ദക്ഷിണാഫ്രിക്കയിൽ നിന്നും 12 ചീറ്റകൾ ഇന്ത്യയിലെത്തി
ചീറ്റപ്പുലികളെയും വഹിച്ചുകൊണ്ടുള്ള വ്യോമസേനാ വിമാനം രാവിലെ 10 മണിയോടെ ഗ്വാളിയോർ വ്യോമസേനാ താവളത്തിൽ ഇറങ്ങി. തുടർന്ന് ഹെലികോപ്റ്ററിൽ കുനോ നാഷണൽ പാർക്കിൽ എത്തിച്ചു

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള 12 ചീറ്റകൾകൂടി ഇന്ന് ഇന്ത്യയിലെത്തിയതായി റിപ്പോർട്ട്. രാജ്യത്തെ ചീറ്റകളുടെ ഇതോടെ എണ്ണം 20 ആയി ഉയരും. ചീറ്റപ്പുലികളെയും വഹിച്ചുകൊണ്ടുള്ള വ്യോമസേനാ വിമാനം രാവിലെ 10 മണിയോടെ ഗ്വാളിയോർ വ്യോമസേനാ താവളത്തിൽ ഇറങ്ങി. തുടർന്ന് ഹെലികോപ്റ്ററിൽ കുനോ നാഷണൽ പാർക്കിൽ എത്തിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവും ചേർന്ന് കുനോ നാഷണൽ പാർക്കിലെ ക്വാറന്റൈൻ പരിധിയിലേക്ക് ചീറ്റകളെ വിടും. - ഏഴ് ആൺ ചീറ്റകളും അഞ്ച് പെൺ ചീറ്റകളുമാണ് ഉള്ളത്.
ചീറ്റകൾക്കാി റിസർവിൽ 10 ക്വാറന്റൈൻ എൻക്ലോസറുകൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇന്ത്യൻ വന്യജീവി നിയമമനുസരിച്ച്, രാജ്യത്ത് എത്തിയതിന് ശേഷം മൃഗങ്ങളെ 30 ദിവസത്തേക്ക് ക്വാറന്റൈനിൽ നിർത്തണം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നമീബിയയിൽ നിന്ന് എട്ട് ചീറ്റകളെ വിമാനത്തിൽ ഇന്ത്യയിലെത്തിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ജന്മദിനമായ സെപ്റ്റംബർ 17 ന് കുനോ നാഷണൽ പാർക്കിലേക്ക് ഇവയെ വിട്ടയച്ചിരുന്നു.
വംശനാശം സംഭവിച്ച് ഇന്ത്യയിൽ നിന്നും പൂർണമായും തുടവംശനാശം സംഭവിച്ച് ഇന്ത്യയിൽ നിന്നും പൂർണമായും ഇല്ലാതായ ഒരേയൊരു മാംസഭോജിയാണ് ചീറ്റ ച്ചു നീക്കപ്പെട്ട ഒരേയൊരു മാംസഭോജിയാണ് ചീറ്റ . ചീറ്റകളെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് പുനഃരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വർഷം പ്രൊജക്റ്റ് ചീറ്റ പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചത്. സെപ്റ്റംബർ ഏഴിന് നമീബയിൽ നിന്നും എട്ട് ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചിരുന്നു എട്ട് നമീബിയൻ ചീറ്റകൾ ഇപ്പോൾ അവയ്ക്ക് പരസ്പരം ഇടപഴകാൻ കഴിയുന്ന ഒരു ആറ് ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിലുള്ള വലയത്തിലാണ് - - ഉടൻ തന്നെ അവയെ കാട്ടിലേക്ക് വിടും.
ക്വാസുലു നടാലിലെ ഫിൻഡ ഗെയിം റിസർവ് ലിംപോപോ പ്രവിശ്യയിലെ റൂയിബർഗ് ഗെയിം റിസർവ് എന്നിവിടങ്ങളിൽ നിന്നാണ് ഇന്ത്യയിലെക്ക് കൊണ്ട് വരാനുള്ള ചീറ്റകളെ തിരഞ്ഞെടുത്തത്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ചീറ്റ വിദഗ്ധരുടെ സംഘവും വെറ്ററിനറി ഡോക്ടർമാരും ഇവർക്കൊപ്പം എത്തും. ഫെബ്രുവരി 20 ന് ചീറ്റ കൺസർവേഷൻ ഫണ്ടിന്റെ പ്രതിനിധികൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ചീറ്റ വിദഗ്ധർ പങ്കെടുക്കുന്ന ഉച്ചകൊടിയും നിശ്ചയിച്ചിട്ടുണ്ട്. 1952ൽ ഛത്തീസ്ഗഢിൽ അവസാനമായി വേട്ടയാടപ്പെട്ട ചീറ്റയെ 71 വർഷങ്ങൾക്ക് ശേഷം അതിന്റെ പഴയ ആവാസ വ്യവസ്ഥയിലേക്ക് തിരിച്ചയയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ചീറ്റ പദ്ധതി ആരംഭിച്ചത്.












Click it and Unblock the Notifications