കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹവേദിയില്‍ പാട്ട് വെച്ചതിന് തര്‍ക്കം; 13 കാരിയെ വെടിവെച്ച് കൊന്നു

  • By Neethu
Google Oneindia Malayalam News

ചണ്ഡീഗഢ്: വിവാഹ വേദിയില്‍ പാട്ട് വെച്ചതിനെ ചൊല്ലി ആരംഭിച്ച തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍. ഹരിയാനയിലെ മീവട്ട് ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

വിവാഹ വീട്ടില്‍ പാട്ട് വെച്ചതിനെ തുടര്‍ന്ന് അയ്യല്‍വാസികള്‍ ബഹളമുണ്ടാക്കിയതാണ് സംഭവത്തിന് തുടക്കം കുറിച്ചത്. രാത്രി രണ്ട് മണിയായിട്ടും പാട്ട് നിര്‍ത്താതില്‍ നാട്ടുക്കാര്‍ രോഷാകുലരായി.

gun-murder

അമിത ശബ്ദത്തില്‍ വെച്ച പാട്ട് നിര്‍ത്തുന്നതിന് ആവശ്യപ്പെട്ടിട്ടും വിവാഹ വീട്ടിലെ ചെറുപ്പക്കാര്‍ കേട്ടില്ല. പ്രശ്‌നം സംഘര്‍ഷഭരിതമായതിനെ തുടര്‍ന്ന് വിവാഹ വീട്ടിലെ യുവാവ് ഇസ്രായേല്‍ എന്നയാളുടെ 13 കാരിയായ മകളെ വെടിവെയ്ക്കുകയായിരുന്നു.

വെടിയേറ്റയുടന്‍ സ്വഹാലിയ എന്ന പെണ്‍കുട്ടി സംഭവ സ്ഥലത്ത് വെച്ച് മരിക്കുകയും ചെയ്തു. സംഭവത്തില്‍ ഷോക്കീന്‍, നസീന്‍, സക്കീന്‍, ഹക്കു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതക കുറ്റമാണ് ഇവര്‍ക്കു നേരെ ചുമത്തിയിരിക്കുന്നത്.

English summary
A 13-year-old girl was killed in Haryana’s Mewat district in firing that took place after her family objected to some songs being played at a neighbouring house during a wedding ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X