Get Updates
Get notified of breaking news, exclusive insights, and must-see stories!

ആളെ 'കൊല്ലിയ്ക്കുന്ന' ഒരു ആട്...ഈ ആട് ശരിയ്ക്കും ഒരു ഭീകരജീവിയാണേ!

അജ്മീര്‍: ആടിനെ കാറിടിച്ച് കൊന്നതിനെത്തുടര്‍ന്ന അജ്മീറില്‍ രണ്ട് കുടുംബങ്ഹള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ മരിയ്ക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചോട്ടു ബെഗ്, അമീര്‍ ബെഗ് എന്നിവരുടെ കുടുംബങ്ങളാണ് ഏറ്റ് മുട്ടിയത്.

ചോട്ടു ബെഗിന്റെ ആട്ടിന്‍ പറ്റത്തെ അമീര്‍ ബെഗിന്റെ പുരയിടത്തില്‍ മേയാന്‍ വിട്ടു. ഈ പുരയിടത്തിന്റെ ഉടമസ്ഥതയെച്ചൊല്ലി ഇരു കുടുംബങ്ങളും മുന്‍പേ തര്‍ക്കത്തിലായിരുന്നു. ആടുകള്‍ പുരിയിടത്തില്‍ എത്തിയത് കണ്ട കലികയറിയ അമീര്‍ ബെഗിന്റെ മകന്‍ ബാദ്ഷാ ആടുകളെ ജീപ്പിടിച്ച് കൊല്ലാന്‍ ശ്രമിച്ചു. ഒരു ആട് ചാവുകയും ചെയ്തു .

Goat

ആടിനെ കൊന്നതിന് പകരം ചോദിയ്ക്കാന്‍ ചോട്ടു ബന്ധുക്കളുമായി എത്തി . ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ചോട്ടുവിന്റെ അടുത്ത ബന്ധു കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരിക്കേറ്റു . അമീര്‍ ബെഗിന് ഗുരുതരമായി പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിസ്തയിലാണ്. രണ്ട് സംഘത്തിലേയും അക്രമികള്‍ക്കെതിരെ പൊലീസ് കേസെടുത്തു . ദിവസങ്ങള്‍ക്ക് മുന്‍പ് രണ്ട് കുടുംബങ്ങളിലേയും സ്ത്രീകള്‍ ഒരു വിവാഹ ഘോഷയാത്രയ്ക്കിടെ ഏറ്റുമുട്ടിയതും സ്ഥലത്ത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കി .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+