Get Updates
Get notified of breaking news, exclusive insights, and must-see stories!

സിവിൽ സർവ്വീസ് പരീക്ഷ നടക്കുന്നതിനിടെ 17 കാരിയെ പീഡിപ്പിച്ചു;യുപിയിൽ വീണ്ടും ക്രൂരപീഡനം

ലഖ്നൗ; യുപിയിൽ ഞെട്ടിച്ച് വീണ്ടും ക്രൂരപീഡനം. 17 കാരിയെയാണ് കോളേജ് വിദ്യാർത്ഥികൾ പീഡിപ്പിച്ചത്. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറഞ്ഞു. സംസ്ഥാന സിവിൽ സർവ്വീസ് പരീക്ഷ നടക്കുന്നതിനിടെയാണ് കോളേജിൽ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചത്. പരീക്ഷ നടക്കുന്നതിനാൽ കനത്ത പോലീസ് സുരക്ഷ കോളേജിൽ ഏർപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

 job1-01-147798081

യുപിയിലെ ഝാൻസി കോളേജിൽ വെച്ച് ഞായറാഴ്ചയാണ് സംഭവം നടന്നത്. താൻ കോളേജ് ഗേറ്റിന് പുറത്ത് ഒരു സുഹൃത്തുമായി സംസാരിക്കുന്നതിനിടയിൽ ചിലർ തന്നെ ബലം പ്രയോഗിച്ച് ഹോസ്റ്റൽ മുറിയിലേക്ക് കൊണ്ടുപോയിപീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു. തന്റെ കൈയ്യിൽ ഉണ്ടായിരുന്ന 2000 രൂപയും അവർ മോഷ്ടിച്ചു. സംഭവം പുറത്ത് പറയാതിരിക്കാൻ തന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ദൃശ്യങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി ആരോപിച്ചു.

ഹോസ്റ്റലിൽ നിന്ന് പെൺകുട്ടിയുടെ കരച്ചിൽ കേട്ട പോലീസുകാരാണ് പെൺകുട്ടിയേയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. പ്രതികളിൽ ഒരാളായ ഭരത് എന്നയാളെ പെൺകുട്ടി തിരിച്ചറിഞ്ഞതായി ഝാൻസി എസ്എസ്പി ദിനേഷ് കുമാർ പറഞ്ഞു. സംഭവത്തിൽ രോഹിത് സൈനി, ഭാരത് കുശ്വാഹ, ശൈലേന്ദ്ര നാഥ് പതക്, മായങ്ക് ശിവഹാരെ, വിപിൻ തിവാരി, മോനു പര്യ, ധർമേന്ദ്ര സെൻ, സഞ്ജയ് കുശ്വാഹ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളാണ് ഇവർ. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+