കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തു വയസുകാരി ഡോക്ടറായെന്നോ?

  • By Mithra Nair
Google Oneindia Malayalam News

ദില്ലി : പത്തു വയസുകാരി ഡോക്ടറായെന്നോ, വിശ്വസിക്കാല്‍ പറ്റുന്നില്ല അല്ലേ, എന്നല്ന്‍ കേട്ടോളു.. ആരതി സൂര്യവംശി, പ്രായം പത്തു വയസ്. ഡോക്ടര്‍ ആവണം എന്നതായിരുന്നു ആരതിയുടെ ആഗ്രഹം. ആരതിയുടെ ഈ ആഗ്രഹം നിറവേറ്റിക്കൊടുത്തത് മുംബൈയിലെ വിഷ് ഫൌണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന.

ക്ഷയരോഗം ബാധിച്ച ആരതിക്കായി സിയോന്‍ ആശുപത്രിയാണ് ഒരു ദിവസത്തേക്ക് ഡോക്ടറാവാന്‍ സമ്മതം മൂളിയത്. തനിക്കടുത്തെത്തിയ രോഗികളെ കാര്യമായി തന്നെ ആരതി പരിശോധിച്ചു. രണ്ടു മണിക്കൂറോളം സ്റ്റെതസ്‌കോപ്പോക്കെ ഉപയോഗിച്ച് പരിശോധന നടത്തി.

-24-doctor.jpg -Properties

ക്ഷയരോഗം ബാധിച്ചിരുന്നെങ്കിലും ഇന്ന് ആരതി പൂര്‍ണ രോഗവിമുക്തയാണ്, ആരോഗ്യവതിയുമാണ് ഇപ്പോള്‍ ഏകദേശം ഒരു മാസം മുമ്പ് കടുത്ത തലവേദനയും ബോധക്ഷയവും അനുഭവപ്പെട്ട ആരതിയെ സിയോണ്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ടിബി രോഗം സ്ഥിരീകരിച്ചത്.

ചികിത്സക്കിടെ വിഷ് ഫൌണ്ടേഷന്‍ പ്രവര്‍ത്തകരെ ആരതിയുടെ മാതാപിതാക്കള്‍ കാണുന്നത്. ആരതിയുടെ ആഗ്രഹം സന്നദ്ധ പ്രവര്‍ത്തകര്‍ അറിഞ്ഞു, പിന്നീട് സ്വപ്നം സഫലമാക്കാനുള്ള വഴിയൊരുങ്ങുകയും ചെയ്തു.

English summary
Former tuberculosis patient, Aarti Suryavanshi, 10, saw her dream come true when the Sion hospital allowed her to act as a doctor on Friday. With her medicine of choice, chocolate, she treated children for two hours.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X