കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടില്‍ 16കാരിയുടെ അണ്ഡം വിറ്റസംഭവം;അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്നകാര്യങ്ങള്‍

Google Oneindia Malayalam News

ചെന്നൈ: പതിനാറുകാരിയുടെ അണ്ഡം വില്‍പന നടത്തിയെന്ന ആരോപണത്തില്‍ തമിഴ്നാട്ടിലെ നാല് ആശുപത്രികള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവിട്ടു. വിവിധ ആശുപത്രികളിലെത്തി പെണ്‍കുട്ടിയെ അമ്മ നിര്‍ബന്ധിച്ച് എട്ടു തവണ അണ്ഡം വില്‍പന നടത്തിയ സംഭവത്തിലാണ് നടപടി.

'ഒരു കുട്ടിയുള്ള 21-35 പ്രായമുള്ള പ്രായപൂര്‍ത്തിയായ വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമേ അണ്ഡം ദാനംചെയ്യാന്‍ അനുവാദമുള്ളൂ, അതും ഒരിക്കല്‍ മാത്രം. ഈ സംഭവത്തില്‍ 16-കാരിയെ പലതവണ നിര്‍ബന്ധിപ്പിച്ച് അണ്ഡം വില്‍പന നടത്തി', തമിഴ്നാട് ആരോഗ്യ മന്ത്രി എം.എ.സുബ്രഹ്മണ്യന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ സമിതി നിയമലംഘനങ്ങളുടെ ഒരു പരമ്പരയാണ് കണ്ടെത്തിത് എന്നും അദ്ദേഹം പറഞ്ഞു.

woman

 'ആരാണ് ദിലീപിന്റെ ആ ശക്തനായ എതിരാളി?'; 'ദിലീപിനോടുളള പകയുടെ കാരണം എന്താണ്?'; ചോദ്യങ്ങൾ 'ആരാണ് ദിലീപിന്റെ ആ ശക്തനായ എതിരാളി?'; 'ദിലീപിനോടുളള പകയുടെ കാരണം എന്താണ്?'; ചോദ്യങ്ങൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിച്ചു. കൂടാതെ ഭര്‍ത്താവിന്റേതെന്ന പേരില്‍ വ്യാജമായിഅസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ആക്ട് ലംഘിച്ചു എന്നാണ് ആശുപത്രികള്‍ക്കെതിരായ ആരോപണം. മതിയായ യോഗ്യതയുള്ള കൗണ്‍സിലര്‍മാര്‍ ആശുപത്രികളിലുണ്ടായിരുന്നില്ല. അണ്ഡദാനം സംബന്ധിച്ച നടപടികളുടെ ഗുണദോഷങ്ങളേക്കുറിച്ച് പെണ്‍കുട്ടിക്ക് വേണ്ട ഉപദേശം നല്‍കിയിരുന്നില്ല എന്നും അന്വേഷണസമിതി കണ്ടെത്തി.

മെമ്മറികാര്‍ഡ് കോടതിക്ക് ആക്സസ് ചെയ്യണമെങ്കില്‍ പാലിക്കേണ്ടിയിരുന്നത് സുപ്രീംകോടതിയുടെ ഈ ചട്ടങ്ങള്‍മെമ്മറികാര്‍ഡ് കോടതിക്ക് ആക്സസ് ചെയ്യണമെങ്കില്‍ പാലിക്കേണ്ടിയിരുന്നത് സുപ്രീംകോടതിയുടെ ഈ ചട്ടങ്ങള്‍

അനധികൃതമായി ആധാര്‍ നിര്‍മിച്ചതിന് എതിരേയും പോക്സോ വകുപ്പുകളും ചേര്‍ത്താണ് അധികൃതര്‍ക്കെതിരെയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെയും കേസ് എടുത്ത് അന്വേഷണം നടത്താന്‍ ഒരുങ്ങുന്നത്. ആശുപത്രികള്‍ക്ക് 50 ലക്ഷംവരെ പിഴയും, ഇതിലുള്‍പ്പെട്ട ഡോക്ടര്‍മാര്‍ക്ക് പത്ത് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ടെന്ന് തമിഴ്നാട് ആരോഗ്യ മന്ത്രി പറഞ്ഞു.

രോഗികളുടെ സൗകര്യം കണക്കിലെടുത്ത് ആശുപത്രികള്‍ അടച്ചിടാന്‍ രണ്ടാഴ്ച സമയം നല്‍കിയിട്ടുണ്ട്. ഇതില്‍ രണ്ട് ആശുപത്രികള്‍ സംസ്ഥാന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരമുള്ള എംപാനല്‍മെന്റ് നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലേയും ആന്ധാപ്രദേശിലേയും ഓരോ ആശുപത്രികളും അണ്ഡവില്‍പനയില്‍ പങ്കാളികളായിട്ടുണ്ടെന്നും ആരോപണമുണ്ട്.

English summary
16-year-old girl was allegedly forced to sell ovarian eggs in Tamil Nadu, action against hospitals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X