• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജ്യത്തെ 16 ശതമാനം മുതിർന്നവരും സമ്പൂർണ്ണ വാക്സിനേഷൻ സ്വീകരിച്ചു: ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം

Google Oneindia Malayalam News

ദില്ലി: ഇന്ത്യൻ ജനസംഖ്യയുടെ പതിനാറ് ശതമാനവും കൊവിഡ് വാക്സിൻ നൽകിക്കഴിഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 54% പേർക്ക് ആദ്യ ഡോസ് വാക്സിൻ ലഭിച്ചതായി ആരോഗ്യ മന്ത്രാലയം വ്യാഴാഴ്ചത്തെ വാർത്താസമ്മേളനത്തിലാണ് വ്യക്തമാക്കിയത്. കൊറോണ വൈറസിന്റെ "രണ്ടാം തരംഗം" ഇതുവരെയും അവസാനിച്ചിട്ടില്ലാത്തതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന നിർദേശവും സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇക്കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 47,092 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 3,28,57,937 ആയി ഉയർന്നിട്ടുണ്ട്.

15 കോടി മുടക്കുമോ, മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയില്‍ വാരിയംകുന്നന്‍ വരും; ഒമര്‍ലുലു15 കോടി മുടക്കുമോ, മലയാള സിനിമ ഇന്ന് വരെ കാണാത്ത രീതിയില്‍ വാരിയംകുന്നന്‍ വരും; ഒമര്‍ലുലു

നേരത്തെ 63 ദിവസം മുമ്പ് ജൂലൈ ഒന്നിനായിരുന്നു രാജ്യത്ത് അവസാനമായി കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. അന്ന് 48,786 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ആക്ടീവ് കേസുകളുടെ എണ്ണം 3,89,583 ആയി ഉയരുകയും ചെയ്കിട്ടുണ്ട്. മൊത്തം കൊവിഡ് കേസുകളുടെ1.19 ശതമാനമാണിതെന്നാണ് വ്യാഴാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏറ്റവും പുതിയ കണക്കുകളെ ഉദ്ധരിച്ചാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.

ഈ രാജ്യത്തെ മൊത്തം മുതിർന്ന ജനസംഖ്യയുടെ 16% പൂർണമായും പ്രതിരോധ കുത്തിവയ്പ് എടുത്തിട്ടുണ്ട്. ഈ രാജ്യത്തെ മൊത്തം മുതിർന്ന ജനസംഖ്യയുടെ 54% പേർക്ക് ഒരു ഷോട്ടെങ്കിലും ലഭിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ചൂണ്ടിക്കാണിക്കുന്നത്. ഓഗസ്റ്റിൽ മാത്രം 18.38 കോടി ഡോസുകളാണ് നൽകിയത്. ഓഗസ്റ്റിൽ നൽകിയ ഒരു ദിവസത്തെ ശരാശരി ഡോസ് 59.29 ലക്ഷമാണ്. ആഗസ്റ്റിലെ അവസാന ആഴ്ചയിൽ ഞങ്ങൾ പ്രതിദിനം 80 ലക്ഷത്തിലധികം ഡോസുകൾ നൽകിയതായും അദ്ദേഹം പറഞ്ഞു.

കറുപ്പ് സാരിയില്‍ വെള്ളത്തില്‍ നിറഞ്ഞാടി ദൃശ്യ രഘുനാഥ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്

ഇന്ത്യയിൽ വൈറസിന്റെ രണ്ടാംതരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രസർക്കാർ. എന്നാൽ കൊവിഡ് ടെസ്റ്റ് പൊസിറ്റിവിറ്റിയിൽ കുറവ് സംഭവിച്ചിട്ടുണ്ട്. രാജ്യത്ത് മെയ് 10ന് ശേഷം റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാർ വ്യാഴാഴ്ച വ്യക്തമാക്കി. രാജ്യത്തെ കൊവിഡ് സാഹചര്യത്തെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണാണ് ഇക്കാര്യങ്ങളെക്കുറിച്ച് പരാമർശിച്ചിട്ടുള്ളത്. ആഗസ്റ്റിലെ അവസാനത്തെ ആഴ്ച രാജ്യത്തെ 39 ജില്ലകളിൽ പ്രതിവാര പോസിറ്റിവിറ്റി 10 ശതമാനത്തിലധികമായിരുന്നു. അതേ സമയം 38 ജില്ലകളിൽ ഇത് 5-10 ശതമാനമായിരുന്നു.

വരും ദിവസങ്ങളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ വീണ്ടും വർധനവുണ്ടാകുമെന്നും ഒക്ടോബർ, നവംബർ മാസങ്ങളിൽ മൂന്നാം തരംഗത്തിന്റെ വരവിനെക്കുറിച്ചും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേ സമയം തന്നെ ജനങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യം 47,092 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു, ഇത് ബുധനാഴ്ചത്തേക്കാൾ 12 ശതമാനം കൂടുതലാണിത്. ഈ വർഷം ജൂണിൽ പ്രതിദിനം 100 കേസുകൾ റിപ്പോർട്ട് ചെയ്യുന്ന 279 ജില്ലകളിൽ നിന്നുള്ളവരുടെ എണ്ണം ആഗസ്റ്റ് 30 വരെ 42 ജില്ലകളായി കുറഞ്ഞതായി ഭൂഷൺ ചൂണ്ടിക്കാണിക്കുന്നു.

cmsvideo
  What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

  ഒരു ലക്ഷത്തിലധികം ആക്ടീവ് കേസുകളുള്ള സംസ്ഥാനമാണ് കേരളം. നാല് സംസ്ഥാനങ്ങളിൽ 10,000 മുതൽ 1 ലക്ഷം വരെ ആക്ടീവ് കേസുകളുണ്ട്. മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ബാക്കിയുള്ള സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 10,000 ൽ താഴെ സജീവ കേസുകളുണ്ടെന്നും, " ഭൂഷണെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ കേരളത്തിലാണ് രാജ്യത്ത് ഏറ്റവുമധികം റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. ഇതോടെ കർണ്ണാടക അടക്കമുള്ള സംസ്ഥാനങ്ങൾ കേരളത്തിൽ നിന്നുള്ളവർക്ക് കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

  സംസ്ഥാനത്ത് ആശങ്ക, ഡെല്‍റ്റ വകഭേദത്തിന്റെ ഉപവകഭേദമായ എവൈ 1 വ്യാപിക്കുന്നതായി റിപ്പോർട്ട്സംസ്ഥാനത്ത് ആശങ്ക, ഡെല്‍റ്റ വകഭേദത്തിന്റെ ഉപവകഭേദമായ എവൈ 1 വ്യാപിക്കുന്നതായി റിപ്പോർട്ട്

  English summary
  16 Percent of the adult population of India fully vaccinated: Health Ministry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X