കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

24 മണിക്കൂറിനിടെ 1334 പേര്‍ക്കാണ് കൊറോണ; മാഹി, കൊടക് എന്നിവിടങ്ങളില്‍ നിന്ന് ആശ്വാസവാര്‍ത്തകള്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കി വരുന്നതിനിടയിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇക്കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 1334 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 27 പേര്‍ മരണപ്പെടുകയും ചെയ്തു. രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെയാണ് നിലനില്‍ക്കുന്നത്. അതേസമയം ഏപ്രില്‍ 20 മുതല്‍ രാജ്യത്തെ ചില മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. നിലവില്‍ രാജ്യത്ത് മൂന്ന് സോണുകളാക്കിയാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടന്നു പോരുന്നത്. ഗ്രീന്‍, റെഡ്, ഓറഞ്ച് എന്നിങ്ങനെയാണ് മേഖലകളെ തരംതിരിച്ചിരിക്കുന്നത്.

കൊറോണ സ്ഥിരീകരിച്ച 186 പേരിലും രോഗലക്ഷണങ്ങളില്ല; ലോക്ക്ഡൗണില്‍ ഇളവില്ലെന്ന് ദില്ലിസര്‍ക്കാര്‍കൊറോണ സ്ഥിരീകരിച്ച 186 പേരിലും രോഗലക്ഷണങ്ങളില്ല; ലോക്ക്ഡൗണില്‍ ഇളവില്ലെന്ന് ദില്ലിസര്‍ക്കാര്‍

1334 പേര്‍ക്ക് കൂടി കൊറോണ

1334 പേര്‍ക്ക് കൂടി കൊറോണ

രാജ്യത്ത് ഇക്കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1334 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 15712 ആയിരിക്കുകയാണ്. 507 പേര്‍ ഇതുവരേയും മരണപ്പെടുകയും ചെയ്തു. കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റെ ലവ് അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്.

14 ദിവസത്തിനിടെ പുതിയ കേസില്ല

14 ദിവസത്തിനിടെ പുതിയ കേസില്ല

രാജ്യത്തിന് ആശ്വസിക്കാവുന്ന മറ്റൊരു കാര്യം സംസ്ഥനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 23 ഇടത്തെ 54 ജില്ലകളില്‍ കഴിഞ്ഞ 14 ദിവസത്തിനിടെ പുതിയ കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒപ്പം പോണ്ടിച്ചേരിയിലെ മാഹിയിലും കര്‍ണ്ണാടകയിലെ കൊടകിലും 28 ദിവസത്തിനിടെ പുതിയ കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരേയും 2231 പേര്‍ക്കാണ് രോഗം ഭേദമായത്.

കൊവിഡ് ആശുപത്രി

കൊവിഡ് ആശുപത്രി

രാജ്യത്ത് കൊറോണ പ്രതിരോധത്തിനായി ഗുരുതരാവസ്ഥയില്‍ കഴിയുന്നതോ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നതോ ആയ രോഗികളെ പരിചരിക്കാന്‍ 755 കൊവിഡ് ആശുപത്രികളും 1389 കൊറോണ ആരോഗ്യ കേന്ദ്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്. ഇതുവരേയും രാജ്യത്ത് 3,86791 ടെസ്റ്റുകള്‍ നടത്തിയിട്ടുണ്ടെന്നാണ് ഐസിഎംആര്‍ വക്താവ് ഡോ: രമണ്‍ ആര്‍ ഗംഗാഖേദ്ക്കര്‍ വ്യക്തമാക്കിയത്.

 മഹാരാഷ്ട്ര

മഹാരാഷ്ട്ര

അതേസമയം ദില്ലിയിലും മഹാരാഷ്ട്രയിലും രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരിലും രോഗം സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്രയില്‍ ഇതുവരേയും 3706 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. മുംബൈയില്‍ മാത്രം 2600 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എന്നാല്‍ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരില്‍ 70 ശതമാനം പേരും രോഗ ലക്ഷമങ്ങള്‍ പ്രകടിപ്പിച്ചില്ലെന്നും പലരും കൊറോണ വൈറസ് വാഹകരാണെന്ന വിവരം അവര്‍ക്ക് തന്നെ അറിയില്ലെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു.

ദില്ലി

ദില്ലി

സാഹചര്യമാണ് ദില്ലിയിലും നിലനില്‍ക്കുന്നത്. ഞായറാഴ്ച്ച രോഗം സ്ഥിരീകരിച്ച 186 പേരില്‍ ആരും തന്നെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. ഇതോടെ ആശങ്കയിലായിരിക്കുകയാണ് രാജ്യതലസ്ഥാനം. ദില്ലിയില്‍ ഏപ്രില്‍ 27 വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരാനും 27 ന് ചേരുന്ന അവലോകന യോഗത്തിന് ശേഷമായിരിക്കും പിന്നീടുള്ള നടപടികള്‍ സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു.

കേരളം

കേരളം

കേരളത്തില്‍ കേരളത്തില്‍ ഇന്നലെ നാല് പേര്‍ക്കായിരുന്നു കൊറോണ സ്ഥിരീകരിച്ചത്. അതേസമയം രണ്ട് പേര്‍ക്ക് ഇന്നലെ രോഗം ഭേദമായിരുന്നു. കാസര്‍ഗോഡ് ജില്ലയിലെ 2 പേരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. 257 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. ഇതോടെ 140 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിന്റെ സ്ഥിതിയില്‍ ആശ്വസിക്കാവുന്നതാണ്.

English summary
1334 New Corona Cases in Last 24 Hours Said Centre health Ministry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X