യോഗ്യത പത്താംക്ലാസ് അപേക്ഷകര്‍ ബിരുദദാരികള്‍; ഡ്രൈവര്‍, പ്യൂണ്‍ തസ്തികയിലേക്ക് എത്തിയത് ആയിരങ്ങള്‍
ഭോപാല്‍: രാജ്യത്തെ യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് തൊഴിലില്ലായ്മ. എവിടെയെങ്കിലും ജോലിയുണ്ടെന്ന് അറിഞ്ഞാല്‍ നിരവധിയാള്‍ക്കാരാണ് അപേക്ഷയുമായി എത്തുന്നത്. അത്തരമൊരു സംഭവവമാണ് കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ നടന്നത്.
മധ്യപ്രദേശിലെ ഗ്വാളിയാറിലെ ഒരു സ്ഥാനത്തില്‍ 15 ഡ്രൈവര്‍മാരുടെയും പ്യൂണ്‍മാരുടെയും തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു. അതിന്റെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനായിയെത്തിയത് 11,000ത്തിലധികം ഉദ്യോഗാര്‍ത്തികളും. എന്നാല്‍ മധ്യപ്രദേശില്‍ നിന്നുള്ളര്‍ മാത്രമല്ല അയല്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ നിരവധി തൊഴില്‍ രഹിതരായ യുവാക്കളും അഭിമുഖത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

പത്താം ക്ലാസ് വിജയമാണ് ജോലിയുടെ യോഗ്യത. ബിരുദരും, ബിരുദാനന്ധര ബിരുദരും, എംബിഎക്കാരും, എഞ്ചിനിയര്‍മാര്‍ ഉള്‍പ്പെടെ നിരവധിപേരാണ് അഭിുഖത്തിന് എത്തിയത്. ഇവര്‍ പറഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. അഭിമുഖത്തില്‍ പങ്കെടുക്കാനെത്തിയ അജയ് ഭാഗേല്‍ പറഞ്ഞത് ഇങ്ങനെ എനിക്ക് ശാസ്ത്രത്തില്‍ ബിരുദമുണ്ട്. ഞാന്‍ പ്യൂണ്‍ ജോലിക്കായി അപേക്ഷിച്ചിട്ടുണ്ട്. പിഎച്ച്ഡിവരെയുള്ള യുവാക്കള്‍ അപേക്ഷകരിലായിയെത്തിയിട്ടുണ്ടെന്നാണ് അജയ് ഭോഗല്‍ പറയുന്നത്. നിയമത്തില്‍ ബിരുദമെടുത്ത ജിതേന്ദ്ര മൗര്യ പറയുന്നതിങ്ങനെ ഞാന്‍ ഡ്രൈവറുടെ ജേലിക്കാണ് അപേക്ഷിച്ചിരിക്കുന്നത്. ജഡ്ജ് പരീക്ഷക്കായി തയ്യാറെടുക്കുന്നുമുണ്ട്. മാധവ് കോളജിലാണ് പഠിക്കുന്നത്. ചില ഘട്ടങ്ങളില്‍ ബുക്ക് വാങ്ങാന്‍ പോലും പൈസയുണ്ടായിരുന്നില്ല. പിന്നീടാണ് മറ്റൊരു ജോലിക്കായി ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ നിന്നും മധ്യപ്രദേശില്‍ അഭിമുഖത്തിനെത്തിയ അല്‍ത്താഫിനും ഇതായിരുന്നു പറയാനുണ്ടായിരുന്നത്. താന്‍ ഉത്തര്‍പ്രദേശുകാരനാണെന്നും പ്യൂണിന്റെ പോസ്റ്റിനാണ് അപേക്ഷിച്ചതെന്നും അതിന്റെ അഭിമുഖത്തില്‍ പങ്കെടുക്കാനാണ് ഇവിടെയെത്തിയതെന്നും അല്‍ത്താഫ് പറയുന്നു. കഴിഞ്ഞ മാസം സര്‍ക്കാര്‍ മേഖലയിലേക്കുള്ള റിക്രൂട്ട്‌മെന്റുകളെ കുറിച്ച് വന്‍ അവകാശവാദമായിരുന്നു മുഖ്യമന്ത്രി ശഷിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞിരുന്നത്. ഇതിനെയും