കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കോടതികളിലും ജഡ്ജി നിയമനമില്ല, 403 തസ്തികകള്‍ ഒഴിവ്, സുപ്രീംകോടതിയും കേന്ദ്രവും മൗനത്തില്‍

13 ഹൈക്കോടതികളാണ് ജഡ്ജി നിയമനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെയും സര്‍ക്കാരിനെയും സമീപിച്ചിരിക്കുന്നത്

  • By Vaisakhan
Google Oneindia Malayalam News

ദില്ലി: സുപ്രീംകോടതിയില്‍ മാത്രമല്ല ജഡ്ജി നിയമനത്തിന്റെ കാര്യത്തില്‍ ഹൈക്കോടതിയിലും ഒരേ അവസ്ഥ. രാജ്യത്തുള്ള വിവിധ ഹൈക്കോടതിയിലായി 403 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ജഡ്ജിമാരെ നിയമിക്കുന്നതിനായി 123 ശുപാര്‍ശകള്‍ സുപ്രീംകോടതി കൊളീജിയത്തിലും കേന്ദ്രത്തിലുമായി കെട്ടിക്കിടക്കുകയാണ്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാതെ കേന്ദ്രവും സുപ്രീംകോടതി വൈകിപ്പിക്കുകയാണെന്ന് വിമര്‍ശനമുണ്ട്.

1

രാജ്യത്ത് 13 ഹൈക്കോടതികളാണ് ജഡ്ജി നിയമനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെയും സര്‍ക്കാരിനെയും സമീപിച്ചിരിക്കുന്നത്. 43 ശുപാര്‍ശകളാണ് കൊളീജിയത്തിനായി നല്‍കിയത്. കേന്ദ്രത്തിന് 80 ശുപാര്‍ശകളും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവയിലൊന്നും തീരുമാനമെടുക്കാന്‍ കൊളീജിയത്തിന് സാധിച്ചില്ല. സുപ്രീംകോടതിയിലെ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായുള്ള പോരാണ് മറ്റ് കോടതികളെയും ബാധിക്കുന്നതെന്നാണ ്‌സൂചന.

2

നിയമമന്ത്രാലയത്തിന്റെ കണക്ക്പ്രകാരം അലഹബാദ് ഹൈക്കോടതിയില്‍ മാത്രം 56 ഒഴിവുകളുണ്ട്. കൊല്‍ക്കത്ത, കര്‍ണാടക, പഞ്ചാബ്-ഹരിയാണ, ആന്ധ്ര-തെലങ്കാന എന്നിവിടങ്ങളിലും കാര്യമായ ഒഴിവുകളുണ്ട്. രാജ്യത്താകെ 1079 ജഡ്ജിമാര്‍ ഹൈക്കോടതിയില്‍ വേണമെന്നാണ് ചട്ടം. 280 തസ്തികകളിലേക്ക് ജഡ്ജിമാരുടെ പേര് പ്രത്യേകം നിര്‍ദേശിക്കാന്‍ ഹൈക്കോടതിക്ക് സാധിക്കും. എന്നാല്‍ ഇത്തവണ ആരുടെ പേരും പട്ടികയിലില്ല. നിയമനത്തിനുള്ള പേരുകള്‍ ഹൈക്കോടതികള്‍ നിയമ മന്ത്രാലയത്തിലേക്കാണ് അയക്കുക. ഇതിന് ശേഷം ഇന്റലിജന്‍സ് ബ്യൂറോയുടെ അന്വേഷണങ്ങള്‍ക്ക് ശേഷം വിശദവിവരങ്ങള്‍ കൊളീജിയത്തിന് കൈമാറുകയാണ് ചെയ്യുക.

English summary
123 recommendations for high court posts pending with goverment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X