കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സര്‍ക്കാര്‍; വിവാദങ്ങളുടെ 100 ദിവസങ്ങള്‍

Google Oneindia Malayalam News

ദില്ലി: മൃഗീയ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ച മോദി സര്‍ക്കാരിന്റെ സെഞ്ചുറി ആഘോഷത്തില്‍ കല്ലുകടിയായത് ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൂത്തുവാരിയ ബിഹാറില്‍ വിശാല സഖ്യത്തിന് മുന്നില്‍ പതറി, കര്‍ണാടകത്തില്‍ കുത്തക സീറ്റ് എന്ന് വിളിക്കാവുന്ന ബെല്ലാരി കൈവിട്ടു. പഞ്ചാബിലും തിരിച്ചടി. ആകെ ആശ്വാസം മധ്യപ്രദേശ് മാത്രം.

വിദേശനയങ്ങളിലും ഭരണവേഗതയിലും സുതാര്യതയിലും കൈയ്യടി വാങ്ങി മുന്നേറുന്നതിനിടെയാണ് മോദി സര്‍ക്കാരിന് ഉപതിരഞ്ഞെടുപ്പ് തിരിച്ചടിയായത്. തിരിച്ചടി എന്നൊന്നും പറയാനില്ല. ചെറിയൊര് അങ്കലാപ്പ്. മോദി തരംഗം അസ്തമിച്ചു എന്ന് പറഞ്ഞാണ് പ്രതിപക്ഷ കക്ഷികള്‍ ആശ്വസിക്കുന്നത്. നരേന്ദ്ര മോദി ഈ തിരഞ്ഞെടുപ്പുകളില്‍ ക്യാംപെയ്‌നറായിരുന്നില്ല എന്നും രാജ്യം ഭരിക്കുന്ന തിരക്കിലായിരുന്നു എന്നതുമാണ് വിമര്‍ശകര്‍ കാണാതെ പോകുന്ന കാര്യം.

പ്രതീക്ഷകളും പ്രഖ്യാപനങ്ങളും വിവാദങ്ങളും നിറഞ്ഞ മോദി സര്‍ക്കാരിന്റെ നൂറ് ദിവസങ്ങളിലേക്ക്.

മോദി തരംഗം

മോദി തരംഗം

മോദി തരംഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പില്‍ തനിച്ച് ഭൂരിപക്ഷം നേടുന്ന ആദ്യ കോണ്‍ഗ്രസ് ഇതര പാര്‍ട്ടി എന്ന റെക്കോര്‍ഡോടെയാണ് ബിജെപി അധികാരത്തിലെത്തിയത്. 282 സീറ്റുകള്‍ ബി ജെ പിക്ക് കിടിയപ്പോള്‍ കോണ്‍ഗ്രസ് വെറും 44ല്‍ ഒതുങ്ങി.

സത്യപ്രതിജ്ഞ 26ന്

സത്യപ്രതിജ്ഞ 26ന്

മെയ് 26ന് നരേന്ദ്രമോദി രാജ്യത്തിന്റെ പതിനഞ്ചാം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 23 കാബിനറ്റ് മന്ത്രിമാരും 22 സഹമന്ത്രിമാരും മോദിക്കൊപ്പം അധികാരമേറ്റു.

സന്ദേശം കൃത്യം

സന്ദേശം കൃത്യം

സാര്‍ക്ക് നേതാക്കളെയും പാക് പ്രധാനമന്ത്രിയെയും സത്യപ്രതിജ്ഞ കാണാന്‍ ക്ഷണിച്ചാണ് മോദി തുടങ്ങിയത്. പിന്നീട് ഭൂട്ടാനും നേപ്പാളും ബ്രിക്‌സ് ഉച്ചകോടിക്കായി ബ്രസീലും മോദി സന്ദര്‍ശിച്ചു.

കര്‍മപരിപാടികള്‍ 17

കര്‍മപരിപാടികള്‍ 17

സര്‍ക്കാര്‍ നൂറ് ദിവസം തികയ്ക്കുന്നതിന് മുന്നോടിയായി 17 ഇന കര്‍മപരിപാടികളാണ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. മെട്രോ പദ്ധതികളും തീരദേശ എക്‌സ്പ്രസ് വേയും തുറമുഖങ്ങളും അടങ്ങിയതാണ് ഈ കര്‍മപദ്ധതി. റോഡ്, റെയില്‍ ശൃംഖലകള്‍ മെച്ചപ്പെടുത്താനും നിര്‍ദേശമുണ്ട്.

 അതിവേഗം മുന്നോട്ട്

അതിവേഗം മുന്നോട്ട്

വേഗതയാണ് മോദി സര്‍ക്കാരിന്റെ മുഖമുദ്ര. പദ്ധതികള്‍ ചുവപ്പുനാടകളില്‍ കുടുങ്ങി സമയം പോകാതിരിക്കാന്‍ പ്രധാനമന്ത്രി മോദി നേരിട്ട് ഇടപെടുന്നു. സേവനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ആക്ഷന്‍ പ്ലാനുകള്‍ അതാത് മന്ത്രാലയങ്ങള്‍ വഴി പ്രധാനമന്ത്രിയുടെ പക്കലെത്തണം. ശുപാര്‍ശ സമര്‍പ്പിക്കാന്‍ മന്ത്രാലയങ്ങള്‍ക്ക് സ്വാതന്ത്ര്യം.