ഉദ്യോഗാര്‍ത്ഥികള് ചോദ്യം ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ ഒരുലക്ഷം പേരെ നിയമിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. എല്ലാവര്‍ക്കും സര്‍ക്കാര്‍ മേഖലകളില്‍ ജോലി വേണമെന്നാണ് ആഗ്രഹം എന്നാല്‍ നിങ്ങളോട് സത്യം പറയുകയാണെങ്കില്‍ എല്ലാവര്‍ക്കും സര്‍ക്കാര്‍ ജെലി കിട്ടെണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശിലെ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ ഓഫീസുകളിലെ ആകെ തൊഴിലില്ലാത്തവരുടെ എണ്ണം 32,57,136 ആണ്. സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പില്‍ 30,600, ആഭ്യന്തര വകുപ്പില്‍ 9,388, ആരോഗ്യ വകുപ്പില്‍ 8,592, റവന്യൂ വകുപ്പില്‍ 9,530 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണിത്. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലായി ഒരു ലക്ഷത്തോളം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണെന്നാണ് കണക്കുകല്‍ സൂചിപ്പിക്കുന്നത്. ഗ്വാളിയോറിലെ പോലെ കുറഞ്ഞ ശമ്പളമുള്ള സര്‍ക്കാര്‍ ജോലികള്‍ക്കായി പോലും ആയിരക്കണക്കിന് ആളുകള്‍ എത്തുന്നതിന്റെ കാരണം ഇതാണെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നത്. സര്‍ക്കാരിന്റെ സമീപകാല തെരുവ് കച്ചവട പദ്ധതിക്ക് 15 ലക്ഷം അപേക്ഷകളായിരുന്നു ലഭിച്ചിരുന്നത്. തിരഞ്ഞെടുത്ത 99,000 പേരില്‍ 90 ശതമാനവും ബിരുദധാരികളുമാണ്.
സിദ്ദിഖ് കാപ്പന് കേസ്; മലയാള മനോരമയ്ക്ക് എന്താണ് പറയാനുള്ളത്... ദ്രോഹമെന്ന് ശ്രീജ നെയ്യാറ്റിന്‍കര

പാര്‍ട്ടി വക്താവ് നരേന്ദ്ര സലൂജ പറഞ്ഞു, '17 വര്‍ഷത്തെ ശിവരാജ് സര്‍ക്കാരിന്റെ വികസനം യഥാര്‍ത്ഥത്തില്‍ എങ്ങനെയാണെന്ന് ഇതിലൂടെ മനസിലാക്കാം. ഒരു മാസം 1 ലക്ഷം തസ്തികകള്‍ നികത്തുന്നതിനെക്കുറിച്ച് ആരാണ് സംസാരിച്ചതെന്നും ആ നേതാക്കള്‍ എവിടെയാണെന്നും എപ്പോഴാണ് അവര്‍ തെരുവിലിറങ്ങുകയെന്നും അദ്ദേഹം ചോദിച്ചു. തിങ്ക് ടാങ്ക് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) പ്രകാരം നവംബറില്‍ മധ്യപ്രദേശിലെ തൊഴിലില്ലായ്മ നിരക്ക് 1.7 ശതമാനം മാത്രമായിരുന്നു മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവായിരുന്നു ഇത്. എന്നാല്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി)യുടെ കണക്ക് പ്രകാരംമധ്യപ്രദേശില്‍ തൊഴിലില്ലായ്മ മൂലം 95 ല്‍ താഴെ ആളുകള്‍ ആത്മഹത്യ ചെയ്തുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.