ഇടുക്കി വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മറയൂരിലെ ജനവാസ മേഖലകളില്‍ കാട്ടാനകൂട്ടം: ആനകളിറങ്ങുന്നത് വേനല്‍ ചൂടില്‍ വെള്ളവും തീറ്റയും തേടി

  • By Desk
Google Oneindia Malayalam News

മറയൂര്‍: മറയൂരില്‍ വേനല്‍ കടുത്തതോടെ കാട്ടാനകൂട്ടം ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് പതിവായിരിക്കുന്നു. വേനല്‍ ചൂടില്‍ ഉള്‍വനങ്ങളില്‍ വെള്ളവും തീറ്റയും ഇല്ലാതായതോടെയാണ് ആനക്കൂട്ടം കാടിറങ്ങി നാട്ടിലെത്തുന്നത്. ജനവാസ മേഖലയില്‍ ഇറങ്ങുന്ന കാട്ടനാകൂട്ടം കനത്ത കൃഷി നാശമാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം മറയൂരിലെ ജനവാസ മേഖലയില്‍ ഇരുപതോളം കാട്ടാനകളാണ് കൂട്ടമായി എത്തിയത്. മറയൂരിലെ കൃഷിടിയങ്ങളില്‍ എത്തിയ കാട്ടാനകളള്‍ വാഴ, ക്യാരറ്റ്, കാബേജ് തുടങ്ങിയ വിളകള്‍ വ്യാപകമായി നശിപ്പിച്ചതായി കര്‍ഷകര്‍ പറയുന്നു.

ഇടനിലക്കാരെ സൂക്ഷിക്കുക: ഓൺലൈൻ ജോലി വാഗ്ദാനം: തട്ടിപ്പുകൾക്കെതിരെ ജാഗ്രതവേണമെന്ന് പോലീസ്! ഇടനിലക്കാരെ സൂക്ഷിക്കുക: ഓൺലൈൻ ജോലി വാഗ്ദാനം: തട്ടിപ്പുകൾക്കെതിരെ ജാഗ്രതവേണമെന്ന് പോലീസ്!

idukkielephant-1

കൃഷി നാശത്തിനോപ്പം പ്രദേശവാസികളുടെ ജീവനും ഭീഷണിയായി മാറിയിരിക്കുകയാണ് കാട്ടാനകൂട്ടം. ആനക്കൂട്ടം ജനവാസമേഖയിലേക്ക് കടക്കാതെ വാച്ചര്‍മാരെ നിയോഗിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കീഴാന്തൂര്‍, വെട്ടുകാട്, മേഖലയിലുണ്ടായ കാട്ടുതീയും കാട്ടാനകള്‍ നാട്ടിലിറങ്ങുന്നതിന് കാരണമായിട്ടുണ്ട്. പലപ്പോഴും ജനവാസ മേഖലയില്‍ എത്തുന്ന കാട്ടനാകൂട്ടം മണിക്കൂറുകള്‍ കഴിഞ്ഞാണ് തിരകെ മടങ്ങുന്നത്. രാത്രിക്കാലങ്ങളിലടക്കം ആനയിറങ്ങുമോയെന്ന ഭീതിയിലാണ് ഇവിടുത്തുകാര്‍ ഓരോ ദിനവും തള്ളി നീക്കുന്നത്.

Idukki
English summary
wild elephants in residential areas in idukki
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X