കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെലികോം മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം: ഓട്ടോ മേഖലയ്ക്ക് 26538 കോടി; പ്രഖ്യാപനങ്ങളുമായി കേന്ദ്രം

Google Oneindia Malayalam News

ദില്ലി: ടെലികോം മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപത്തിന് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ടെലികോം മേഖലയുടെ സമഗ്ര പാക്കേജിന്റെ ഭാഗമായി ഓട്ടോമാറ്റിക് റൂട്ടിലൂടെ ടെലികോം മേഖലയിൽ 100 ​​ശതമാനം വിദേശ പ്രത്യക്ഷ നിക്ഷേപം (എഫ്ഡിഐ) കേന്ദ്രം അനുവദിച്ചത്. ഇതുവരെ ഓട്ടോമാറ്റിക് റൂട്ടിലൂടെ 49 ശതമാനം വിദേശ നിക്ഷേപം മാത്രമേ അനുവദിച്ചിരുന്നുള്ളു. പുതിയ തീരുമാന പ്രകാരം പ്രത്യേക അനുമതിയില്ലാതെ കമ്പനികൾക്ക് 100ശതമാനം വിദേശനിക്ഷേപം സ്വീകരിക്കാം. ടെലികോം വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവാണ് മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.

2 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഡിഎംകെ: കോണ്‍ഗ്രസിന് സീറ്റില്ല, പകരം മറ്റൊരു ഉറപ്പ്2 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഡിഎംകെ: കോണ്‍ഗ്രസിന് സീറ്റില്ല, പകരം മറ്റൊരു ഉറപ്പ്

അതേസമയം, ചൈന, പാകിസ്താൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപകർക്ക് പുതിയ ആനുകൂല്യം ബാധകമാകില്ല. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ചൈന ഉള്‍പ്പടേയുള്ള രാജ്യങ്ങള്‍ക്ക് 2020 ഏപ്രിലില്‍ ഇന്ത്യയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലായിരുന്നു കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു നടപടിയുണ്ടായത്.

 modicar

അതേസമയം കുടിശ്ശിക, ക്രമീകരിച്ച മൊത്ത വരുമാനം (എജിആർ), സ്പെക്ട്രം കുടിശ്ശിക എന്നിവയ്ക്ക് സർക്കാർ നാല് വർഷത്തെ മൊറട്ടോറിയവും പ്രഖ്യാപിട്ടുണ്ട്. വിദേശനിക്ഷേപ പരിധി ഉയർത്താൻ തീരുമാനിച്ചതും മൊറൊട്ടോറിയം പ്രഖ്യാപിച്ചതും വോഡാഫോൺ ഐഡിയ ഉൾപ്പടേയുള്ള സാമ്പത്തിക പ്രതിസന്ധിനേരിടുന്ന കമ്പനികൾക്ക് ആശ്വാസമാകും. ടെലികോം കമ്പനികളുടെ എജിആറിൽ ടെലികോം ഇതര വരുമാനം കണക്കിലെടുക്കില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. മൊബൈൽ ടവറുകൾക്ക് അനുമതി നൽകാനുള്ള നടപടിക്രമങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. ഇനിമുതല്‍ സ്വയം സാക്ഷ്യപത്രം നൽകി കമ്പനികൾക്ക് ടവറുകൾ സ്ഥാപിക്കാന്‍ കഴിയും.

വാഹനനിർമ്മാണ മേഖലയ്ക്ക് 26,538 കോടി രുപയുടെ പാക്കേജിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെയും ഹൈഡ്രജൻ ഇന്ധന വാഹനങ്ങളുടെയും ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായിട്ടാണ് ഓട്ടോ മേഖലയ്ക്ക് ഏകദേശം 26,000 കോടി രൂപയുടെ പുതിയ ഉൽപാദന-അനുബന്ധ പ്രോത്സാഹന പദ്ധതി (PLI) സർക്കാർ പ്രഖ്യാപിച്ചത്. അഞ്ച് വർഷത്തേക്ക് 57,043 കോടി രൂപ വിനിയോഗിച്ച് ഓട്ടോമൊബൈൽ, ഓട്ടോ ഘടകങ്ങളുടെ മേഖലയ്ക്കായുള്ള പ്രത്യേക പദ്ധതി കഴിഞ്ഞ വര്‍ഷവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

അമ്മയാകാന്‍ പോകുന്ന സന്തോഷം; എസ്‌കേപ്പിലെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി സുരേഷ്

ഇലക്ട്രോണിക് പവർ സ്റ്റിയറിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ അസംബ്ലി, സെൻസറുകൾ, സൺറൂഫ്സ്, സൂപ്പർ കപ്പാസിറ്ററുകൾ, അഡാപ്റ്റീവ് ഫ്രണ്ട് ലൈറ്റിംഗ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് ബ്രേക്കിംഗ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, അപകട മുന്നറിയിപ്പ് സംവിധാനം എന്നിവയാണ് പി‌എൽ‌ഐ സ്കീമിന് കീഴിലുള്ള ഓട്ടോ മേഖലയിലെ ഘടകങ്ങളിൽ ഉൾപ്പെടുന്നത്. ഡ്രോണ്‍ വ്യവസായത്തിന് പ്രത്യേക പാക്കേജിനും മന്ത്രിസഭ ഇന്ന് അംഗീകാരം നൽകിയിട്ടുണ്ട്

English summary
100 per cent FDI in telecom sector: Rs 26,538 crore for auto sector; Central with new announcements
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X