കന്യാസ്ത്രീകൾക്കെതിരായ ആക്രമണം: യുപിയിൽ രണ്ട് പേർ അറസ്റ്റിൽ, അന്വേഷണം തുടരുന്നുവെന്ന് പോലീസ്
ലഖ്നൊ: ഉത്തർപ്രദേശിൽ ട്രെയിനിൽ വെച്ച് മലയാളികളായ കന്യാസ്ത്രീകളെ ഉപദ്രവിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. 2021 മാർച്ച് 19 ന് ഉത്തർപ്രദേശിലെ ഝാൻസിയിൽ കഴിഞ്ഞ മാസമായിരുന്നു സംഭവം. ഝാൻസി റെയിൽവേ സ്റ്റേഷനിലെ ഉത്‌കാൽ എക്സ്പ്രസിന്റെ കോച്ച് ബി -2 ൽ നിന്ന് കന്യാസ്ത്രീകളെയും രണ്ട് വൈദിക വിദ്യാർത്ഥികളെയും നിർബന്ധിച്ച് ഇറക്കിവിട്ട സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പേർ അറസ്റ്റിലാവുന്നത്. അഞ്ചൽ അർജാരിയ, പൂർണേഷ് അമരിയ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കേസിൽ പങ്കുള്ള മറ്റുള്ളവർക്കെതിരെയും എടുത്തിട്ടുണ്ടെന്നും ഝാൻസി ജില്ലാ ഭരണകൂടം പ്രസ്താവനയിൽ പറയുന്നു.
കസ്റ്റഡിയിലെടുത്ത പ്രതികളുടെ അറസ്റ്റ് ഇന്നലെ രാത്രി തന്നെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി റെയിൽവേ പോലീസും വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ രാത്രി ഝാൻസി റെയിൽവേ സ്റ്റേഷനിൽ പട്രോളിംഗ് നടത്തിവരികയായിരുന്ന റെയിൽവേ പോലീസാണ് മാർച്ച് 19 ന് നടന്ന സംഭവത്തെക്കുറിച്ച് രണ്ട് പേർ ചർച്ചചെയ്യുന്നതായി റിപ്പോർട്ട് ചെയ്ത്. പോലീസ് ശരിയായ രീതിയിൽ പ്രവർത്തിച്ചില്ലെന്നും കന്യാസ്ത്രീകളുടെ സംഘത്തെ ഇറക്കിവിടുകയും ചെയ്തുുവെന്നായിരുന്നു ഇവർ തമ്മിലുള്ള സംഭാഷണം.

ഇക്കാര്യത്തെക്കുറിച്ച് ചോദ്യചെയ്തതോടെ ഇരുവരും പോലീസിനെതിരെ പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ ഇരുവരെയും പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജയിലിലേക്ക് അയച്ചിട്ടുണ്ട്. പോലീസ് സ്വമേധയാ കേസെടുത്ത് നടപടി സ്വീകരിക്കുകയായിരുന്നുവെന്നാണ് റെയിൽവേ പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥാന നയീം ഖാൻ മൻസൂരി വ്യക്തമാക്കിയത്. അറസ്റ്റിലായ രണ്ട് പേരും ഝാൻസിയിലെ വലതുപക്ഷ സംഘടനകളുടെ ഭാഗമാണെന്നാണ് റിപ്പോർട്ടുകൾ.
കന്യാസ്ത്രീകളെയും വൈദിക പഠനം നടത്തുന്ന മറ്റ് രണ്ട് പേരെയും എബിവിപി പ്രവർത്തകർ ഝാൻസി റെയിൽവേ സ്റ്റേഷനിൽ നിർബന്ധിച്ച് ഇറക്കിവിടുകയായിരുന്നു. കേരളത്തിലെ വോട്ടെടുപ്പിന് തൊട്ടുമുൻപ് കന്യാസ്ത്രീകൾക്കെതിരെയുണ്ടായ അതിക്രമം നടന്നത്. ഇതോടെ പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഈ സംഭവത്തിന് പിന്നിലെ കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് കേരളത്തിലെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നുവെന്ന് കേരളത്തിൽതിരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് സംസാരിക്കവേ അമിത് ഷാ ഉറപ്പുനൽകിയിരുന്നു.
കഴക്കൂട്ടത്ത് യോഗി ആദിത്യനാഥിന്റെ റോഡ് ഷോ, ചിത്രങ്ങൾ കാണാം
Recommended Video
എന്നാൽ യുപിയിൽ വെച്ച് കന്യാസ്ത്രീകളെ ആക്രമിച്ചുവെന്ന ആരോപണം തെറ്റാണെന്ന വാദവുമായി കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ കഴിഞ്ഞ രംഗത്തെത്തിയിരുന്നു. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ തെറ്റായ പ്രസ്താവനകൾ നടത്തുകയാണെന്നും ആരോപിച്ചിരുന്നു. "ഒരു കന്യാസ്ത്രീയ്‌ക്കും നേരെയും ഒരു ആക്രമണവും ഉണ്ടായിട്ടില്ല ... കേരള മുഖ്യമന്ത്രി പറയുന്നത് കള്ളമാണെന്നും തെറ്റായ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നുവെന്നും ഗോയൽ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവേ പറഞ്ഞു.
സ്റ്റൈലിഷ് ലുക്കിൽ നടി അഞ്ജലി, പുതിയ ഫോട്ടോകൾ












Click it and Unblock the Notifications