1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ അബു സലീം അടക്കമുള്ളവരുടെ വിധി ഇന്ന്..

Subscribe to Oneindia Malayalam

മുംബൈ: 1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ പ്രത്യേക കോടതി ഇന്നു വെള്ളിയാഴ്ച വിധി പ്രഖ്യാപിക്കും. മുംബൈയിലെ ടാഡാ Terrorism And Disruptive
Activities(Prevention)Act Court) കോടതിയാണ് അഹു സലീം ഉള്‍പ്പെടെ ഏഴു
പ്രതികള്‍ക്കുള്ള ശിക്ഷ ഇന്നു വിധിക്കുക. സ്‌ഫോടനം ആസൂത്രണം ചെയ്തവര്‍ക്ക് ഗുജറാത്തില്‍ നിന്ന് മുംബൈയിലേക്ക് ആയുധം എത്തിച്ചു നല്‍കിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. ഇതിനു പുറമേ, ക്രിമിനല്‍ ഗൂഢാലോചന, സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യല്‍, കൊലപാതകം എന്നീ കുറ്റങ്ങളും ഇവര്‍ക്കെതിരെ ഉണ്ട്.

1993 മാര്‍ച്ച് 12 ന് നടന്ന മുംബൈ സ്‌ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സ്‌ഫോടനത്തിന്റെ പ്രധാന സൂത്രധാരനായിരുന്ന യാക്കൂബ് മേമനെ രണ്ടു വര്‍ഷം മുന്‍പാണ് തൂക്കിലേറ്റിയത്. മേമന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു.

 mumbaiblast

വിദേശത്ത് ഒളിച്ചു താമസിച്ചിരുന്ന അബു സലീമിനെ കേസിന്റെ വിചാരണ ആരംഭിച്ചതിനു ശേഷമാണ് പിടികൂടിയത്. അബു സലീമിനു പുറമേ മുസ്തഫ ദോഷ,ഫിറോസ് അബ്ദുള്‍ റാഷിദ് ഖാന്‍, താഹിര്‍ മെര്‍ച്ചന്റ്, റിയാസ് സിദ്ദിഖി, അബ്ദുള്‍ ഖയൂം ഷെയ്ഖ്, കരീമുള്ള ഖാന്‍ എന്നിവര്‍ക്കുള്ള ശിക്ഷയാണ്
ഇന്ന് പ്രഖ്യാപിക്കുക.

English summary
TADA court to pronounce judgment on 7 accused today in Mumbai serial blasts
Please Wait while comments are loading...