പത്ത് വയസ്സുകാരി പ്രസവിച്ചു.. പീഡിപ്പിച്ചെന്ന് മൂത്ത അമ്മാവൻ.. പക്ഷേ ഡിഎൻഎ പരിശോധനയിലെ ഫലം!!

  • Posted By: Anamika
Subscribe to Oneindia Malayalam

ചണ്ഡീഗഡ്: വീടിന് പുറത്ത് പെണ്‍കുട്ടികള്‍ക്ക് രക്ഷയില്ലാതായിട്ട് കാലങ്ങളായി. എന്നാല്‍ വീടിനകത്തും പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത് അടുത്തിടെ നിത്യസംഭവമായി മാറിയിരിക്കുന്നു. പിറന്ന് വീണ് മാസങ്ങൾ പോലും തികയാത്ത പെൺകുഞ്ഞുങ്ങൾ വരെ അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്ന വാർത്തകൾ പുറത്ത് വരുന്നു.

സ്ത്രീകള്‍ മാന്യമായി വേഷം ധരിക്കാതെ പുറത്തിറങ്ങി നടക്കുന്നത് കൊണ്ടാണ് പീഡിപ്പിക്കപ്പെടുന്നത് എന്ന് പറയുന്നവര്‍ വീടിനകത്ത് ആക്രമിക്കപ്പെടുന്ന കുഞ്ഞുങ്ങളെക്കുറിച്ച് എങ്ങനെയാണ് ന്യായീകരിക്കുക? ചണ്ഡീഗഡില്‍ നടന്ന ഈ സംഭവം ഞെട്ടിക്കുന്നതാണ്.

ദിലീപിന് വേണ്ടി കണ്ണീരുമായി ജയിലില്‍ പോയ നടി.. ഇപ്പോള്‍ കുറ്റക്കാര്‍ക്കെതിരെ പോരാടണമെന്ന്!!

നടിക്കെതിരായ ആക്രമണം പൂട്ടുന്നത് മലയാള സിനിമയെ ആകെ.. പിടിമുറുക്കാൻ സർക്കാർ.. നിയമം വരുന്നു!!

പീഡിപ്പിക്കപ്പെട്ട പത്ത് വയസ്സുകാരി

പീഡിപ്പിക്കപ്പെട്ട പത്ത് വയസ്സുകാരി

പത്ത് വയസ്സുകാരിയായ പെണ്‍കുട്ടിയാണ് സ്വന്തം അമ്മാവന്മാരാല്‍ പീഡിപ്പിക്കപ്പെട്ടത്. ഈ പെണ്‍കുട്ടി കഴിഞ്ഞ ഓഗസ്റ്റില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. അതിന് ശേഷമാണ് ട്വിസ്റ്റ്.

മൂത്ത അമ്മാവന്റെ കുറ്റസമ്മതം

മൂത്ത അമ്മാവന്റെ കുറ്റസമ്മതം

പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി മൂത്ത അമ്മാവന്‍ പോലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്ത പോലീസ് കുഞ്ഞിന്റെ ഡിഎന്‍എ പരിശോധന നടത്തുകയുണ്ടായി.

ഡിഎൻഎ പരിശോധന

ഡിഎൻഎ പരിശോധന

എന്നാല്‍ മൂത്ത അമ്മാവന്റേതുമായി കുഞ്ഞിന്റെ ഡിഎന്‍എ യോജിക്കുന്നുണ്ടായിരുന്നില്ല. ഇതോടെ പെണ്‍കുട്ടിയുടെ ഇളയ അമ്മാവനെ പരിശോധിക്കുകയും ആ സത്യം പുറത്ത് വരികയും ചെയ്തു.

ഉത്തരവാദി ഇളയ അമ്മാവൻ

ഉത്തരവാദി ഇളയ അമ്മാവൻ

ഇളയ അമ്മാവന്റേതുമായിട്ടായിരുന്നു കുഞ്ഞിന്റെ ഡിഎന്‍എ സാമ്പിളിന് സാമ്യം. മൂത്ത അമ്മാവന്‍ മാത്രമല്ല, ഇളയ അമ്മാവനും പത്ത് വയസ്സുകാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിരുന്നു.

പെൺകുട്ടിയുടെ മൊഴി

പെൺകുട്ടിയുടെ മൊഴി

രണ്ട് അമ്മാവന്മാരേയും പീഡനക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. തന്നെ നാല്‍പ്പതുകാരനായ മൂത്ത അമ്മാവന്‍ പല തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടിയും പോലീസിന് മൊഴി നല്‍കിയിരുന്നു.

വയറുവേദനയെന്ന്

വയറുവേദനയെന്ന്

എന്നാല്‍ ഇളയ അമ്മാവനെക്കുറിച്ച് പോലീസിന് വിവരമൊന്നും ഉണ്ടായിരുന്നില്ല. കഠിനമായ വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണി ആണെന്ന വിവരം പുറത്തായത്.

ഗര്‍ഭഛിദ്രത്തിന് അനുമതി ലഭിച്ചില്ല

ഗര്‍ഭഛിദ്രത്തിന് അനുമതി ലഭിച്ചില്ല

വയറ്റില്‍ ഗ്യാസ് ആയിരിക്കുമെന്നും മറ്റുമായിരുന്നു പെണ്‍കുട്ടിക്ക് അസ്വസ്ഥത ഉണ്ടാകുമ്പോള്‍ പറഞ്ഞിരുന്നത്. ഗര്‍ഭഛിദ്രത്തിന് പെണ്‍കുട്ടിയുടെ കുടുംബം ശ്രമം നടത്തിയിരുന്നുവെങ്കിലും സുപ്രീംകോടതി അംഗീകരിച്ചില്ല.

English summary
Both uncles assaulted girl, DNA test proves younger fathered baby

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്