• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിയുടെ വേല നടക്കില്ല; 12 സ്വതന്ത്രരുടേയും 2 പാര്‍ട്ടികളുടേയും പിന്തുണ കോണ്‍ഗ്രസിന്,ബിജെപിക്ക് 72

ദില്ലി: രാജ്യസഭാ തിര‍ഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ എംഎല്‍എമാരെ മറുകണ്ടം ചാടിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍ അട്ടിമറിക്കാനുള്ള ശ്രമം ബിജെപി നടത്തുന്നുവെന്ന ആരോപണം ഏതാനും നാളുകള്‍ക്ക് മുമ്പാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. കര്‍ണാടകയിലും മധ്യപ്രദേശിലും ഭരണം പിടിച്ച മാതൃകയില്‍ രാജസ്ഥാനിലും ബിജെപി നീക്കം തുടങ്ങിയെന്നായിരുന്നു സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ആരോപണം. ഇതിന് പിന്നാലെ പാര്‍ട്ടി എംഎല്‍എമാരെയും ഭരണപക്ഷ പിന്തുണയ്ക്കുന്ന മറ്റുള്ളവരേയും റിസോര്‍ട്ടിലേക്ക് മാറ്റുകയും ചെയ്തു കോണ്‍ഗ്രസ്.

അട്ടിമറി ആരോപണം

അട്ടിമറി ആരോപണം

19 ന് നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി അശോക് ഗെഹ്ലോട്ടിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ അട്ടമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. സംസ്ഥാനത്ത് ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കായി ഇരുപാര്‍ട്ടികളും രണ്ട് വീതം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്.

സ്ഥാനാര്‍ത്ഥികള്‍

സ്ഥാനാര്‍ത്ഥികള്‍

എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ദലിത് നേതാവ് നീരജ് ഡാങ്കിയുമാണ് രാജസ്ഥാനില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. രാജേന്ദ്ര ഗെലോട്ടിനെയും ഓംകാർ സിങ് ലെഖാവത്തിനെയുമാണ് ബിജെപി സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്. എംഎല്‍എമാരെ മറുകണ്ടം ചാടിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജയത്തിന് നേരിയ സാധ്യത പോലുമില്ലാത്ത രണ്ടാം സീറ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് കോണ്‍ഗ്രസ് ആരോപണം.

ജയിപ്പിക്കാന്‍ 51 വോട്ട്

ജയിപ്പിക്കാന്‍ 51 വോട്ട്

ഒരു അംഗത്തെ ജയിപ്പിക്കാന്‍ 51 വോട്ടുകളാണ് വേണ്ടത്. രാജസ്ഥാന്‍ നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് കോണ്‍ഗ്രസിന് തനിച്ച് തന്നെ രണ്ട് സീറ്റിലും സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സാധിക്കും. എന്നാല്‍ രണ്ടാമത്തെ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കണമെങ്കില്‍

ബിജെപിക്ക് 27 വോട്ട് കൂടി വേണം.

കോണ്‍ഗ്രസിന്

കോണ്‍ഗ്രസിന്

200 അംഗനിയമസഭയില്‍ 107 അംഗങ്ങളാണ് കോണ്‍ഗ്രസിന് ഉള്ളത്. ബിഎസ്പി ടിക്കറ്റിൽ ജയിച്ച ആറുപേരും കോൺഗ്രസിൽ ചേര്‍ന്നതോടെയാണ് കോണ്‍ഗ്രസ് അംഗബലം 100 ല്‍ നിന്നും 107 ല്‍ എത്തിയത്. 12 സ്വതന്തരുടേയും പിന്തുണ കോണ്‍ഗ്രസ് സര്‍ക്കാറിനുണ്ട്. ഇവരും കോണ്‍ഗ്രസ് എംഎല്‍എമാരോടൊപ്പം ഇപ്പോള്‍ റിസോര്‍ട്ടില്‍ കഴിയുകയാണ്.

മറ്റുള്ളവര്‍

മറ്റുള്ളവര്‍

സിപിഎം-2, ഭാരതീയ ട്രൈബല്‍ പാര്‍ട്ടി-2, ആര്‍എല്‍ഡി-1, എന്നിവരും ബിജെപിക്കെതിരായ നിലപാട് സ്വീകരിച്ച് സര്‍ക്കാറിനൊപ്പം നിലകൊള്ളുന്നു. ഇവരുടെ പിന്തുണ കൂടി കണക്കാക്കുയാണെങ്കില്‍ 200 അംഗ നിയമസഭയില്‍ 124 അംഗങ്ങളുടെ പിന്തുണ അശോക് ഗെഹ്ലോട്ട് സര്‍ക്കാറിനുണ്ട്. അതേസമയം മറുപക്ഷത്ത് അംഗബലം 76 ല്‍ ഒതുങ്ങും.

