700 ക്യാമ്പുകളിലായി 2 ലക്ഷം പ്രവർത്തകർക്ക് 100 ദിന പരിശീലം; യുപിയിൽ രണ്ടും കൽപ്പിച്ച് കോൺഗ്രസ്
ലഖ്നൗ; അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാങ്ങളിൽ ഏറ്റവും കൂടതൽ ഉറ്റുനോക്കപ്പെടുന്നതും വാശിയേറിയതുമായ മത്സരം നടക്കാനിരിക്കുന്നത് ഉത്തർപ്രദേശിലാണ്.32 വർഷമായി അധികാരത്തിന് പുറത്ത് നിൽക്കുന്ന കോൺഗ്രസിനെ സംബന്ധിച്ച് ഇത്തവണ തിരഞ്ഞെടുപ്പ് ജീവൻമരണ പോരാട്ടമാണ്.
തനിച്ച് അധികാരം പിടിക്കാൻ കോൺഗ്രസിന് സാധിക്കുമോയെന്നുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇപ്പോഴത്തെ നിലയിൽ അത് സാധ്യമല്ലേങ്കിലും സംസ്ഥാനത്ത് കൂടുതൽ സീറ്റുകൾ നേടാനുള്ള തന്ത്രങ്ങൾ മെനയുകയാണ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്.
എന്തൊരു സുന്ദരിയാ കാണാന്‍; ട്രെന്‍ഡിംഗായി നയന്‍താര ചക്രവര്‍ത്തിയുടെ ചിത്രങ്ങള്‍

2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സമാജ്വാദ് പാർട്ടിയുമായി സഖ്യത്തിൽ മത്സരിച്ചിട്ട് പോലും വെറും 7 സീറ്റുകളിലേക്ക് കോൺഗ്രസ് ഒതുങ്ങി പോയി. എന്നാൽ ഇത്തവണ എന്തുവിലകൊടുത്തും സീറ്റുകളുടെ എണ്ണം ഉയർത്തുകയാണ് ലക്ഷ്യം. പ്രത്യേകിച്ച് ദേശീയ തലത്തിൽ വലിയൊരു തിരിച്ചുവരവിന് കോൺഗ്രസ് തയ്യാറെടുക്കുന്ന പശ്ചാത്തലത്തിൽ.

ഒരു കാലത്ത് കോൺഗ്രസിന്റെ കോട്ടയായിരുന്ന തട്ടകത്തിൽ ഇപ്പോൾ പാർട്ടി നേരുന്ന ഏറ്റവും വലിയ പ്രതിസന്ധി സംഘടന ദൗർബല്യമാണ്.താഴെ തട്ട് മുതൽ നിർജീവമായി കിടക്കുന്ന പാർട്ടിയെ ഉയർത്തികൊണ്ടുവരാതെ കോൺഗ്രസിന് സംസ്ഥാനത്ത് തിരിച്ചുവരവ് സാധ്യമല്ലെന്ന് കോൺഗ്രസ് കരുതുന്നു. ഇതിന്റെ ഭാഗമായി താഴ തട്ട് മുതൽ സംഘടന തലത്തിൽ വലിയ പൊളിച്ചെഴുത്തുകൾ കോൺഗ്രസ് നടത്തിയിരുന്നു.

ഇപ്പോഴിതാ പ്രവർത്തകർക്ക് പ്രത്യേക പരിശീലനം തന്നെ നൽകുകയാണ് നേതൃത്വം. 'പ്രശിക്ഷൺ സേ പരാക്രമം ' എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 700 ക്യാമ്പുകളിലായി താഴെത്തട്ടിലുള്ള രണ്ട് ലക്ഷത്തോളം ഭാരവാഹികൾക്ക് പരിശീലനം നൽകും.സംഘടന തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്ന് സംസ്ഥാന നേതാക്കൾ പറയുന്നു.

