രാഷ്ട്രപതിയുടെ സമ്മാനത്തുക തടവുകാരെ മോചിപ്പിക്കാന്‍, ആയുഷിന്റെ ഈ നല്ല മനസിന് ബിഗ് സല്യൂട്ട്
2016ലാണ് കിഷോര്‍ രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്
ഭോപ്പാല്‍: ഒരു തടവ് പുള്ളിയോട് സമൂഹത്തിന്റെ സമീപനം ഏപ്പോഴും മോശമായ രീതിയിലായിരിക്കും. അവനെ എപ്പോഴും കുറ്റക്കാരനെന്ന രീതിയിലായിരിക്കും ആളുകള്‍ നോക്കുക. എന്നാല്‍ ഇവിടെ ആയുഷ് കിഷോര്‍ എന്ന 14കാരന്‍. അതും രാഷ്ട്രപതിയുടെ പുരസ്‌കാരത്തിലൂടെ ലഭിച്ച സമ്മാനത്തുക നല്‍കി.
2016ലാണ് കിഷോര്‍ രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്. വിശിഷ്ട്ട നേട്ടങ്ങള്‍ സ്വന്തമാക്കിയ കുട്ടികള്‍ക്കുള്ള ദേശീയ അവാര്‍ഡാണ് ലഭിച്ചത്. കണക്കിലെ മികവാണ് കിഷോറിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. പുരസ്‌കാര തുകയായി 10000 രൂപയും ഓള്‍റൗണ്ട് പ്രകടനത്തിന് സ്‌കൂളില്‍ നിന്ന് ലഭിച്ച 28000 രൂപയുമാണ് തടവുകാരുടെ മോചനത്തിനായി ആയുഷ് വിനിയോഗിക്കുന്നത്.

ആരാണ് ആയുഷ് കിഷോര്‍
രാജ്യത്ത് ഇന്ന അറിയപ്പെടുന്ന പ്രശസ്ത ഗണിത മത്സരങ്ങളിലെ ജേതാവാണ് കിഷോര്‍. രാജ്യാന്തര, ദേശീയ തലങ്ങളില്‍ നടന്ന നിരവധി കണക്ക് മത്സരങ്ങളില്‍ ആയുഷ് പങ്കെടുത്ത് വിജയം നേടിയിട്ടുണ്ട്. ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഒരു ദേശീയ റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ലെവല്‍ മെന്റല്‍ അരിത്തമെറ്റിക് കോംപറ്റഷനില്‍ ഗ്രാന്‍ഡ് ചാംപ്യന്‍ഷിപ്പും ആയുഷിനെ തേടിയെത്തിയിട്ടുണ്ട്. മെന്‍ഡല്‍ മാത്ത്‌സില്‍ അന്താരാഷ്ട്ര പുരസ്‌കാരവും ഇതോടൊപ്പം സ്വന്തമാക്കി. കണക്കില്‍ ലിംക റെക്കോര്‍ഡ്‌സ് സ്വന്തമാക്കുന്ന അപൂര്‍വ നേട്ടമായിരുന്നു ആയുഷിന്റേത്.

അമ്മയാണ് ഹീറോ
അമ്മ വിനീത മാളവ്യയുടെ വാക്കുകളാണ് തടവുകാരെ സഹായിക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് ആയുഷ് പറയുന്നു. ഭോപ്പാലിലെ ജയിലിനെ പറ്റിയും തടവുകാരെ പറ്റിയും ആയുഷ് ചോദിച്ചപ്പോള്‍ അവരുടെ അവസ്ഥ പരിതാപകരമാണെന്ന് വിനീത പറയുകയായിരുന്നു. ജയിലിനകത്ത് പണിയെടുക്കുന്നുണ്ടെങ്കിലും വളരെ തുച്ഛമായ തുകയാണ് ലഭിക്കുന്നതെന്നും ജാമ്യ തുകയായി കെട്ടിവെക്കാന്‍ അതുമതിയാവില്ലെന്നുമുള്ള അമ്മയുടെ വാക്കുകള്‍ കേട്ടാണ് താന്‍ അവരെ സഹായിക്കാന്‍ തീരുമാനിച്ചതെന്ന് ആയുഷ് പറഞ്ഞു. യഥാര്‍ഥത്തില്‍ അമ്മയാണ് ഹീറോയെന്നും ആയുഷ് സൂചിപ്പിച്ചു.

തടവുകാരുടെ ജീവിതം ദയനീയം
46കാരനായ ശ്രീജന്‍ സിങ്ങ് കൊലപാത ആരോപണം നേരിട്ട് ജയിലില്‍ കിടക്കുന്നയാളാണ്. ഇയാള്‍ക്ക് കേസ് നടത്താനോ ജാമ്യത്തുക കെട്ടിവെക്കാനോ പണമില്ല. കൊലക്കേസ് വന്നതോടെ കുടുംബാംഗങ്ങളും ഇയാളെ കൈവിട്ടു. ആയുഷ് ജാമ്യത്തുക നല്‍കുന്ന ഒരാള്‍ ശ്രീജന്‍ സിങ്ങാണ്. ശ്രീജന്റേതിന് തുല്യമായ അവസ്ഥയിലാണ് മറ്റ് മൂന്നുപേരും. ജയിലിലെ മാന്യമായ പെരുമാറ്റത്തെ തുടര്‍ന്ന് ഇവരെ വിട്ടയക്കുന്ന കാര്യവും ജയിലധികൃതരുടെ പരിഗണനയിലുണ്ടായിരുന്നു. 5000 രൂപയാണ് ശ്രീജന്‍ ജാമ്യത്തുകയായി കെട്ടിവയ്‌ക്കേണ്ടത്.

ജയിലില്‍ തുച്ഛമായ വേതനം
വര്‍ഷങ്ങളോളം ജയിലില്‍ ജോലി ചെയ്തിട്ടും തടവുകാര്‍ക്ക് ജാമ്യത്തുകയ്ക്ക് കെട്ടിവയ്‌ക്കേണ്ട തുക ലഭിക്കുന്നില്ലെന്ന് ജയില്‍ സൂപ്രണ്ട് തന്നെ പറയുന്നു. 2000 രൂപ പോലും പലര്‍ക്കും സംഘടിപ്പിക്കാന്‍ സാധിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത്രയും തുച്ഛമായ വേതനം നല്‍കുന്നത് ഒരാളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് തടവുകാര്‍ തന്നെ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്രസര്‍ക്കാരിന്റെയോ ഇടപെടല്‍ കൊണ്ട് മാത്രമേ തുക വര്‍ധിപ്പിക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് സൂപ്രണ്ട് പറയുന്നു. അതേസമയം ജാമ്യത്തുക കെട്ടിവെയ്ക്കാനില്ലാത്തവരെ ജയിലിലെ നല്ലനടപ്പ് രീതി ഉപയോഗിച്ച് പുറത്തുവിടുന്ന കാര്യം പരിഗണനയിലുണ്ട്. അതേസമയം ആയുഷിന്റെ തുക ഉപയോഗിച്ച് ജാമ്യം ലഭിച്ച തടവുകാര്‍ റിപബ്ലിക്ക് ദിനത്തില്‍ പുറത്തിറങ്ങും.












Click it and Unblock the Notifications