സുതാര്യമാണ്

സുതാര്യമാണ്

സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാകണം. ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാര്‍ ഓഫീസുകളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുന്നു. കള്ളപ്പണം തടയാന്‍ വേണ്ടി എല്ലാ ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.

 സംഘടന ആകെ മാറി

സംഘടന ആകെ മാറി

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ പാര്‍ട്ടി പ്രസിഡണ്ടായി വിശ്വസ്തന്‍ അമിത് ഷായും സ്ഥാനമേറ്റു. സംഘടന പുനസംഘടിപ്പിച്ചുകൊണ്ട് ബി ടീമിനെയും ഷാ പ്രഖ്യാപിച്ചു.

ഉപതിരഞ്ഞെടുപ്പ് അടിയായി

ഉപതിരഞ്ഞെടുപ്പ് അടിയായി

മോദി സര്‍ക്കാര്‍ സ്ഥാനമേറ്റ ശേഷം ആദ്യമായി നടന്ന ഉപതിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെക്കാനാവാതെ പോയത് തിരിച്ചടിയായി. ബി ജെ പിക്കെതിരെ സഖ്യകക്ഷികളെ ചാക്കിട്ടാല്‍ ഇനിയുമൊരങ്കത്തിന് ബാല്യമുണ്ട് എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

വില പിടിവിട്ടില്ല

വില പിടിവിട്ടില്ല

മോദി സര്‍ക്കാരിന്റെ ആദ്യനാളുകളില്‍ ഇന്ധനവിലയടക്കം മുകളിലേക്ക് പോയെങ്കിലും താമസിയാതെ നിയന്ത്രണത്തിലായി. സര്‍ക്കാര്‍ നൂറ് ദിവസം പൂര്‍ത്തിയാക്കുമ്പോള്‍ പെട്രോള്‍ വില 77ല്‍ എത്തി. നിത്യോപയോഗ സാധനങ്ങള്‍ക്കും വില പരിധി വിട്ടില്ല.

വിവാദങ്ങള്‍ ഇഷ്ടം പോലെ

വിവാദങ്ങള്‍ ഇഷ്ടം പോലെ

വി എച്ച് പി നേതാവായ മോഹന്‍ ഭാഗവത് മുസ്ലിങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തിയതടക്കം ന്യൂനപക്ഷങ്ങളെ അലോസരപ്പെടുത്തുന്ന വിവാദങ്ങള്‍ ഒരുപാട് ഉണ്ടായി ഈ നൂറ് ദിവസത്തില്‍. മഹാരാഷ്ട്ര സദനിലുണ്ടായ ചപ്പാത്തി വിവാദവും പുനെയില്‍ മുസ്ലിം ടെക്കി കൊല്ലപ്പെട്ടതും ഉദാഹരണങ്ങള്‍,

 ഇന്ത്യ ഹിന്ദു രാഷ്ട്രമോ

ഇന്ത്യ ഹിന്ദു രാഷ്ട്രമോ

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കും എന്ന ഗോവ മന്ത്രിയുടെ പ്രസ്താവനയും തുടര്‍ന്നുണ്ടായ വിവാദവും സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചു.

കാശ്മീരില്‍ എന്താകും

കാശ്മീരില്‍ എന്താകും

കാശ്മീരിന് പ്രത്യേക പദവി കിട്ടുന്നതിന് എതിരെയായി മോദി ക്യാംപെയ്ന്‍ നടത്തിയിരുന്നു. അധികാരത്തിലെത്തി നൂറ് ദിവസം കഴിഞ്ഞിട്ടും ഇതില്‍ തീരുമാനമൊന്നും ആയിട്ടില്ല. എന്നാല്‍ കാശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിലാണ് പാര്‍ട്ടി ഇപ്പോള്‍.

യുദ്ധമോ സമാധാനമോ

യുദ്ധമോ സമാധാനമോ

അതിര്‍ത്തിയില്‍ പാകിസ്താന്‍ അക്രമങ്ങളെ മോദി ശക്തമായി അപലപിച്ചു. പാകിസ്താന് തിരിച്ചടി കൊടുക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും പറഞ്ഞു. പാകിസ്താനുമായി ഒരു യുദ്ധമുണ്ടാകുമോ. സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വെച്ച് അതിര്‍ത്തിയില്‍ പാകിസ്താന്‍ വെടി തുടരുകയാണ്.

ഉത്തരങ്ങള്‍ വേണം

ഉത്തരങ്ങള്‍ വേണം

ലൗ ജിഹാദ്, സാനിയ മിര്‍സ വിവാദം, സ്ത്രീ സുരക്ഷ, ലൈംഗി പഠനം തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ മോദി അഭിപ്രായം പറഞ്ഞിട്ടില്ല. ഈ കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ രാജ്യത്തിന് താല്‍പര്യമുണ്ട്.

English summary
Narendra Modi government on Monday completed its 100 days in power. Here is the list of major developments under Modi government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X