സംസ്ഥാനത്തെ 823 ബ്ലോക്കുകളിലും 8134 നീതി പഞ്ചായത്തുകളിലും പാർട്ടിയുടെ ബ്ലോക്ക് കമ്മിറ്റികൾ രൂപീകരിച്ച് കഴിഞ്ഞു. ഗ്രാമസഭ തലത്തിലുള്ള നേതൃത്വത്തെ കണ്ടെത്താനുള്ള പ്രക്രിയകൾ പുരോഗമിക്കുകയാണെന്നും നേതാക്കൾ വ്യക്തമാക്കുന്നു. ജില്ലാ പരിശീലന ക്യാമ്പുകൾക്ക് ശേഷം, എല്ലാ നിയമസഭ മണ്ഡലങ്ങളിലും ക്യാമ്പുകൾ സംഘടിപ്പിക്കും. തിരഞ്ഞെടുക്കപ്പെടുന്ന പ്രവർത്തകരായിരിക്കും ക്യാമ്പിൽ പങ്കെടുക്കുക.

ബൂത്ത് തലത്തിലുള്ള പ്രവർത്തനങ്ങൾ, തിരഞ്ഞെടുപ്പ് കാലത്തുള്ള സോഷ്യൽ മീഡിയ ഉപയോഗം എന്നിവയെ കുറിച്ച് പ്രത്യേക ക്ലാസുകൾ നൽകും. തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സോഷ്യൽ മീഡിയ വാർ റൂമുകൾ ശക്തമായ പ്രവർത്തനങ്ങൾ നടത്തുമ്പോഴും നവമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ കോൺഗ്രസ് ഏറെ പിന്നിലാണെന്ന വിമർശനം ഉണ്ട്. ഈ വിമർശനങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് സോഷ്യൽ മീഡിയ വഴിയുള്ള പ്രവർത്തനം വിപുലമാക്കാനായി പ്രത്യേക പരിശീലനം നൽകുന്നത്.

മാത്രമല്ല കോൺഗ്രസ് പ്രത്യയശാസ്ത്രത്തിൽ ഊന്നി പ്രവർത്തിക്കണമെന്നും എങ്ങനെ ആർഎസ്എസ്-ബിജെപി നേതൃത്വങ്ങളുടെ യഥാർത്ഥമുഖം തുറന്ന് കാട്ടണമെന്നതുൾപ്പെടുള്ള കാര്യങ്ങൾ ക്യാമ്പിൽ പരിശീലിപ്പിക്കും. ഇതിനെല്ലാം പുറമെ തിരഞ്ഞെടുപ്പിനായി മുൻ മന്ത്രിയും മുതിർന്ന നേതാക്കളേയും ഉൾപ്പെടുത്തിയുള്ള പുതിയ സമിതിയും കോൺഗ്രസ് രൂപീകരിച്ചിട്ടുണ്ട്.സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലു, മുൻ മന്ത്രിമാരായ സൽമാൻ ഖുർഷിദ്, രാജീവ് ശുക്ല, ആർപി സിംഗ് എന്നിവരുൾപ്പെട്ടതാണ് സമിതി.

സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെയുള്ള ചുമതലകളായിരിക്കും കമ്മിറ്റി നൽകുക. ഇതിനോടകം തന്നെ 160 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ ഏകദേശ ധാരണ ആയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം ആരായിരിക്കും കോൺഗ്രസിനെ നയിക്കുകയെന്ന കാര്യം ഇപ്പോഴും സസ്പെൻസായി തുടരുകയാണ്. പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാണ്. പ്രിയങ്കയുടെ സംസ്ഥാന കോൺഗ്രസിന് ഊർജം പകർന്നിട്ടുണ്ടെന്നും അവർ മുന്നിൽ നിന്ന് നയിച്ചാൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.അതേസമയം ഹൈക്കമാന്റ് നേതൃത്വം വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.നിലവിലെ സാഹചര്യത്തിൽ പ്രിയങ്കയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചേക്കില്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ പ്രിയങ്കയോട് ഇത് സംബന്ധിച്ച് മാധ്യമങ്ങൾ ചോദ്യം ഉയർത്തിയിരുന്നുവെങ്കിലും കാത്തിരുന്ന് കാണാമെന്നായിരുന്നു അവരുടെ മറുപടി.












Click it and Unblock the Notifications