യുപിയിൽ കാണാതായ പെൺകുട്ടികൾ മരിച്ച നിലയിൽ; ശരീരത്ത് പ്രഹരിച്ചതിന്റെ പാടുകൾ

  • Posted By:
Subscribe to Oneindia Malayalam

ഇറ്റവ: സ്കൂളിൽ പോകവെ ദുരൂഹ സഹചര്യത്തിൽ കാണാതായ മൂന്ന് പെൺകുട്ടികളിൽ രണ്ടു പേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇറ്റാവാ ജില്ലയിലെ സഹ്സോൺ നദിയിൽ നിന്നാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. അതെ സമയം മുന്നാമാത്തെ പെൺകുട്ടിയെ പറ്റി വിരങ്ങളൊന്നും ലഭിച്ചിട്ടില്ല.എന്നാൽ പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോയെന്ന് പോലീസ് സംശയം പ്രകടിപ്പിക്കുന്നുണ്ട്.

crime

മരിച്ച പെൺകുട്ടികളിൽ ഒരാളുടെ തലയിൽ ശക്തമായി മർദിച്ചതിന്റെ ലക്ഷണങ്ങൾ ഉണ്ട്. കൂടുതൽ പരിശോധനയ്ക്ക് ശേഷം മാത്രമേ പീഡനം നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താൻ സാധിക്കുകയുള്ളൂവെന്ന് പോലീസ് പറയുന്നുണ്ട്. കാണ്‍പുരിലെ ദേഹാത്ത് ജില്ലയില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഇവര്‍ എങ്ങനെ ഇവിചടെ എത്തിയെന്നാണ് പോലീസ് അന്വേഷിക്കുന്നുണ്ട്.

എടപ്പാടി സർക്കാരിന് ആശ്വാസം; 20 വരെ വിശ്വാസ വോട്ടെടുപ്പ് വേണ്ട, ദിനകരന് വീണ്ടും പണിപാളി

സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടികള്‍ തിരികെ എത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസിനെ സമീപിച്ചെങ്കിലും സ്വയം അന്വേഷിക്കാനായിരുന്നു പോലീസ് നിര്‍ദ്ദേശിച്ചതെന്ന് ആരോപണമുണ്ട്. രണ്ടുപെണ്‍കുട്ടികളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ നാട്ടുകാര്‍ പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചതിനെ തുടര്‍ന്നാണ് പോലീസ് പോലീസ് കേസെടുത്തത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The bodies of two teenage girls, missing for two days from their village in Uttar Pradesh's Kanpur Dehat district, were found on Wednesday evening in the Chambal ravines of the adjoining Etawah district, about 130 km from home. A third girl, their friend and like them a student of Class 11, is still missing.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്