മെയ് 26ന് കർഷകർ ആഹ്വാനം ചെയ്ത കരിദിനത്തിനൊപ്പം, പിന്തുണയുമായി 12 പ്രതിപക്ഷ പാർട്ടികൾ
ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം തുടരുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. ദില്ലി അതിര്‍ത്തികളില്‍ കര്‍ഷകര്‍ നടത്തി വരുന്ന സമരം ഈ മാസം 26ന് ആറ് മാസം തികയ്ക്കുകയാണ്. അന്നേ ദിവസം കരിദിനം ആചരിക്കാനാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം. 12 പ്രതിപക്ഷ പാര്‍ട്ടികള്‍ ആണ് 26ാം തിയ്യതിയിലെ കരിദിനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുന്നത്.
സത്യപ്രതിജ്ഞ ചെയ്ത് എംഎൽഎമാർ, നിയമസഭയിൽ നിന്നുളള ചിത്രങ്ങൾ
രാജ്യവ്യാപകമായി അന്ന് കര്‍ഷകര്‍ കരിദിനമായി ആചരിക്കുന്നു. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. 5 മുഖ്യമന്ത്രിമാര്‍ അടക്കം ഈ പ്രസ്താവനയില്‍ ഒപ്പ് വെച്ചിട്ടുണ്ട്. മെയ് 26ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കാനുളള സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഹ്വാനത്തെ തങ്ങള്‍ പിന്തുണയ്ക്കുന്നു എന്നാണ് സംയുക്ത പ്രസ്താവനയില്‍ പറയുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുളള, മുന്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐയുടെ ഡി രാജ, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ഒപ്പ് വെച്ചിട്ടുണ്ട്.
അതി സുന്ദരിയായി നടി എസ്തര്‍ അനില്‍: താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications