കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറിലെ ഒരു ഗ്രാമത്തിലെ 18 വിദ്യാര്‍ഥികള്‍ക്ക് ഐഐടി പ്രവേശനം

  • By Anwar Sadath
Google Oneindia Malayalam News

പറ്റ്‌ന: കേരളം പോലെ വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന സംസ്ഥാനത്തുനിന്നും ദേശീയ പരീക്ഷകളില്‍ വിജയിക്കുന്നവര്‍ കുറയുന്നത് എന്തുകൊണ്ടെന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. പഠനമികവുള്ള വിദ്യാര്‍ഥികളുണ്ടെങ്കിലും വേണ്ടത്ര പരിശീലനം ലഭിക്കാത്തതാണ് വിദ്യാര്‍ഥികള്‍ ഐഐടി പോലുള്ള പ്രവേശന പരീക്ഷകളില്‍ പിന്നോക്കം പോകുന്നത്.

ചുരുങ്ങിയ വിദ്യാര്‍ഥികള്‍ മാത്രമാണ് കേരളത്തില്‍ നിന്നും ഇത്തവണയും ഐഐടി പരീക്ഷയില്‍ യോഗ്യത നേടിയത്. ബിഹാര്‍ പോലെ പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ ഇത്തരം പരീക്ഷകളില്‍ നിലനിര്‍ത്തുന്ന പ്രമാദിത്വം അമ്പരപ്പിക്കുന്നതാണ്. ബിഹാറിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള 18 വിദ്യാര്‍ഥികള്‍ കടുകട്ടിയായ ഐഐടി പരീക്ഷ പ്രവേശന പരീക്ഷ പാസായത് ഇതിന് ഉദാഹരണം മാത്രം.

bihar-map

സൗത്ത് ബിഹാറിലെ ഗയയ്ക്കടുത്തുള്ള ബുംകരോണ്‍ ഗ്രാമത്തില്‍ നിന്നുള്ള മിടുക്കന്മാരാണ് ഇവര്‍. ഈ വര്‍ഷം മാത്രമല്ല എല്ലാവര്‍ഷവും ഈ ഗ്രാമത്തിലെ വിദ്യാര്‍ഥികള്‍ 'അതിബുദ്ധി' പ്രകടിപ്പിക്കുന്നവരാണ്. എല്ലാവര്‍ഷവും ചുരുങ്ങിയത് 10 പേരെങ്കിലും ഐഐടി പരീക്ഷയെന്ന കടമ്പയില്‍ വിജയിക്കാറുണ്ടെന്ന് ഒരു വിദ്യാര്‍ഥി പറയുന്നു.

ഗ്രാമത്തിലെ പഠന സാഹചര്യം മികച്ചതാണെന്ന് ഈ വര്‍ഷം ഐഐടി പരീക്ഷയില്‍ വിജയിച്ച രാഹുല്‍ കുമാര്‍ പറഞ്ഞു. എല്ലാ വിദ്യാര്‍ഥികളും ഒരുമിച്ചിരുന്നാണ് പഠനം. ദിവസം മൂന്നു മുതല്‍ 10 മണിക്കൂര്‍വരെ പഠനത്തിനായി ചെലവഴിക്കുന്നു. നെയ്ത്തുകാരാണ് ഗ്രാമത്തില്‍ കൂടുതല്‍. എന്നാല്‍, വിദ്യാര്‍ഥികള്‍ ഉന്നത പഠനത്തിലൂടെ ഉയര്‍ന്ന ജോലികള്‍ കരസ്ഥമാക്കിക്കഴിഞ്ഞു. മികച്ച സ്‌കൂളുകളും കോച്ചിങ് സെന്ററുകളും ഇവിടെയില്ല. മുന്‍പ് ഐഐടി പരീക്ഷയില്‍ വിജയിച്ചവരും ചില എന്‍ജിഒകളുമാണ് വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടിയാകുന്നത്.

English summary
18 Students From One Village in Bihar Crack IIT
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X