കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സപ്താത്ഭുതങ്ങളെ കുറിച്ചും 26 രാജ്യങ്ങളിലെ നാണയങ്ങളെ കുറിച്ചും അറിവുള്ള ഒന്നരവയസ്സുകാരി

  • By Rohini
Google Oneindia Malayalam News

നാഗ്പൂര്‍: കുട്ടികള്‍ ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറയുന്നു എന്ന് പറഞ്ഞ് നമ്മള്‍ അവരെ ശകാരിക്കാറുണ്ട്. എന്നാല്‍ മുതിര്‍ന്നവരെ പോലും അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള അറിവ് കുട്ടികള്‍ക്കുണ്ടെങ്കിലോ. അങ്ങനെ ഒരുപാട് കുഞ്ഞു കുട്ടികള്‍ അറിവ് കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

പതിനെട്ട് മാസം മാത്രം പ്രായമുള്ള നാഗ്പൂര്‍കാരിയാണ് ഇനി അക്കൂട്ടത്തിലേക്ക് എത്തുന്നത്. 26 രാജ്യങ്ങളിലെ നാണയങ്ങളെ കുറിച്ചും ലോകത്തിലെ ഏഴ് അത്ഭുതങ്ങളെ കുറിച്ചും ഒന്നരവയസ്സുകാരിയായ അദ്വിക ബാലെ സംസാരിയ്ക്കും. സാഗര്‍ - അസ്വാരി ബാലെ ദമ്പതിമാരുടെ മകളാണ് അദ്വിക. പൂക്കളുടെയും മൃഗങ്ങളുടെയുമെല്ലാം ഇംഗ്ലീഷ് പറഞ്ഞാല്‍ അദ്വിക അത് മറാത്തി ഭാഷയില്‍ തര്‍ജ്ജമ ചെയ്തുകൊടുക്കും.

adwika

ആറ് മാസം പ്രായമുള്ളപ്പോഴാണത്രെ അദ്വിക സംസാരിക്കാന്‍ തുടങ്ങിയത്. അപ്പോള്‍ തന്നെ നല്ല ഉച്ചത്തില്‍ സംസാരിക്കും. അമ്മ വായിക്കുന്നതെല്ലാം കേട്ടിരിയ്ക്കും. മുട്ടിലിഴയാന്‍ തുടങ്ങിയപ്പോഴേക്കും അദ്വിക അക്ഷരമാലകളും പഴവര്‍ഗ്ഗങ്ങളെ കുറിച്ചുമെല്ലാം പഠിച്ചു. എട്ട് മാസം പ്രായമായപ്പോഴാണ് അവളുടെ അമ്മ രാജ്യങ്ങളെ കുറിച്ചും നാണയങ്ങളെ കുറിച്ചും പഠിപ്പിച്ചത്. പത്താം മാസം കുട്ടി ശരീരഭാഗങ്ങളെ കുറിച്ച് പഠിച്ചു പറഞ്ഞു.

ടൈംസ് ഓഫ് ഇന്ത്യയാണ് ഈ അത്ഭുത ബാലികയെ ലോത്തിന് പരിചയപ്പെടുത്തുന്നത്. നൂറ് ചോദ്യങ്ങളുമായാണ് ടൈംസ് ഓഫ് ഇന്ത്യ അദ്വികയുടെ അടുത്തെത്തിയത്. എല്ലാത്തിനും ചറപറേന്ന് ഉത്തരം പറഞ്ഞു. അറിവിന് വേണ്ടി ദാഹിക്കുന്ന കുഞ്ഞാണ് അദ്വിക എന്ന് അച്ഛന്‍ സാഗര്‍ പറഞ്ഞു.

English summary
Advika Bale knows the currencies of 26 countries, can identify the seven wonders of the world and their nations and translate the names of animals from English to Marathi. No mean feat for the average adult, the achievement is all in a day's play for the 18-month-old.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X