മഹാബലിപുരം കടല്‍തീരത്ത് അടിഞ്ഞത് 100 കോടിയുടെ മയക്കുമരുന്ന്, ചൈനീസ് ഭാഷയിൽ എഴുത്ത്, പിന്നിൽ ആര്?
ചെന്നൈ: തമിഴ്‌നാട്ടിലെ മഹാബലി പുരത്തെ കടല്‍ത്തീരത്ത് 100 കോടിയുടെ മയക്കുമരുന്ന് അടിഞ്ഞതായി റിപ്പോര്‍ട്ട്. ഒരോ കിലോ വീതമുള്ള 78 ക്രിസ്റ്റല്‍ മെതംഫെറ്റാമൈന്‍ പായ്ക്കറ്റുകളാണ് തീരത്തടിഞ്ഞ ഒരു വീപ്പയിലുണ്ടായിരുന്നത്. ഏകദേശം 100 കോടിക്ക് മുകളില്‍ വിലയുണ്ടാകുമെന്നാണ് കരുതുന്നത്. സീല്‍ ചെയ്ത ഈ വീപ്പയില്‍ ചൈനീസ് ഭാഷയില്‍ എഴുത്തുണ്ടായിരുന്നു. കോകില മേട് കുപ്പത്തിലെ രടല്‍ത്തീരത്താണ് വീപ്പ കണ്ടെത്തിയത്.

Recommended Video
മേഖലയില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികലാണ് വീപ്പ ആദ്യം കണ്ടത്. തുടര്‍ന്ന് ഇത് ഡീസലാണെന്ന് കരുതി പൊളിച്ചു നോക്കുകയായിരുന്നു. വീപ്പയ്ക്കകത്ത് പായ്ക്കറ്റുകള്‍ കണ്ടതോടെ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് മഹാബലിപുരം പൊലീസ് സ്ഥലത്തെത്തി സാധനങ്ങള്‍ പരിശോധിച്ചു. പിന്നീട് തമിഴ്‌നാട് തീരസംരക്ഷണ വിഭാഗവും സ്ഥലത്തെത്തരി വീപ്പയും പായ്ക്കറ്റുകളും കസ്റ്റഡിയിലെടുത്തു. റിഫൈന്‍ഡ് ചൈനീസ് തേയില എന്ന്് പായ്ക്കറ്റിന് മുകളില്‍ ഇംഗ്ലീഷില്‍ എഴുതിയിട്ടുണ്ട്. തുടര്‍ന്ന് ലാബില്‍ പരിശോധിച്ചപ്പോഴാണ് ഇത് മയക്കുമരുന്നാണെന്ന് വ്യക്തമായത്.
ബംഗാള്‍ ഉള്‍ക്കടല്‍ വഴി കടത്തുന്ന മയക്കുമരുന്ന് സംഘത്തിന്റെതാകാം ഇതെന്നാണ് കരുതുന്നത്. ശ്രീലങ്കയിലേക്കോ മറ്റോ കടത്തുന്നതിനിടെ വീപ്പ നഷ്ടപ്പെട്ടതാകമെന്ന് കരുതുന്നു. തുടര്‍ന്ന് മഹാബലി പുരത്തെ കടല്‍ത്തീരത്ത് അടിഞ്ഞതാകാമെന്നാണ് അധികൃതരുടെ നിഗമനം. അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കേസ് നാര്‍ക്കോട്ടിക്ക് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications