കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയിലെ സ്ഥിതി ദുഷ്‌കരം; 12 മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊറോണ

Google Oneindia Malayalam News

മുംബൈ: രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം പതിമൂന്നായിരം കടന്നിരിക്കുകയാണ്. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം പുറത്ത് വിടുന്ന കണക്കുകള്‍ പ്രകാരം രാജ്യത്ത് 13387 പേര്‍ക്കാണ് ഇതുവരേയും കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രാജ്യത്തുടനീളം 437 പേര്‍ മരണപ്പെടുകയും ചെയ്തു.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ നീട്ടിയിരിക്കുകയാണ്. ഏപ്രില്‍ 20 വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരാനും പിന്നീട് സ്ഥിതിഗതികള്‍ വിലയിരുത്തി ഇളവ് അനുവദിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

maharashtra

അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇന്ന് മാത്രം മഹാരാഷ്ട്രയില്‍ 286 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 3205 ആയി.രോഗം സ്ഥിരീകരിച്ചവരില്‍ 300 പേര്‍ രോഗ വിമുക്തരായിട്ടുണ്ട്. ഒപ്പം 194 പേര്‍ മരണപ്പെടുകയും ചെയ്തു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മലയാളി നഴ്‌സുമാരും ഉള്‍പ്പെടുന്നു. മുംബൈയിലെ വോക്കാര്‍ഡ് ആശുപത്രിയില്‍ ഇന്ന് 12 മലയാളി നഴ്‌സുമാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 12 മലയാളികളടക്കം 15 നഴ്‌സുമാര്‍ക്കും ഒരു ഡോക്ടര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഇതേ ആശുപത്രിയില്‍ 50 മലയാളി നഴ്‌സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയില്‍ മുംബൈയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കൊറോണ സ്ഥീരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1007 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 11201 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 1749 പേര്‍ രോഗമുക്തരാവുകയും ചെയ്തു. അതേസമയം ഇന്ത്യയില്‍ മെയ് ആദ്യവാരത്തോടെ ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം അത് തീവ്രഘട്ടത്തിലെത്തുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ അതിന് ശേഷം പോസിറ്റീവ് കേസുകള്‍ കുറയുമെന്നാണ് വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തലിലാണ് ഇത്തരമൊരു നിര്‍ദേശം വന്നതെന്ന ആഭ്യമന്ത്രമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

 റിവേഴ്സ് റിപ്പോ 0.25 ശതമാനം കുറച്ചു!!ബാങ്കുകൾക്ക് 50,000 കോടി പ്രഖ്യാപിച്ച് ആർബിഐ റിവേഴ്സ് റിപ്പോ 0.25 ശതമാനം കുറച്ചു!!ബാങ്കുകൾക്ക് 50,000 കോടി പ്രഖ്യാപിച്ച് ആർബിഐ

Recommended Video

cmsvideo
ഇന്ത്യയില്‍ സ്ഥിതി ഗൗരവതരം | Oneindia Malayalam

അതേസമയം രോഗവ്യാപനം തടയാന്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ നിര്‍ണ്ണായകമാണെന്നും വ്യക്തമാക്കുന്നു. നേരത്തെ തന്നെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ നടപ്പാക്കിയ സംസ്ഥാനങ്ങളില്‍ കൊറോണ കേസുകളുടെ എണ്ണം കുറഞ്ഞതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ട

ഗുജറാത്തില്‍ കൊറോണ ബാധിതരുടെ എണ്ണം ആയിരത്തിനടുത്താണ്. ഒപ്പം ഉത്തര്‍പ്രേദശില്‍ 805 പേര്‍ക്കും തെലങ്കാനയില്‍ 700 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 534 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
12 Malayali Nurses Confirmed Positive Coronavirus In Maharashtra, 3205 Total Cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X