കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്‍ക്കരി ഖനിയും ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയും; രാംപാലിന് 1000 കോടിയിലേറെ ആസ്തി

  • By Gokul
Google Oneindia Malayalam News

ദില്ലി: ചുളുവില്‍ പണക്കാരനാകാനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നാണ് ആള്‍ദൈവമാകുക എന്നത് ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുത്തകയാണ് ഹരിയാണയിലെ ആള്‍ദൈവം രാംപാല്‍. വെറുമൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥാനയിരുന്ന ഇയാള്‍ ജോലി രാജിവെച്ച് ആള്‍ദൈവമായതോടുകൂടി സമ്പാദിച്ചു കൂട്ടിയത് 1000 കോടി രൂപയിലേറെ വിലവരുന്ന സ്വത്തുക്കളാണെന്ന് റിപ്പോര്‍ട്ട്.

അറസ്റ്റിലായ രാംപാലിന്റെ ആശ്രമത്തില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ കണ്ട് അന്വേണോദ്യോഗസ്ഥര്‍ പോലും അമ്പരന്നിരിക്കുകയാണ്. രാംപാലിന്റെ ആസ്തി കണക്കാക്കാന്‍ ദിവസങ്ങളോളം വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയും കല്‍ക്കറി ഖനിയും വസ്തുക്കച്ചവടവും എന്നുവേണ്ട രാംപാലും തന്റെ വിശ്വസ്തരായ അനുയായികളും കൈവെക്കാത്ത മേഖലകള്‍ കുറവാണ്.

baba-rampal

400ലേറെ ട്രക്കുകളുള്ളതാണത്രെ രാംപാലിന്റെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി. അടുത്ത അനുയായികളുടെ പേരില്‍ നടത്തിവന്ന ട്രാന്‍സ്‌പോര്‍ട്ട് കമ്പനികളുടെ ആസ്ഥാനം പൂനെയും ബാംഗ്ലൂരിലുമാണ്. കോടിക്കണക്കിന് രൂപ വരുമാനമുള്ള രണ്ട് കല്‍ഖരി ഖനികളും രാംപാലിന് സ്വന്തമായുണ്ട്. ഇത് മറ്റൊരാള്‍ക്ക് നടത്തിപ്പിനായി നല്‍കിയിരിക്കുകയാണെന്നണ് വിവരം.

മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും രാംപാല്‍ ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലയിലും രാംപാല്‍ സജീവ പങ്കാളിയാണ്. ഓരോ രണ്ടാഴ്ച കൂടുമ്പോഴും തന്റെ അക്കൗണ്ടിലേക്ക് രാംപാല്‍ നിക്ഷേപിച്ചിരുന്നത് 75 ലക്ഷം രൂപയാണ്. സ്വത്തുക്കളെല്ലാം കണക്കാക്കി സര്‍ക്കാരിലേക്ക് കണ്ടുകെട്ടണമെന്നാണ് ഇപ്പോള്‍ ആവശ്യമുയര്‍ന്നിരിക്കുന്നത്. ആയിരം കോടിയുടെ സാമ്രാജ്യമാണ് പത്തുദിവസംകൊണ്ട് തകര്‍ന്നുവീണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

English summary
Rs. 1000-crore empire Baba Rampal collapses in 10 days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X