• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബ്രഹ്മപുത്ര നദിയിൽ ബോട്ടുകൾ കൂട്ടിയിടിച്ച് മറിഞ്ഞ് ഒരു മരണം: 20 പേരെ കാണാതായെന്ന് റിപ്പോർട്ട്,

Google Oneindia Malayalam News

ഗുവാഹത്തി: ബ്രഹ്മപുത്ര നദിയിൽ രണ്ട് യാത്രാ ബോട്ടുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരു സ്ത്രീ മരിക്കുകയും 20 ഓളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഒരു കുഞ്ഞ് ഉൾപ്പെടെ 42 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്, അതിൽ നിന്ന് നിരവധി പേരെ ആശുപത്രികളിലേക്ക് അയച്ചു. ഇന്ന് വൈകുന്നേരം 4 മണിയോടെ ഗുവാഹത്തിയിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള ജോർഹട്ടിലെ നിമതി ഘട്ടിൽ 200 ഓളം യാത്രക്കാരുമായെത്തിയ ബോട്ടുകളാണ് കൂട്ടിയിടിച്ചിട്ടുള്ളത്. രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു സ്ത്രീയാണ് മരിച്ചിട്ടുള്ളതെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. അപകടത്തെ തുടർന്ന് ഉൾനാടൻ ജലഗതാഗത വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്തിട്ടുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം: ബംഗാൾ ബിജെപിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു, തൃണമൂലിലേക്ക്?നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പ്രകടനം: ബംഗാൾ ബിജെപിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു, തൃണമൂലിലേക്ക്?

ബ്രഹ്മപുത്രയിലെ ദ്വീപായ മജൂളിയിൽ നിന്നുള്ള ബോട്ടാണ് എതിർ ദിശയിലെത്തിയ മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചത്. സംസ്ഥാനത്തെ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ ഇവിടെ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ച് വരികയാണ്. അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ നിരവധി പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്.
യാത്രക്കാരെ രക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ ഒരു സർക്കാർ യാത്രാ ബോട്ട്, മജൂലിയിൽ നിന്ന് നിമതി ഘട്ടിലേക്ക് 120 യാത്രക്കാരുമായി വരികയും മറ്റേ ബോട്ട് എതിർദിശയിൽ പോവുകയുമായിരുന്നു. കൂട്ടിയിടിച്ച ബോട്ട് മറിഞ്ഞതോടെ യാത്രക്രാരും ബോട്ടിലുണ്ടായിരുന്ന യാത്രക്കാരുടെ ലഗേജുകളും മോട്ടോർ ബൈക്കുകളും ബോട്ടുകളിലെ കാറുകളും നദിയിൽ ഒലിച്ചുപോവുകയും ചെയ്തിട്ടുണ്ട്.

ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സംഭവത്തിന് തൊട്ടുപിന്നാലെ, എൻഡിആർഎഫിന്റെയും എസ്ഡിആർഎഫിന്റെയും സഹായത്തോടെ രക്ഷാദൗത്യം വേഗത്തിൽ നടത്താൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ മജൂലി, ജോർഹട്ട് ജില്ലകളിലെ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകി. സാധ്യമായ എല്ലാ സഹായവും ആഭ്യന്തര മന്ത്രി അമിത് ഷാ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "നിമതി ഘട്ടിലെ അപകടത്തെക്കുറിച്ച് അന്വേഷിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സാധ്യമായ എല്ലാ സഹായവും നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്നെന്നും ട്വീറ്റ് ചെയ്തിട്ടുണ്ട്.

അസം മന്ത്രി ബിമൽ ബോറയോട് ഉടൻ മജൂലിയിലേക്ക് പോകാനും സ്ഥിതിഗതികൾ വിലയിരുത്താനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി സമീർ കുമാർ സിൻഹയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ നാളെ നിമതി ഘട്ട് സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാന നിയമസഭയിൽ മജൂലിയെ പ്രതിനിധീകരിക്കുന്ന കേന്ദ്രമന്ത്രിയും മുൻ അസം മുഖ്യമന്ത്രിയുമായ സർബാനന്ദ സോനോവാൾ, ആവശ്യമായ എല്ലാ പിന്തുണയും നൽകാൻ തുറമുഖങ്ങൾ, കപ്പൽ, ജലപാത മന്ത്രാലയത്തിന് നിർദേശം നൽകിയിട്ടുണ്ടെന്ന് പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് സഹായം നൽകാൻ സൈന്യവും തയ്യാറാണെന്നും മന്ത്രി അറിയിച്ചു.

cmsvideo
  What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam
  English summary
  2 Boats Collide In Brahmaputra river In Assam, Several gone Missing, rescue operations are going on
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X