Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് ഒരാഴ്‌ചയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ചത് 164 പേർക്ക്; കേരളത്തിലും കാര്യമായ വർധന, നിരീക്ഷണം ശക്തം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ കഴിഞ്ഞ ഒരാഴ്‌ചയ്ക്കിടെ നേരിയ വർധന ഉണ്ടായതായി സൂചിപ്പിക്കുന്ന കണക്കുകൾ പുറത്ത്. മെയ് 12നും മെയ് 19നും ഇടയിൽ 164 പുതിയ അണുബാധകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് ഇന്ത്യയിൽ കോവിഡ്-19 കേസുകളിൽ വർധന ഉണ്ടായിരിക്കുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ചുരുങ്ങിയ കാലയളവിൽ ഇത്രയധികം പേർക്ക് രോഗബാധ ഉണ്ടായ സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കുകയാണ് സർക്കാർ.

ഏറ്റവും പുതിയ കണക്കുകൾ കൂടി ചേർന്നതോടെ ആകെ സജീവമായ കേസുകളുടെ എണ്ണം 257 ആയി ഉയർന്നു. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത് എന്നിവിടങ്ങളിലാണ് പ്രധാനമായും രോഗബാധയിൽ വർധനവ് കാണപ്പെടുന്നത്. രോഗബാധയിലെ പുതിയ പ്രവണത കണക്കിലെടുത്ത് ആരോഗ്യവകുപ്പ് അധികൃതർ നിരീക്ഷണവും മുൻകരുതൽ നടപടികളും ശക്തമാക്കിയിട്ടുണ്ട്.

covid19indianew

നിലവിലെ കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താനും തൽസ്ഥിതി പരിശോധിക്കാനും ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ്, നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് എന്നിവയുമായി സഹകരിച്ച് അവലോകന യോഗങ്ങൾ സംഘടിപ്പിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.

മിക്ക കോവിഡ് കേസുകളും നേരിയ തോതിലുള്ളതാണെന്നും അസാധാരണമായ ആശുപത്രിവാസങ്ങളോ മരണങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നുമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. വിവിധ ഏഷ്യൻ രാജ്യങ്ങളിൽ പ്രത്യേകിച്ച് ഹോങ്കോങ്ങിലും സിംഗപ്പൂരിലും രോഗബാധയിൽ സമാനമായ കുതിച്ചുചാട്ടങ്ങൾ ഉണ്ടായിട്ടും ഇന്ത്യയിൽ സ്ഥിതി നിയന്ത്രണവിധേയമായി തുടരുകയാണ്.

95 സജീവ കേസുകളുമായി കേരളമാണ് മുന്നിൽ. തൊട്ടുപിന്നാലെ തമിഴ്‌നാട് (66), മഹാരാഷ്ട്ര (56) എന്നീ സംസ്ഥാനങ്ങളുമുണ്ട്. മെയ് മാസത്തിൽ മുംബൈയിൽ മാത്രം 95 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇൻഫ്ലുവൻസ പോലുള്ള അസുഖമോ കടുത്ത ശ്വാസകോശ അണുബാധയോ ഉള്ള എല്ലാ രോഗികളെയും കുറഞ്ഞത് 16 രോഗികളെ മുംബൈയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

രാജ്യത്ത് സ്ഥിതിഗതികൾ നിയന്ത്രവിധേയമാണെന്ന് ആരോഗ്യമന്ത്രാലയം ഉൾപ്പെടെ പറയുമ്പോഴും മുംബൈയിലെ കെഇഎം ആശുപത്രിയിൽ രണ്ട് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചത് പ്രാദേശികമായി വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. എന്നാൽ മെച്ചപ്പെട്ട നിരീക്ഷണം, നേരത്തെയുള്ള കണ്ടെത്തൽ, കൃത്യമായ പ്രതികരണ സംവിധാനങ്ങൾ എന്നിവ നിലവിലുള്ള സാഹചര്യത്തിൽ ആശങ്ക വേണ്ടെന്നാണ് അധികൃതർ പറയുന്നത്.

അതേസമയം, സിംഗപ്പൂരിൽ ആഴ്‌ച തോറുമുള്ള കേസുകളിൽ 28 ശതമാനം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹോങ്കോങ്ങിലാവട്ടെ 31 കോവിഡ് സംബന്ധമായ മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. ഈ സാഹചര്യത്തിൽ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ കഴിയുന്ന ഇന്ത്യക്കാർ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കണമെന്ന് കേന്ദ്രം അഭ്യർത്ഥിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+