ബിജെപിക്ക്

ബിജെപിക്ക്

72 പേരുടെ പിന്തുണയാണ് ബിജെപിക്ക് തനിച്ചുള്ളത്. രാഷ്ട്രീയ ലോക് താന്ത്രിക്ക് പാര്‍ട്ടി-3, സ്വതന്ത്രന്‍- എന്നിവരുടെ കൂടി പിന്തുണ ലഭിച്ചാലും പ്രതിപക്ഷത്തെ അംഗബലം 76 ല്‍ മാത്രമാണ് എത്തുക. അതായത് അധികാരം പിടിക്കാന്‍ ഏറ്റവും കുറഞ്ഞത് 25 പേരുടെയെങ്കിലും പിന്തുണ ഇവര്‍ക്ക് അധികമായി വേണം. അല്ലെങ്കില്‍ സര്‍ക്കാര്‍ പക്ഷത്ത് കുറച്ചു പേരെ രാജിവെപ്പിക്കുകയും സ്വതന്ത്രരെ മറുകണ്ടം ചാടിക്കുകയും വേണം.

അട്ടിമറി എളുപ്പമല്ല

അട്ടിമറി എളുപ്പമല്ല

എന്നാല്‍ ഇത് അത്ര എളുപ്പമല്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. സര്‍ക്കാറിനെ അട്ടിമറിക്കാന്‍ എംഎല്‍എമാര്‍ 25 മുതല്‍ 30 കോടിവരെയണാ ബിജെപി വാഗ്ദാനം ചെയ്യുന്നതെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിക്കുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പ് 10 കോടി നല്‍കാമെന്നും സര്‍ക്കാറിനെ അട്ടിമറിച്ചാല്‍ ബാക്കി തുക എന്നതുമാണ് വാഗ്ദാനമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ജയ്പൂരിലെത്തി

ജയ്പൂരിലെത്തി

ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ചീഫ് വിപ്പ് മഹേഷ് ജോഷി അഴിമതി വിരുദ്ധ ബ്യൂറോ ചീഫിനു പരാതി നൽകിയിരുന്നു. ബിജെപിയുടെ പേര് പരാമര്‍ശിക്കാതെയാണ് കത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ശീയ നേതൃത്വത്തിന്റെ പ്രതിനിധികളായി രൺദീപ് സിങ് സുർജേവാല, ടി.എസ്. സിങ് ദേവ് , കെസി വേണുഗോപാല്‍ എന്നിവര്‍ ജയ്പൂരിലെത്തിയിട്ടുണ്ട്.

പാർട്ടി വിട്ടുപോകില്ല

പാർട്ടി വിട്ടുപോകില്ല

ഒരാൾ പോലും പാർട്ടി വിട്ടുപോകില്ലെന്നും 2 രാജ്യസഭാ സീറ്റിലും കോൺഗ്രസ് അനായാസം ജയിക്കുമെന്നാണ് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് വ്യക്തമാക്കിയത്. മധ്യപ്രദേശില്‍ ജ്യോതിരാധിത്യ സിന്ധ്യ മുന്‍ നിര്‍ത്തി നടത്തിയ നീക്കത്തിന്‍റ മാതൃകയില്‍ രാജസ്ഥാനില്‍ പൈലറ്റിനെ മുന്നില്‍ നിര്‍ത്തായാണ് ബിജെപി നീക്കങ്ങള്‍ നടത്തുന്നതെന്നായിരുന്നു അഭ്യൂഹം.

പാർട്ടിയിൽ ആശയക്കുഴപ്പങ്ങളില്ല

പാർട്ടിയിൽ ആശയക്കുഴപ്പങ്ങളില്ല

എന്നാല്‍ ഇത്തരം പ്രചാരണങ്ങലെ പൈലറ്റ് പൂര്‍ണ്ണമായും തള്ളി. . ഒരുകാരണവശാലും താൻ ബിജെപിയിലേക്കില്ലെന്നും അതിനെക്കുറിച്ചുള്ള ചോദ്യം തന്നെ ഉദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിൽ ആശയക്കുഴപ്പങ്ങളില്ല. സ്വതന്ത്രന്മാരും തങ്ങളുടെ സ്ഥാനാർഥിക്കു വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെസി വേണുഗോപാലും

കെസി വേണുഗോപാലും

റിസോര്‍ട്ടില്‍ കഴിയുന്ന ഭരണപക്ഷ എംഎല്‍എമാരുമായി ഗെലോട്ടും സച്ചിന്‍ പൈലറ്റും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഗെലോട്ടും സച്ചിനും തമ്മിൽ തർക്കമാണെന്ന വ്യാജ പ്രചാരണം ബിജെപി അഴിച്ചു വിടുകയാണെന്ന് കെസി വേണുഗോപാലും ആരോപിച്ചു. പണമുപയോഗിച്ച് എംഎൽഎമാരെ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നാരോപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

യുഡിഎഫിലേക്കില്ലെന്ന് കേരള കോണ്‍ഗ്രസ് ബി; ഇടതുമുന്നണിയില്‍ തന്നെ ഉറച്ച് നില്‍ക്കും, പ്രചാരണം ശരിയല്ല

നോക്ക് കുത്തിയായി നോര്‍ക്ക‌; താങ്ങല്ല, പ്രവാസിയുടെ തലക്ക് കിട്ടിയ അടിയാണ്, വിമര്‍ശിച്ച് ജോയി മാത്യൂ

English summary
124 government supporters, including 12 independents; 76 with BJP; numbers Game in Rajasthan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X