ലിങ്ങ്, സ്‌കൈ റോളര്‍, റോക്കറ്റ് ഇജക്ടര്‍, ഫ്രീഫാള്‍, ജയന്റ് സ്വിങ്ങ്, സിപ് ലൈന്‍ തുടങ്ങിയവയുമുണ്ട്. ചില്ലുപാലത്തിന്റെ നിര്‍മാണത്തിന് ആവശ്യമായ ഗ്ലാസ് ജര്‍മനിയില്‍ നിന്നാണ് എത്തിച്ചത്.
സമുദ്രനിരപ്പില്‍ നിന്ന് 3500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ചില്ലുപാലമായത് കൊണ്ട് ഇടുക്കിയുടെ മൊത്തം സൗന്ദര്യം ആസ്വദിക്കാനാവും. മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകള്‍ ഇവിടെ നിന്നാല്‍ കാണാന്‍ സാധിക്കും. ഇടുക്കിയിലെയും, വാഗമണ്ണിലെയും ടൂറിസം മേഖലയുടെ വികസനത്തിലേക്കുള്ള നടന്നുകയറ്റം കൂടിയാണിത്.
തീര്‍ച്ചയായും ബ്രിഡ്ജിന്റെ മുകളിലെത്തി താഴേക്ക് നോക്കിയാല്‍ ആരുടെയും ഉള്ളൊന്ന് വിറയ്ക്കും. ആ ഭയം പക്ഷേ സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് പെട്ടെന്ന് മാറ്റിയെടുക്കാം. ജീവിതത്തില്‍ നമ്മള്‍ ഒരിക്കലും മറക്കാന്‍ ഇടയില്ലാത്ത കാഴ്ച്ചകള്‍ ഇതിലൂടെ ലഭിക്കും. അങ്ങനെയുള്ളവര്‍ക്ക് തീര്‍ച്ചയായും ഇവിടേക്ക് ഒരു യാത്രയാവാം.












Click it and Unblock the Notifications