കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹം മുടങ്ങി; ഒളിച്ചോടിയ 13കാരനും 12കാരിയും തിരിച്ചെത്തി

Google Oneindia Malayalam News

ബറെയ്‌ലി: വിവാഹം കഴിക്കാന്‍ വേണ്ടി സ്‌കൂളില്‍ നിന്നും ഒളിച്ചോടി പോയ കുട്ടിക്കമിതാക്കള്‍ തിരിച്ചു വീട്ടിലെത്തി. 13 കാരനായ കാമുകനും 12കാരി കാമുകിയുമാണ് പോലീസിന്റെ സഹായത്തോടെ സ്വന്തം വീടുകളില്‍ തിരിച്ചെത്തിയത്. ഉത്തര്‍ പ്രദേശിലെ ബറെയ്‌ലിയിലാണ് സംഭവം. നൈനിറ്റാളിലെ ഒരു അമ്പലത്തില്‍ വെച്ച് വിവാഹിതരാകാനായിരുന്നു 'കമിതാക്ക'ളുടെ പരിപാടി.

എന്നാല്‍ സംശയം തോന്നിയ ഒരു ബാങ്ക് ഉദ്യോഗസ്ഥന്‍ വിവരം പോലീസില്‍ അറിയിച്ചതോടെ കുട്ടികളുടെ പദ്ധതികള്‍ എല്ലാം പൊളിഞ്ഞു. പോലീസ് പിടിച്ച് ചോദ്യം ചെയ്തതോടെ തങ്ങള്‍ സ്‌കൂളില്‍ നിന്നും ഒളിച്ചോടി ഇവിടെയെത്തിയതാണ് എന്നും വിവാഹം കഴിക്കാനാണ് പരിപാടി എന്നും രണ്ടുപേരും പറഞ്ഞു. വീട്ടുകാരെ അറിയിക്കാതെയാണ് തങ്ങള്‍ ഇവിടെയെത്തിയതെന്ന് പറഞ്ഞതോടെ എന്നാല്‍ വീട്ടുകാരെ ഞങ്ങള്‍ അറിയിക്കാമെന്നായി പോലീസ്.

uttar-pradesh

ലഖ്‌നൊവിലെ അലിഗഞ്ചിലാണ് 13കാരന്‍ കാമുകന്‍ താമസിക്കുന്നത്. എട്ടാം ക്ലാസില്‍ പഠിക്കുന്നു. ഇതേ സ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി വികാസ്‌നഗറിലാണ് താമസം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണത്രെ ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്. പരിചയം സ്‌നേഹമായി വളര്‍ന്നതോടെ ഒളിച്ചോടി വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു ഇരുവരും.

ശനിയാഴ്ച രാവിലെ സ്‌കൂളിലേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ഇരുവരും ബറെയ്‌ലി വഴി നൈനിറ്റാളിലെത്താനായിരുന്നു പരിപാടി. വീട്ടില്‍ നിന്നും എടുത്ത ഏതാനും ആയിരങ്ങളുടെ നോട്ടുകളും കുട്ടികളുടെ പക്കലുണ്ടായിരുന്നത്രെ. റെയില്‍വെ സ്റ്റേഷനിലിരുന്ന് ഗൗരവമായി ഭാവികാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇരുവരെയും യൂകോ ബാങ്കിലെ ഉദ്യോഗസ്ഥനായ ഒരാള്‍ കണ്ട് സംശയം തോന്നിയതോടെയാണ് കുട്ടികളുടെ പരിപാടി പൊളിഞ്ഞത്.

English summary
Eloped 12-year-old girl, 13-year-old boy back in school in Uttar Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X